Cafe Sulaimani
+97150 4400641
[email protected]
01/01/2017
Enjoy Eating. Enjoy Life.
19/01/2016
Ninu Siddique - Winner of Contest # 1. She and family enjoyed a delicious dinner @ Malabar Express Restaurant. Ninu, we hope everyone of you enjoyed the food!
ഒരല്പം നാൾ മുമ്പ് വീട്ടിൽ പാചകം ഇല്ലാതായി. സ്റ്റൗവൊ ഓവനോ കേടായതായിരിക്കാം, അല്ലെങ്കിൽ ഗ്യാസ് തീർന്നതായിരിക്കാം എന്ന് കരുതി. പിന്നീട് ഡ്രസ്സ് അലക്കുന്നത് ലോണ്ട്രിയിലായി. വാഷിംഗ് മെഷീൻ പണി പറ്റിച്ചു എന്ന് ഉറപ്പിച്ചു. വീട്ടിലെ ഒതുക്കവും വൃത്തിയും നാൾകു നാൾ ഇല്ലാതായി. എന്താണ് വിഷയം എന്ന് മനസ്സിലായില്ല.
ഒടുക്കം ഭാര്യയോടു കാര്യം തുറന്നു ചോദിച്ചു. ദിവസങ്ങളായി അവർക്ക് വയ്യതായിട്ട്. എന്നെയും മകനെയും ശ്രദ്ധിക്കുന്നതിൽ വീഴ്ച്ച വരുത്താതതിനാൽ, ഞാൻ ഒന്നും അറിഞ്ഞില്ല.
ഭാര്യമാരുടെ മാനസികവും, ശാരീരികവുമായ പ്രയാസങ്ങൾ ഭർത്താക്കന്മാർ വളരെ വൈകിയാണ് അറിയുക, പലപ്പോഴും അറിയാതെ പോകാറുമുണ്ട്. ഭാര്യമാർ നമ്മളെ അറിയിക്കാറില്ല, നമ്മൾ വിഷമിക്കാതിരിക്കാൻ!
അവർക്കെല്ലാം ആരോഗ്യമുള്ള ദീർഘായുസ്സും, സർവ്വ സന്തോഷങ്ങളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സുഹൃത്തുക്കളെ, ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ കഫേ സുലൈമാനിയിൽ പുതിയ പോസ്റ്റുകൾ ഇടാൻ കഴിയാതെ പോയി. ക്ഷമിക്കുക.
എല്ലാവർക്കും പുതുവത്സരാശംസകൾ! പുതിയ പോസ്റ്റുകളും പുതുമകളും ഉടനെയുണ്ടാകും.
Stay Tuned to Cafe Sulaimani
30/11/2015
കഫേ സുലൈമാനിയില്‍ ഈ ആഴ്ച്ച നാട്ടിലെ ചില റെസ്റ്റോറന്‍റസ് പരിചയപ്പെടാം. തുടക്കം എന്‍റെ സ്വന്തം നാടായ തൃശൂരില്‍ നിന്ന് തന്നെയാകാം എന്ന് കരുതി. എല്ലാ ജില്ലകളില്‍ നിന്നും ഒരു ഹോട്ടലെങ്കിലും ഉള്‍പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തൃശൂര്‍ പൂത്തോള്‍ റോഡിലുള്ള C’Sons Restaurant ഇലായിരുന്നു ഇന്ന് ഡിന്നര്‍.
ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്: നല്ല രുചിയുണ്ടായിരുന്നു. വില INR90.00. രണ്ടു പേര്‍ക്ക് ധാരാളം.
ഹോട്ട് സ്പെഷ്യല്‍ തന്തൂര്‍ ചിക്കന്‍: ഹാഫ് പോര്‍ഷന്‍ INR250.00. കഴിച്ചു നോക്കേണ്ട ഡിഷ് തന്നെയാണ്. രണ്ടു പേര്‍ക്ക് ധാരാളം.
എഗ്ഗ് ഫ്രൈഡ് റൈസ്: നല്ല രുചിയുള്ള ഐറ്റം. വില INR140.00. ഒരാള്‍ക് തികയുള്ളൂ.
ബീജിംഗ് ചിക്കന്‍: തിക്ക് ഗ്രേവി. ഫ്രൈഡ് റൈസിന് നല്ല ചേര്‍ച്ചയുണ്ട്. INR170.00. രണ്ടു പേര്‍ക്ക് ധാരാളം.
ഹോട്ടല്‍: നല്ല അന്തരീക്ഷം. ബഹളം ഇല്ല. നല്ല സര്‍വീസ്. ഹിന്ദിക്കാരാണ് വെയിറ്റര്‍മാര്‍. നല്ല സര്‍വീസ് ആയിരുന്നു. ഫാമിലിക്ക് അനുയോജ്യം. പാര്‍ക്കിംഗ് ഉണ്ട്.
16/11/2015
സീഫുഡ് വില കൂടുതൽ ആയിരിക്കും എന്ന് ആദ്യമേ പറയുന്നൂ. രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ കഴിക്കാനും രസം, പോക്കറ്റിനും ആശ്വാസം.
ഇന്ന് ഷാർജ - അൽ വഹ്ദയിലെ Fish Market Restuarant ഇലായിരുന്നു ഡിന്നർ. മലയാളി ഹോട്ടൽ അല്ലാട്ടോ! അറബിക് സ്റ്റൈൽ ആണ്. ഫ്രഷ് മീൻ കാഴ്ചക്ക് വെച്ചിരിക്കുന്നു. ഇതിൽ നിന്ന് ഇഷ്ടമുള്ളത് ഓർഡർ ചെയ്യാം. വിലയിടുക തൂക്കം അനുസരിച്ച്. ശേരി, ഹമൂർ, ആവോലി, ഞണ്ട്, ചെമ്മീൻ തുടങ്ങി കുറേയുണ്ട്. ഫ്രൈ, ഗ്രിൽ അല്ലെങ്കിൽ ബർബീക്യൂ ആക്കി തരും.
റെഡ് സ്നാപ്പെർ ഗ്രിൽ കഴിച്ചു. അടിപൊളി. രണ്ടു പേർക്ക് തികയും. വില AED53.00 ആയി.
ആവോലി ഫ്രൈ ഓർഡർ ചെയ്തു. വിചാരിച്ച രുചി കിട്ടിയില്ല. ജിഞ്ചർ ഗാർളികും, നാരങ്ങയും മസാലയാക്കി, എണ്ണയിൽ പൊരിച്ചത്. എരിവില്ല.
അറബിക് ബ്രഡ്, അറബിക് ബിരിയാണി റൈസ്, വൈറ്റ് റൈസ് എന്നിവയിൽ നിന്ന് കഴിക്കാൻ ഓർഡർ ചെയ്യാം.
അറബിക് ബിരിയാണി റൈസ് കഴിച്ചു, തരക്കേടില്ല. അധികമില്ല, പക്ഷെ വില AED15.00. ഫ്രഞ്ച് ഫ്രൈസിന് AED12.00. ഹമൂസിന് AED15.00. രുചിയുണ്ട്.
മലയാളി രുചി പ്രതീക്ഷിച്ച് ഇവിടെ പോകേണ്ട. ഇത് അറബിക് സ്റ്റൈൽ ആണ്. മറക്കണ്ട. വില..പറയേണ്ടല്ലോ?
ഹോട്ടൽ - നല്ല സൗകര്യം ഉണ്ട്. സർവീസ് തരക്കേടില്ല. ഒച്ചയൊന്നുമില്ല, പക്ഷെ പച്ച മീനിന്റെ നേരിയ മണംമുള്ള പോലെ. ഫാമിലിക് വേണ്ടി ഒന്നോ രണ്ടോ കാബിനുമുണ്ട്. പത്തിൽ ഏഴ് മാർക്ക് നല്കാം.
Click here to claim your Sponsored Listing.
Contact the restaurant
Website
Address
Dubai
92114