AKCC

AKCC

Share

The All Kerala Catholic Congress (AKCC) is a lay organization within the Syro-Malabar Catholic Church in Kerala, India.

07/07/2026

ഡോക്ടർ പി വി ചെറിയാന്റെ പാവന സ്മരണയ്ക്ക് മുൻപിൽ എ കെ സി സി ബഹറിൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🏻

ബഹറിനിലെ പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഡോ. പി. വി. ചെറിയാൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.

മലയാളക്കരയിൽ നിന്ന് പവിഴദ്വീപായ ബഹറിനിലെത്തി, തന്റെ ആതുരസേവനത്തിലൂടെയും സാമൂഹിക പ്രതിബദ്ധതയിലൂടെയും പ്രവാസി സമൂഹത്തിന്റെയും ബഹ്റൈൻ ഭരണാധികാരികളുടെയും ഹൃദയങ്ങളിൽ മായാത്ത സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ബഹറിനിലെ സൽമാനിയ മെഡിക്കൽ സെൻററിൽ (മെഡിക്കൽ കോളേജ്) ദീർഘകാലം ഡോക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, അനേകം മനുഷ്യജീവിതങ്ങളെ സ്പർശിച്ച കരുണയുടെയും സമർപ്പണത്തിന്റെയും പ്രതീകമായിരുന്നു.

ഡോ. പി. വി. ചെറിയാന്റെ വിയോഗം ബഹറിൻ പ്രവാസി സമൂഹത്തിനാകെ തീരാനഷ്ടമാണ്.

പ്രിയപ്പെട്ട ഡോ. പി. വി. ചെറിയാന്റെ പുണ്യസ്മരണയ്ക്ക് മുന്നിൽ എ.കെ.സി.സി. ബഹറിൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഡോക്ടർ പി വി ചെറിയാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🕊️

എ.കെ.സി.സി. ബഹറിൻ

ബഹ്റൈൻ എ.കെ.സി.സിയുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി | Bahrain AKCC’s ‘Summer in Bahrain’ Event Gains Widespread Attention | Madhyamam 05/07/2026

*ബഹ്റൈൻ എ.കെ.സി.സിയുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി*

ബഹ്റൈൻ എ.കെ.സി.സിയുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി | Bahrain AKCC’s ‘Summer in Bahrain’ Event Gains Widespread Attention | Madhyamam മനാമ: ബഹ്റൈൻ എ.കെ.സി.സി കുടുംബ സംഗമം "സമ്മർ ഇൻ ബഹ്റൈൻ" വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം എ.കെ...

04/07/2026
04/07/2026

Happy follow-versary to my awesome followers. Thanks for all of your support! Geejo Jose, Charles Alukka, Robin Karaparambil Sebastian

04/07/2026

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് റോമിൽ . ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും . കൊച്ചി - കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 19 മുതൽ 23 വരെ തിയതികളിൽ റോമിൽ വച്ച് നടക്കും . പരിശുദ്ധ ലെയോ മാർപാപ്പ ഈ സമ്മേളനത്തിൽ പ്രത്യേകമായി പങ്കെടുക്കുകയും ആശീർവാദം നൽകുകയും ചെയ്യും . 108 വർഷങ്ങളായി പ്രവർത്തിക്കുന്ന കത്തോലിക്ക കോൺഗ്രസിൻ്റേയും , സീറോ മലബാർ സഭയുടെയും അഭിമാന നിമിഷങ്ങളാണ് ഗ്ലോബൽ മീറ്റിലൂടെ നടത്തപ്പെടുന്നത് . ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന സീറോ മലബാർ സമുദായ അംഗങ്ങൾ ഒന്നു ചേർന്ന് സഭയുടെയും സമുദായത്തിൻ്റെയും ശക്തീകരണത്തിനായി ഒത്തുചേരുന്ന അവസരമാണ് ഗ്ലോബൽ മീറ്റ് . 32 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും . ഗ്ലോബൽ മീറ്റിന് മുന്നോടിയായി 40 രാജ്യങ്ങളിലൂടെ പ്രയാണം ചെയ്യുന്ന പരാക പ്രയാണത്തിന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ തുടക്കം കുറിച്ചു. സീറോ മലബാർ സഭ തലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറിക്കൊണ്ട് പതാക പ്രയാണം ആരംഭിച്ചു. ഒരു വിശ്വാസം , ഒരു സമുദായം, എല്ലാ ഭൂഖണ്ഡങ്ങൾ എന്ന ആപ്തവാക്യവുമായ് സമുദായ ശക്തികരണത്തിൻ്റെ വ്യത്യസ്ഥ തലങ്ങൾ അവതരിപ്പിക്കുന്ന ഗ്ലോബൽ മീറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വിഷയാവതരണങ്ങളും ചർച്ചകളും സംവാദങ്ങളും നടത്തപ്പെടും . ഈ സമ്മേളനത്തിൽ മാർപാപ്പയുടെ വലിയ സാനിദ്യവും സീറോ മലബാർ സഭയുടെ മുഴുവൻ ജനതയ്ക്കും ഉള്ള ആശീർവാദവും നൽകുന്നതാണ് . പതാക പ്രയാണം കൈമറിയ ചടങ്ങിൽ ഗ്ലോബൽ ഡയറക്ടർ ഫാ . ഫിലിപ്പ് കവിയിൽ , ജനറൽ സെക്രട്ടറി ഡോ . ജോസ്‌കുട്ടി ജെ ഒഴുകയിൽ , ജനറൽ കൺവീനർ ബെന്നി മാത്യു പുളിക്കക്കര , വൈസ് പ്രസിഡൻ്റ്മാരായ ഷെവലിയർ ഡേവീസ് എടക്കളത്തൂർ , ബെന്നി ആൻ്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ , രാജേഷ് ജോൺ എന്നിവർ പങ്കെടുത്തു . പതാക പ്രയാണം മൗണ്ട് സെൻ്റ് തോമസിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് ബഹറിൽ പ്രസിഡൻ്റ് ചാർഡ് അലുക്ക ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ചു. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിൽ പ്രയാണം ചെയ്ത് ക്യാനഡ, യു എസ് എ , ആസ്ട്രേലിയ , ഫാർ ഈസ്റ്റ്, യൂറോപ്പ് എന്നി ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ എത്തി ച്ചേർന്ന് സ്വീകരണങ്ങൾ ഏറ്റ് വാങ്ങി ഇന്ത്യയിൽ എത്തിച്ചേരുന്നതും , ഇന്ത്യയില വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്ത് കേരളത്തിലെ മുഴുവൻ രൂപതകളിലും സ്വീകരണങ്ങൾ ഏറ്റ് വാങ്ങി ഒക്ടോബർ 19 ന് റോമിലേക്ക് പ്രയാണം എത്തിച്ചേരുന്നതും പതാക ഉയർത്തൽ നടത്തപ്പെടുന്നതുമാണ് . ഗ്ലോബൽ സമ്മേളനത്തിനുള്ള രജിസ്ട്രേഷൻ , ഒരുക്കങ്ങൾ , വിവിധ കമ്മറ്റികൾ, ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ , ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ , ആർച്ച് ബിഷപ്പ്മാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി , മാർ തോമസ് തറയിൽ ഉൾപ്പെടെ സഭാ പിതാക്കന്മാരും , സമുദായ നേതാക്കനാരും , പ്രതിനിധികളും മൂന്ന് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്

Photos from Catholic Congress Global's post 04/07/2026
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ലിയോ XIV മൻ മാർപാപ്പ | RAJEEV KOCHUPARAMBIL |TALK | GOODNESS TV 04/07/2026

https://youtu.be/aEATa5_kfos?si=FZCnf03w8BMtLO4

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ലിയോ XIV മൻ മാർപാപ്പ | RAJEEV KOCHUPARAMBIL |TALK | GOODNESS TV ചരിത്ര നിമിഷം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ലിയോ XIV മൻ മാർ...

03/07/2026

കത്തോലിക്ക കോൺഗ്രസ്‌ പൊളിറ്റിക്കൽ അക്കാദമിയുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.ഷെവ കെ എം ഫ്രാൻസിസ്,അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ ട്രീസ ലിസ് സെബാസ്റ്റ്യൻ,ഡോ ജോസ്കുട്ടി ഒഴുകയിൽ, രാജീവ്‌ കൊച്ചുപറമ്പിൽ, മാർ റെമിജിയോസ് ഇഞ്ചനാനി,ബെന്നി പുളിക്കക്കര, ബെന്നി ആന്റണി എന്നിവർ sameepam

Want your organization to be the top-listed Government Service in Manama?
Click here to claim your Sponsored Listing.

Category

Address

31
Manama
12