Maples & Coconuts
Instant responses on current affairs
10/03/2025
10/03/2025
ദ്വാരപാലക മോഷണത്തിന്റെ നാൾവഴികൾ
—————————————
1999 : വിജയ് മല്ല്യ ദ്വാരപാലക ശിൽപ്പമുൾപ്പെടെ ഗോൾഡ് ക്ലാഡിങ് നടത്തുന്നു.
1999 മുതൽ 2018 വരെ സ്വർണ്ണം പൂശിയ ദ്വാരപാലക പാളികൾ സ്വർണ്ണ ശോഭയോടെ ശബരിമയിൽ കാണാം.
2019 ൽ ദേവസ്വം ബോർഡിന്റെ വിവാദ ഉത്തരവ് ഇറങ്ങുന്നു. ഉത്തരവിൽ പാളി എന്നോ, സ്വർണ്ണം പൂശിയ പാളിയെന്നോ പറയാതെ, ചെമ്പു പാളികൾ എന്ന എടുത്തു പറഞ്ഞു ഉണ്ണിക്രിഷ്ണൻ പോറ്റിക്ക് സ്വർണ്ണം പൂശാനായി കൊടുക്കാൻ തീരുമാനിക്കുന്നു.
ശബരിമലയിൽ സ്വർണ്ണം പൂശാൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുമ്പോൾ തൂക്കം 42 ചില്ലറ.
ഉണ്ണികൃഷ്ണൻ പോറ്റി അത് തൻറെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയി 39 ദിവസത്തിന് ശേഷം ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്മാർട്ട് ക്രിയേഷനിൽ സ്വർണ്ണം എലെക്ട്രോപ്ലെറ്റ് ചെയ്യാനെത്തിക്കുന്നു.
ഇപ്പോൾ സ്മാർട്ട് ക്രിയേഷൻ പറയുന്നതനുസരിച്ചു ഒരിക്കൽ സ്വർണം പൂശിയ സാധനം അവരെടുക്കില്ല. അവരുടെ കയ്യിൽ കിട്ടിയത് സ്വർണ്ണം പൂശാത്ത ചെമ്പാണെന്നു അവർ സാക്ഷ്യപ്പെടുത്തുന്നു.
കിട്ടിയ ഭാരം - 40.137 KG
ക്‌ളീനിനിങ്ങിനു ശേഷം ഭാരം - 38 kg
അതിൽ 397 ഗ്രാം സ്വർണ്ണം എലെക്ട്രോപ്ലെറ്റ് ചെയ്തു അവർ സംഗതി തിരിച്ചേൽപ്പിക്കുന്നു.
ശേഷം 2025 ൽ ഇതേ പോറ്റിയുടെ കയ്യിൽ വീണ്ടും അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോർഡ് കൊടുക്കുന്നു.
എന്ത് മനസിലാക്കാം?
സ്മാർട്ട് ക്രിയേഷനിൽ എത്തിയത് സ്വർണ്ണം പൂശിയിട്ടില്ലാത്ത ചെമ്പാണെന്ന് ഏറെക്കുറെ ഉറപ്പാണ്. ശബരിമയിൽ നിന്ന് ദേവസ്വം ബോർഡ് പോറ്റിക്ക് കൊടുത്തു വിട്ടത് സ്വർണം പൂശിയ ദ്വാരപാലക ശില്പമാണ്.
അപ്പൊ കൊടുത്തതല്ല സ്വർണ്ണം പൂശാനെത്തിയത്.
39 ദിവസത്തെ കാലതാമസം ഡ്യൂപ്ലിക്കേറ്റ് ചെമ്പുപാളി പണിയാനായിരുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സംഭവം കേവലം പോറ്റിയുടെ തലയിൽ മാത്രമിട്ട് തടിയൂരാനാണ് സിപിഎം ശ്രമിക്കുന്നത്. പക്ഷെ സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പത്തെ, ചെമ്പു പാളി എന്ന് പറഞ്ഞു ഉത്തരവിറക്കി പോറ്റിക്ക് കൊടുത്ത ദേവസ്വം ബോർഡിന്റെ പങ്കും സംശയിക്കേണ്ടിയിരിക്കുന്നു.
കൊണ്ടുപോയ സാധനമല്ല, തിരിച്ചു കൊണ്ടുവന്നത് എന്നും, തൂക്കത്തിൽ കുറവ് വന്നു എന്നറിയാമായിരുന്നിട്ടും വീണ്ടും 2025 ലും ഈ പണിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ നിശ്ചയിക്കുന്നതിലും ദുരൂഹതയുണ്ട്.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.
പോറ്റി ചെറിയ മീനല്ല. പോറ്റി ഒറ്റക്കുമല്ല. പോറ്റി കട്ടതൊന്നും പാർട്ടിക്ക് പുറത്തു പോകാനുമിടയില്ല!!
ഇതിലെ കച്ചവടം കേവലം കുറവ് വന്ന സ്വർണമാകില്ല. അയ്യപ്പ സന്നിധിയിലിരുന്ന ശിൽപ്പത്തിന്റെ മൂല്യമാകാം കച്ചവടമായിരിക്കുക.
✍✍Sony M Nidhiry
03/01/2024
ക്യാപ്സ്യൂൾ ശ്രദ്ദിക്കുക:
"ക്യാംപസുകളിൽ റാഗിംഗ് നിർത്തിക്കാൻ മുന്നിട്ടിറങ്ങിയ സംഘടനയിൽപെട്ടവർ എങ്ങനെ ആ ക്രിമിനൽക്കൂട്ടത്തിൽ പെട്ടു എന്ന് സംഘടനയും പാർട്ടിയും ആലോചിക്കണം" എന്ന്!!
എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ?
ക്രിമിനലുകൾ മാത്രമുള്ള കൂട്ടത്തിൽ നിന്ന് ഏറ്റവും മികച്ച ക്രിമിനലിനെ തിരഞ്ഞെടുത്തു സെക്രട്ടറിയുമാക്കി വെച്ചിരിക്കുന്ന സംഘടനയിൽ നിന്ന് ഇതല്ലാതെ മറ്റെന്താണ് സുഹൃത്തുക്കളെ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?
Click here to claim your Sponsored Listing.