Swathanthram

Swathanthram

Partager

മലയാളം വെബ് പോർട്ടൽ

13/08/2023
Photos 21/07/2015

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണത്തിനും, പ്രസിദ്ധീകരണത്തിനും ഉപയോഗിക്കുന്ന ഗിറ്റിനേക്കുറിച്ചുള്ള മൂന്ന് ഭാഗങ്ങളിൽ ആദ്യത്തേത്....
---------------------------------------------------------

ഗ്നു സാർവ്വജനിക അനുമതിപത്രത്തിന്റെ കീഴിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്വതന്ത്ര വികേന്ദ്രീകൃത പതിപ്പ് കൈകാര്യ ഉപകരണമാണ്(Distributed Version Control System) ഗിറ്റ്. നിലവിലുള്ള വേർഷൻ കണ്ട്രോൾ സിസ്റ്റങ്ങൾ കൊണ്ട് തന്റെ ആവശ്യം നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ലിനസ് സ്വയം ഒരെണ്ണം നിർമ്മിക്കാമെന്ന് തീരുമാനിക്കുകയും, അപ്രകാരം ജന്മമെടുക്കുകയും ചെയ്തതാണ് ഗിറ്റ്. (As always, a good piece of software is the result of a developer’s personal itch)

ഗിറ്റിനെ പറ്റിയുള്ള ഒരു ലേഖന പരമ്പര തുടങ്ങുകയാണു് സ്വതന്ത്രത്തിൽ. ഏറ്റവും ലളിതമായ ഭാഷയിൽ കാര്യങ്ങൾ പറയുക എന്നതു് മാത്രമാണ് ലേഖകന്റെ ലക്ഷ്യം.

വായിക്കുക: http://swathanthram.in/2014/12/git-intro/

24/05/2014

പ്രൈവസി എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആള്‍ മാത്രം കാണുന്ന രീതിയിലുള്ള സംവിധാനമാണു്.ഞാന്‍ എന്റെ കൂട്ടകാരിയോടു് സംസാരിക്കുന്നതു് (രാഷ്ടീയമായാലും സല്ലാപമായാലും) സുക്കന്‍ബര്‍ഗോ,മോഡിയോ ഒബാമയോ കേള്‍ക്കാന്‍ എനിയ്ക്കു് താത്പര്യമില്ല. നമ്മുടെ ഭരണഘടനയുടെ ശില്പികള്‍ നമുക്കു് ഉറപ്പു് തന്നിട്ടുള്ള അവകാശമാണതു്. എത്രയോ ആളുകള്‍ സ്വന്തം ജിവന്‍ കൊടുത്തും നമുക്കു് തന്നെ സ്വാതന്ത്രയമാണതു്. നമ്മുടെ അടുത്ത തലമുറകള്‍ക്കും ഈ സ്വാതന്ത്ര്യങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ടതു് നമ്മുടെ ഓരോരുത്തരുടേയും കടമയാണു്.

എന്‍ക്രിപ്ഷനെക്കുറിച്ചും അതിന്റെ രാഷ്ടീയത്തെക്കുറിച്ചും സാങ്കേതികത്തെക്കുറിച്ചും ലളിതമായി പ്രവീണ്‍ അരിമ്പ്രാത്തൊടിയില്‍ എഴുതുന്നു.

എന്‍ക്രിപ്ഷന്‍ ലളിതമായി - രാഷ്ട്രീയവും സാങ്കേതികവും - സ്വതന്ത്രം.ഇന്‍ എന്‍ക്രിപ്ഷന്‍ (ക്രിപ്റ്റോഗ്രഫി, ക്രിപ്റ്റോ) ഇന്നത്തെ സാഹചര്യത്തില്‍ ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്താന്‍ നമുക്കത്യാവശ്യമാണു്. അമേരിക്കയടക്കമുള്ള പല ഭരണകൂടങ്ങളും ഗൂഗിള്‍,ഫേസ്‌ബുക്ക് തുടങ്ങിയ കുത്തക കമ്പനികളും ലോകത്തെ കിട്ടാവുന്ന എല്ലാവരുടേയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നു് ഇന്നു് ന…

Photos from Swathanthram's post 30/04/2014

നാഴികക്കല്ലായി ഫയര്‍ഫോക്സ് 29

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ മോസില്ലാ ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് ഫയര്‍ഫോക്സ് 29 പുറത്തിറങ്ങി. ഒട്ടേറെ പുതുമകളുള്ള ഈ പതിപ്പ് ബ്രൗസറിന്റെ ചരിത്രത്തില്‍ വഴിത്തിരിവാവുകയാണ്. ഏപ്രില്‍ 29-നാണ് പുതിയ പതിപ്പ് ഇറങ്ങിയത്. ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇത് http://mozilla.org/firefox എന്ന വെബ്സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Vous voulez que votre entreprise soit Entreprise De Médias la plus cotée à Kerela ?
Cliquez ici pour réclamer votre Listage Commercial.

Adresse

Www. Swathanthram. In
Kerela
680555