Real.Tintu.Mon
എനിക്ക് ഒത്തിരി സംശയങ്ങള്‍ ഉണ്ട് ചേട
22/03/2025
ഒരു സിനിമക്ക് നാളിതുവരെ കാണാത്ത PR വർക്കുകൾ ആണ് എമ്പുരാന് വേണ്ടി നടത്തുന്നത് ... ക്യാഷ് മുടക്കാൻ തയ്യാർ ഉണ്ടെങ്കിൽ ഇക്കാലത്തു എന്ത് വേണമെങ്കിലും ചെയ്യാം .... ഒരു കമ്പനിയിലെ എല്ലാ ജോലിക്കാർക്കും വേണ്ടി ഷോ നടത്തുന്നു , ഒരു കമ്പനിയിലെ മൊത്തം ആളുകൾക്കും അവധി കൊടുത്തു സിനിമ കാണുവാൻ പറയുന്നു , ഫാൻസ് ഷോ എന്നപേരിൽ ആദ്യ ദിനത്തിലെ ഷോകൾ ഫുൾ ആയി ആരെങ്കിലും ബുക്ക് ചെയ്യുന്നു എന്നിട്ടു ഒരു ടിക്കറ്റിന്റെ പുറത്തു 30 -50 രൂപ വരെ കൂടുതൽ വാങ്ങി റീ സെയിൽ നടത്തുന്നു
വരും ദിവങ്ങളിൽ ഇങ്ങിനെ പലതും കാണേണ്ടി വരും ............ ഏതെങ്കിലും ചരിത്ര സിനിമ ( ഗാന്ധി പോലെ ) ആണെങ്കിൽ അത് എല്ലാ ആളുകളെയും കാണിക്കാൻ വേണ്ടി ചെയുന്ന രീതിയാണെന്നു കരുതാം ..എന്നാൽ ഇത് അങ്ങിനെ ഒരു കഥയല്ല ... മയക്കുമരുന്നും , കൊള്ള - കൊലപാതകം , കുതികാൽ വെട്ട് രാക്ഷ്ട്രീയം അങ്ങിനെയൊക്കെ പോകുന്ന സിനിമയാണ് ....ഇനി മോഹൻലാൽ എന്ന നടന്റെ സിനിമ എന്ന രീതിയിൽ ആണെങ്കിൽ അദ്ദേഹത്തിന്റേതായി ഈയിടെ പുറത്തുവന്ന പല സിനിമകളും എട്ടു നിലയിൽ പൊട്ടിയിരുന്നു ...കൂട്ടത്തിൽ സംവിധാനവും ചെയ്തിരുന്നു ...അതിനൊന്നും ഇങ്ങിനെ ഒന്നും ആയിരുന്നില്ല ....
ഈ സത്യങ്ങൾ ഏറെ താസിയാതെ പുറം ലോകം അറിയും ..... ഓർഗാനിക് ആയി കിട്ടുന്ന പരസ്യം അല്ലെങ്കിൽ ഒരു സിനിമയും വിജയിക്കില്ല ...ആ ദ്യത്തെ ഒരു ഹൈപ്പിനു ആദ്യ ഷോ കഴിയും വരെ പലതും കാണിക്കാം .... തമിഴനും ,തെലുങ്കനും കാണിക്കാത്ത ഒരു താര ആരാധന മലയാളി കാണിക്കുന്നു എന്നൊക്കെ പറഞ്ഞാൽ അതൊക്കെ വിശ്വസിക്കാൻ കേരളം വേറേ യൂണിവേഴ്‌സ് ആകണം
ട്രൈലെർ കണ്ടപ്പോൾ വിജയിക്കാൻ കഴിയുന്ന ഒരു സിനിമയെന്ന് തോന്നുന്നു ...എന്നാൽ മുതൽ മുടക്കു തിരിച്ചു കിട്ടാൻ ( മറുനാടൻ സാജൻ പറഞ്ഞത് അനുസരിച്ചു 225 -250 കോടി ) കുറച്ചു നല്ലോണം മൂക്കേണ്ടി വരും ..................................നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിൽ ആളെകൂട്ടുന്ന PR ഏജൻസി ആണോ ഇതെന്ന് സംശയം .?
18/03/2025
മലയാളത്തിൽ നാളിതുവരെ ഒരു സിനിമ പോലും തിയറ്റർ വരുമാനം 100 കോടി തികച്ചിട്ടില്ല , പരമാവധി കിട്ടിയത് 87 കോടി മാത്രമാണ് , എന്നാൽ മൊത്തം ബിസിനിസ് ( OTT , സാറ്റലൈറ്റ് , മ്യൂസിക് ) എല്ലാം കൂടെ ചേർത്ത് 135 കോടിവരെ പോയ സിനിമകൾ ഉണ്ട് ( ഇനി സിനിമയുടെ പിന്നിൽ മറ്റെന്തിലും ഉണ്ടോ എന്നറിയില്ല അങ്ങിനെ ഉള്ളവർ 50+ കോടിക്ക് മുകളിൽ പണം ചിലവാക്കി സിനിമകൾ എടുക്കട്ടേ നാട് നന്നാകട്ടെ കൂട്ടത്തിൽ TAX ഇനത്തിൽ സർക്കാരിലേക്ക് കോടികൾ ഒഴുകി എത്തട്ടെ )
ഏതായാലും ആദ്യമായി എമ്പുരാൻ 100 + കടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....
കേരളത്തിൽ നിന്ന് മാത്രം 50 cr കിട്ടുന്ന ഒരു മലയാള സിനിമക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പരാമവതി കിട്ടുന്നത് 5 CR ആയിരിക്കും അതായത് പത്തു ശതമാനം , എമ്പുരാൻ ആ അതിർവരമ്പും ഭേതിക്കട്ടെ .....
മൊത്തം ഇന്ത്യയിൽ നിന്ന് കിട്ടുന്ന അത്രയും തുക ഇന്ത്യക്കു പുറത്തു നിന്നും കിട്ടും
അതാണ് ഇതുവരെയുള്ള ചരിത്രം ....എല്ലാം ചരിത്രങ്ങളും തിരുത്തി കുറിച്ച് മുന്നേറട്ടെ ആശംസകൾ സഖാവ് പൃഥിവ് രാജ് & സഖാവ് മുരളി ഗോപി .....
ഈ സിനിമ ഇന്ത്യക്കു പുറത്തുള്ള മൊത്തം റൈറ്റും 30 /40 cr നു വിറ്റു എങ്കിൽ അവിടെ നിന്ന് എത്ര വരുമാനം കിട്ടിയാലും നിർമ്മാതാവിന്റെ കയ്യിൽ എത്തില്ല .................അന്യഭാഷാ സിനിമകൾ കേരളത്തിൽ വിതരണത്തിന് എടുക്കുന്നതും ഇതേ രീതിയിൽ ആണ് ആദ്യമേ തന്നെ ഒരു തുക പറഞ്ഞു ഉറപ്പിച്ചു വിൽക്കും
ഇനി നോക്കാനുള്ളതു കേരളത്തിൽ നിന്ന് ഈ സിനിമക്ക് കിട്ടുന്നതിന്റെ 50% എത്രയാണ് ? അതാണ് നിർമ്മാതാവിന് കിട്ടുക? .....ബാക്കി പകുതി തീയറ്റർകാർക്കും കിട്ടും
സാറ്റലൈറ്റ് & OTT = 60 + 40 ഔട്ട് ഓഫ് ഇന്ത്യ അപ്പോൾ 100 CR ആയി , നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞത് 141 കോടി മോഹൻ ലാലിന്റെയും , സംവിധായകന്റെയും ശമ്പളം കൂടാതെ ചിലവായി എന്നാണ് എങ്കിൽ 141+ 15 + 15 =171CR പ്രമോഷൻ അടക്കം മൊത്തം 175 -190 CR അപ്പോൾ കേരളത്തിൽ നിന്ന് 200 കോടി കിട്ടിയാൽ 100 CR കൂടെ നിർമ്മാതാവിനു കിട്ടും ലാഭം 10 CR
എല്ലാവിധ ആശംസകളും നേരുന്നു , മലയാള സിനിമ കാണാൻ 3.65 കോടി ആളുകളെ ഉള്ളു എന്ന സത്യം ഇനിയെങ്കിലും നിർമാതാക്കൾ ഓർത്താൽ നല്ലത്...
Cliquez ici pour réclamer votre Listage Commercial.