98 Batch
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 98 Batch, Education, Thathampally, Alappuzha.
എന്ന്,
നിങ്ങളുടെ സ്വന്തം ബേബൻ സർ
NB: ടീച്ചറിനെ കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ കമൻ്റ് ഇടുക....
09/08/2023
Teachers Day @2021
ഒരദ്ധ്യാപക ദിനം കൂടി കടന്ന് പോയിരിക്കുകയാണ്...
ഇത്തവണ ഞങ്ങൾ കാഞ്ഞൂപറമ്പൻ സാറിനെ കണ്ടു. എല്ലാ അദ്ധ്യാപകരും പ്രിയപ്പെട്ടവാരാണെങ്കിലും തത്തംപള്ളി സ്ക്കൂളിൽ പഠിച്ചവർക്കെല്ലാം കാഞ്ഞൂ പറമ്പൻ സാർ ഒരു ഗൃഹാതുരത്വമാണ്...
ഇടംവലം നോക്കാതെ മലയാളത്തിന് സർ കൈയയച്ച് തന്ന മാർക്കുകൾ എന്നെ മലയാളത്തോട് ഏറെയടുപ്പിച്ചിരുന്നു...
അന്നും ഇന്നും നിഷ്കളങ്കനായ സാറിന് മുന്നിൽ പിള്ളേര് കളി മാറ്റി വെച്ച് അധ്യാപക ദിനത്തിൽ ഞങ്ങളെത്തിയപ്പോൾ...
തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്ക്കൂളിലെ 1998 ബാച്ചിലെ വിദ്യാർത്ഥികളാണ് മലയാളം പഠിപ്പിച്ച ജോസഫ് കാഞ്ഞൂപറമ്പൻ സാറിനെ ചാത്തനാട്ടുള്ള വീട്ടിൽ അധ്യാപക ദിനത്തിൽ കാണാനെത്തിയത്.
പഴയ സാറിൻ്റെ ഗൗരവം മറന്ന് വിദ്യാർത്ഥികളെ വീടിനുള്ളിലേക്ക് ആനയിച്ചു.
വർഷങ്ങൾക്കിപ്പുറം ശിഷ്യരുടെ മുഖം മറന്ന് അദ്ധ്യാപകൻ ഓരോരുത്തരെ പരിചയപ്പെട്ടപ്പോൾ അത്രമേൽ പ്രിയപ്പെട്ട വിദ്യാർത്ഥികളെ പിന്നീട് ചേർത്തു നിർത്തി. മലയാളം പരീക്ഷാ പേപ്പറിൽ കഴിയുന്നത്ര മാർക്ക് തരാനുള്ള സാറിൻ്റെ വിശാല മനസ്സിനെ കുറിച്ച് വിദ്യാർത്ഥികൾ വാചാലരായപ്പോൾ അതു കൊണ്ട് ശിഷ്യരായ നിങ്ങളൊക്കെ ഒരു നിലയിലെത്തിയില്ലേയെന്ന് സാർ തിരിച്ചടിച്ചു.
പതിന്നാല് പേർ കോവിഡ് കാലത്തും അധ്യാപക ദിനത്തിൽ എന്നെ ഓർത്തെത്തിയത് നന്മയുള്ള കുട്ടികളായതുകൊണ്ടാണെന്ന് പറഞ്ഞപ്പോൾ ജോസഫ് സാറിൻ്റെ ഭാര്യ പറഞ്ഞു എന്നാൽ ക്ളാസ് തുടങ്ങും മുൻപ് നിങ്ങളെല്ലാവരും പ്രാർത്ഥിക്കൂ. പുലരിയിൽ ശ്രീയായിയെന്ന... സ്ക്കൂളിലെ തന്നെ പ്രാർത്ഥനാ ഗാനം ചൊല്ലി.
സാറിനെ പൊന്നാടയണിയിച്ചു, കാൽതൊട്ട് വന്ദിച്ച് ശിഷ്യർ അധ്യാപകൻ്റെ അനുഗ്രഹം വാങ്ങി, ഓണക്കോടി നൽകി.
30 വർഷത്തെ അധ്യാപക ജീവിതം പൂർത്തിയാക്കി വിശ്രമിക്കുന്ന എനിക്ക് അധ്യാപകദിനത്തിൽ കിട്ടുന്ന ആദ്യ അനുഭവമാണ് നിങ്ങളുടെ ഈ സ്നേഹമെന്ന് കാഞ്ഞൂപറമ്പൻ സാർ.
മലയാളം ടെസ്റ്റ് ബുക്കും, ചോക്കും ബോർഡും, ഡെസ്റ്ററും, ചൂരലും കേക്കിൽ കണ്ടതോടെ മാഷും കുട്ടികളും അമ്പരന്നു. ചൂരൽ കണ്ടതോടെ കാഞ്ഞൂ പറമ്പൻ സാർ പറഞ്ഞു ഞാൻ ശരിക്കും ഇപ്പോൾ ക്ലാസിലായല്ലോ മക്കളേ. ഇതിലാരൊക്കെ എൻ്റെ തല്ല് വാങ്ങിയിട്ടുണ്ട്, കുട്ടികൾ ഒന്നടങ്കം പറഞ്ഞു ചൂരൽപ്രയോഗം സാർ വല്ലപ്പോഴുമേ നടത്തിയിട്ടുള്ളൂ.
കേക്ക് മുറിച്ചപ്പോഴും മലയാളം ടെസ്റ്റ് പേപ്പർ കീറല്ലേയെന്ന് കാഞ്ഞൂപറമ്പൻ സാർ പറഞ്ഞപ്പോൾ ചിരി പടർന്നു. കേക്ക് മുറിച്ചതോടെ ക്ലാസ് മുറി പോലെ കലപിലയായി അവിടം. അധ്യാപക ദിന ഫോട്ടോയെടുത്ത് എല്ലാവരും മടങ്ങിയപ്പോൾ നനവുള്ള കണ്ണോടെ കാഞ്ഞൂപറമ്പൻ സാർ പറഞ്ഞു ഈ മധുരം ഞാൻ ഒരിക്കലും മറക്കില്ല കുട്ടികളേ...
09/08/2023
Teachers Day @ 2019
തല കുനിച്ച് ശിഷ്യരെത്തി കൈവണങ്ങി സ്വീകരിച്ച് ടീച്ചർ
ലില്ലി കുട്ടി ടീച്ചറേ ഞങ്ങളാ ടീച്ചറിൻ്റെ ശിഷ്യർ.......
അദ്ധ്യാപകദിനത്തിൽ ആലപ്പുഴ സെന്റ് മൈക്കിൾസ് സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന ലില്ലി കുട്ടി ടീച്ചറിൻ്റെ ചാത്തനാട്ടെ വീട്ട് മുറ്റത്ത് കുറച്ച് ബൈക്കിലും കാറിലുമായി ഞങ്ങൾ ചെന്നു
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പലരുടെയും മുഖം ടീച്ചർ വേഗം ഓർത്തെടുത്തില്ല....
പേര് പറഞ്ഞതോടെ ഭർത്താവിനെയും വിളിച്ച് ശിഷ്യരെ വീടിനുള്ളിലേക്ക് സ്വാഗതം ചെയ്തു.
1997-98 ൽ തത്തംപള്ളി സ്ക്കൂളിൽ കിറുകൃത്യത്തോടെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ ഇംഗ്ലീഷും, കണക്കും പഠിപ്പിച്ച് അറിവിന്റെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് തങ്ങളെ പിടിച്ചുയർത്തിയ പഴയ ഓർമ്മകൾ വിദ്യാർത്ഥികൾ ടീച്ചറോട് പങ്കുവെച്ചു....
പേരും, ശബ്ദവും കേട്ടപ്പോൾ ടീച്ചർ വില്ലനെയും, അനുസരണ കുട്ടിയെയുമെല്ലാം ഓർത്തെടുത്തു ചിരിതൂകി....
എന്തൊക്കെയാണേലും നിങ്ങളെല്ലാം ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കിയാൽ എത്രയോ പാവങ്ങളായിരുന്നു ടീച്ചർ പറഞ്ഞു....
മൂന്ന് ബാച്ചുകളയായി ടീച്ചർ പഠിപ്പിച്ച കൂടുതൽ പേരും പ്രവാസികളാണെന്ന് പറഞ്ഞതോടെ കുറച്ച് പേരെ കൂടി കണ്ടാൽ സന്തോഷമെന്ന് ടീച്ചറിന് ആഗ്രഹം....
പിന്നെ വീഡിയോ കോളിലൂടെ പ്രവാസികളായ ശിഷ്യരുമായി സംസാരിച്ചു.....
ഞങ്ങളുടെ ബാച്ചിൻ്റെ റീയൂണിയന് മുന്നോടിയായിയാണ് ടീച്ചറിനെ തപ്പി ഇറങ്ങിയത് ...
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുവെന്നറിഞ്ഞതോടെ ടീച്ചറിനെ കാണമെന്ന് തോന്നിയെന്ന് ശിഷ്യൻമാർ പറഞ്ഞതോടെ ലില്ലി കുട്ടി ടീച്ചറിന്റ് മിഴി നനഞ്ഞു....
ഓണക്കോടിനൽകി കാൽതൊട്ട് വന്ദിച്ച് ടീച്ചറിന്റ് അനുഗ്രഹം വാങ്ങി ആ മുഖത്തേക്ക് നോക്കിയപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു അങ്ങനെ ജീവിതത്തിൽ മറക്കാത്ത ഒരു അദ്ധ്യാപക ദിനം കടന്നു പോയി.....
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Alappuzha
688013