Hubbu Rasool Travels & Car Rentals
Come to realise our customer service
ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ വീട് പനയത്തിന് ആവശ്യമുണ്ട്
7907036934
*ടിക്കറ്റ് ചാർജ്ജ് വർദ്ധനവ്*
🚌🚌🚌🚌🚌🚌🚌🚌🚌
*ടിക്കറ്റ് ചാർജ്ജ് വർദ്ധനവ് സർക്കാർ അംഗീകരിക്കും മുൻപേ കെ.എസ്.ആർ.ടി.സി നടപ്പിലാക്കി കഴിഞ്ഞു. ഇനി സ്വകാര്യ ബസ്സുകളുടെ ആവശ്യപ്രകാരമാണ് ടിക്കറ്റ് ചാർജ്ജ് വർദ്ധനവ് നടത്തിയതെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില മാധ്യമങ്ങൾ മുൻ കൈയെടുക്കരുത്.🔴മിനിമം ചാർജ്ജ് പത്ത് രൂപ ഈടാക്കി കൊണ്ടാണ് തിങ്കളാഴ്ച മുതൽ തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വിസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസിന്റെ ഉൽഘാടനം ബഹു: മുഖ്യമന്ത്രി നിർവ്വഹിച്ചു. ഗതാഗത സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലറിൽ ഈടാക്കുന്ന മിനിമം ചാർജ്ജ് സർക്കാർ അംഗീകരിച്ചാൽ സ്വകാര്യ ബസ്സുകൾക്കും ബാധകമാകും. അതോടെപ്പം കെ.എസ്.ആർ.ടി.സി മുൻകാലങ്ങളിലെന്നപോലെ ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സുപ്പർ ക്ലാസ്സ് ബസ്സുകളിൽ അമിത നിരക്ക് വർദ്ധനവിനുള്ള ചാൻസും ഉണ്ടായേക്കാം.🟣 വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച നടക്കുകയാണ്. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് ആറ് രൂപ എന്ന ബസ്സുടമകളുടെ ആവശ്യമോ, ബഹു: ജസ്റ്റിസ് രാമപ്രന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മിനിമം അഞ്ച് രൂപയും ഫുൾ ടിക്കറ്റിന്റെ 50 ശതമാനവും നടപ്പിലാക്കിയാൽ സ്വകാര്യ ബസ്സുകൾക്ക് പിടിച്ച് നിൽക്കാനാകും. അല്ലാതുള്ളയൊരു ടിക്കറ്റ് ചാർജ്ജ് വർദ്ധനവ് കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ കാര്യം അംഗീകരിക്കുക മാത്രമാവും. വസ്തുതകൾ പൊതുജനം മനസ്സിലാക്കുക.*
🙏🙏🙏🙏🙏🙏🙏🙏🙏
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Alappuzha
688542