PKVM Vidyavinodini Library
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PKVM Vidyavinodini Library, Library, Vidyavinodini Library, Aluva.
31/05/2026
*പി.കെ. വേലായുധൻ മെമ്മോറിയൽ* *വിദ്യാവിനോദിനി ലൈബ്രറി*
അശോകപുരം , ആലുവ
*വിദ്യാവിനോദിനിയിൽ വായന കളരി സമാപിച്ചു*
ആലുവ, അശോകപുരം പി .കെ . വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി യുടേയും, ബാലവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന കളരി സമാപിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം രഞ്ജു ടീച്ചർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻ്റ് എൻ. എ. ദേവനന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരൻ ഷാജി മാലിപ്പാറ സമാപന ക്യാമ്പ് നയിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ്. എ. എം.കമാൽ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് കെ. എ. ഷാജിമോൻ , മെൻ്റർ എ.എം. അശോകൻ, ടി.എ.സിന്ധു, റയ്യാൻ, ഷിഫാന ഫാത്തിമ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.
കഥ- കവിത രചന ക്യാമ്പ്, അഭിമുഖം, അഭിനയ കളരി, റീഡിംഗ് തിയേറ്റർ, ചിത്ര രചന ക്യാമ്പ്, കയ്യെഴുത്തു മാസിക പ്രകാശനം, പുസ്തക പരിചയം - ആസ്വാദനം, വിജ്ഞാന - വിനോദ യാത്ര എന്നീ പരിപാടികൾ വായന കളരിയുടെ ഭാഗമായി ലൈബ്രറിയിൽ സംഘടിപ്പിച്ചു
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Address
Aluva
683101
Opening Hours
| Monday | 5pm - 9pm |
| Tuesday | 5pm - 9pm |
| Wednesday | 5pm - 9pm |
| Thursday | 5pm - 9pm |
| Friday | 5pm - 9pm |
| Saturday | 5pm - 9pm |
| Sunday | 5pm - 9pm |