Malabar Night Riders
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Night Riders, Photographer, .
10/04/2026
വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു.
ഏപ്രിൽ 11 ശനിയാഴ്ച മുതൽ വീണ്ടും എറണാകുളം വൈറ്റില - ഗുരുവായൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് പുണരാരംഭിച്ചിരുന്നു.
SAMRAT
എറണാകുളം ഗുരുവായൂർ കോഴിക്കോട് തലശ്ശേരി
KL 41 L 3487
07/04/2026
കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെ ആരാധകര്‍ ഉള്ള അപൂര്‍വം ചില പ്രൈവറ്റ് ബസ്സുകളില്‍ ഒരാളാണ് ഗീത.
പകല്‍ സമയം കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സ് എന്ന ഖ്യാതി ഉള്ള സര്‍വീസാണ് ഗീതയുടെ കാളിന്ദി. പുലര്‍ച്ചെ നാലിനു കാസര്‍ഗോഡില്‍ നിന്നും വിട്ടാല്‍ രാത്രി പന്ത്രണ്ടു മണിയോടെ അതേ സ്ഥലത്ത് തിരിച്ചെത്തുന്നതു വരെ വിശ്രമം എന്ന വാക്കിനു ഇവളുടെ നിഘണ്ടുവില്‍ ഇടമില്ല.
ഏകദേശം 700 കിലോമീറ്റർ ഒരു ദിവസം ഓടുന്നു.കൂടെ ഓടാന്‍ എത്തിയ സര്‍ക്കാര്‍ വണ്ടിക്കാര്‍ പോലും തലയില്‍ കൈവച്ചു നിന്നിട്ടുണ്ട് ഇവളുടെ സര്‍വീസിനും സമയക്രമത്തിനും മുന്നില്‍.
140 മുകളിൽ പെർമിറ്റ് പുതുക്കി നൽകാത്തത് കൊണ്ട് സർവീസ് അവസാനിപ്പിക്കേണ്ടി വന്നു. രാത്രി കണ്ണൂരിൽ നിന്ന് കാസർഗോഡിലേക്ക് പോകുന്നവര്ക്ക് ഒക്കെ വളരെ ഉപകാരം ഉള്ള ഒരു സർവീസ് ആയിരുന്നു ഗീതയുടേത്. 10 മണിക്ക് കണ്ണൂരിൽ നിന്ന് എടുത്ത് 12.30 ഒക്കെ കഴിയുമ്പോൾ കാസർഗോഡ് എത്തുന്നു.
പൊതുഗതാഗതം എന്നും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ഗീതയുടെ തിരിച്ചിവരവിനായി ഇന്നും കാത്തിരിക്കുന്നു പഴയത് പോലെ തേജസ്വിനി പുഴയുടെ തീരത്തു നിന്നും കോലങ്ങളുടെ നാടും സാമൂതിരിയുടെ നാടും കടന്ന് പൂരങ്ങളുടെ നാട്ടിലേക്ക്.
കണ്ണൂർ ബസ്റ്റാൻഡിലേക്കുള്ള തേലേക്കാടൻസിന്റെ എൻട്രി..
THELEKKADANS
കണ്ണൂർ പയ്യന്നൂർ LS
07/04/2026
കോഴിക്കോട് നിന്ന് കണ്ണൂർ എത്തി മട്ടന്നൂരിലേക്ക് പോകാൻ ട്രാക്ക് നോക്കി ഇരിക്കുന്ന വിൻവേ.. 😻
VINWAY
മട്ടന്നൂർ തലശ്ശേരി കോഴിക്കോട് കണ്ണൂർ LS