Levent solar
Solar Xpert is No.1 Solar Dealer in North Malabar which started Since 2000. We have completed severa
02/09/2026
6 years ago
KSEB യില്‍ നിന്ന് ഇങ്ങോട്ടു പണം;
ഒരു പക്ഷേ, ഇന്നും അധികമാരും കൃത്യമായി മനസിലാക്കിയിട്ടില്ലാത്ത കെ എസ് ഇ ബിയുടെ ഓണ്‍ ഗ്രിഡ് സോളാര്‍ . വൈദ്യുതി ഇതുമായി ബന്ധപ്പെട്ട കെ എസ് ഇ ബിയുടെ പദ്ധതി
വീട്ടിനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഉല്‍പ്പാദിപ്പിച്ചതില്‍ അധിക വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കി. ഇത്തരത്തില്‍ ഓരോ വര്‍ഷവും വരുമാനം ഉറപ്പിക്കുന്ന എത്രയോ പേര്‍ ഇന്ന് സംസ്ഥാനത്തുണ്ട്.
വൈദ്യുതി ഉപയോഗിക്കുന്നതില്‍ സര്‍വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ് കേരളം. ഒരു ദിവസത്തെ ശരാശരി ഉപയോഗം 7.5 മുതല്‍ 8 കോടി യൂണിറ്റ്, ഇതില്‍ 5 കോടി യൂണിറ്റ് കേരളം വെളിയില്‍ നിന്നും വാങ്ങുന്നതാണ്. പ്രഖ്യാപിത പവര്‍കട്ട് ഇല്ലെങ്കിലും വൈദ്യുതി മുടക്കമൊക്കെ ഇപ്പോഴും സര്‍വ്വസാധാരണമാണ്. ഫാന്‍, എയര്‍ കണ്ടീഷന്‍, അയേണ്‍ ബോക്‌സ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ വൈദ്യുതി ബില്ലില്‍ വലിയ വര്‍ദ്ധനവുമുണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകുന്ന പദ്ധതിയാണ് കെ എസ് ഇ ബിയുടെ ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതി.
ഓണ്‍ ഗ്രിഡ് സോളാര്‍ എന്ന പേരു സൂചിപ്പിക്കുന്നത് നേരിട്ട് ഗ്രിഡിലേക്ക് എന്നാണ്, അതായതു നമ്മുടെ വീട്ടില്‍ തന്നെ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു കെ എസ് ഇ ബിയുടെ വിതരണ സംവിധാനത്തിലേക്ക് നേരിട്ട് വൈദ്യുതി കൊടുക്കുന്ന രീതി. ഉല്‍പാദിപ്പിക്കുമ്പോള്‍ തന്നെ വിതരണം ചെയ്യുന്നതിനാല്‍ ബാറ്ററിയുടെ ആവശ്യം വരുന്നില്ല. ആയതിനാല്‍ പദ്ധതി ചിലവ് വളരെ കുറവാണെന്നത് മറ്റൊരു പ്രത്യേകത. മാത്രമല്ല അഞ്ചു വര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറേണ്ട പുനര്‍ ചിലവും വരുന്നില്ല. ബാറ്ററി ചാര്‍ജ്ജിംഗ് ആവശ്യമില്ലാത്തതിനാല്‍ മെയിന്റനന്‍സ് വളരെ കുറവാണ്. കൂടുതല്‍ യൂണിറ്റ് വൈദ്യുതിയും ലഭിക്കുന്നു. മാത്രമല്ല വയറിംഗ് സംവിധാനത്തില്‍ മാറ്റം വരുത്താതെ ഉപയോഗിക്കാനും സാധിക്കുന്നു.
മുമ്പൊക്കെ ബാറ്ററി ഉപയോഗിച്ചുകൊണ്ടുള്ള ഓഫ് ഗ്രിഡ് സോളാര്‍ പദ്ധതിയാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറുന്നതിനായി ശരാശരി വലിയ ഒരു തുക തന്നെ ചിലവാകും. എന്നാല്‍ ഓണ്‍ ഗ്രിഡിനു ബാറ്ററി ഇല്ലാത്തതിനാല്‍ ഇത്തരം ചിലവുകളെ ഒഴിവാക്കാനും കഴിയും.
2000 ത്തിനും 3000 രൂപയ്ക്കുമിടയില്‍ വൈദ്യുതിബില്‍ വരുന്നവര്‍ ശരാശരി 400-500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. 3 കിലോവാട്ട് ഓണ്‍ ഗ്രിഡ് സ്ഥാപിക്കുന്നവര്‍ 2 മാസത്തേക്ക് ശരാശരി 720 യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നു. അതായതു 3000 രൂപ ബില്ലടക്കുന്നവര്‍ക്ക് യാതൊരു പണവും അടക്കേണ്ടി വരുന്നില്ല. എന്നാല്‍ 2000 രൂപ ബില്ലടക്കുന്നവര്‍ക്ക് ഓരോ മാസവും ശരാശരി 250 യൂണിറ്റ് വൈദ്യുതി മിച്ചം ലഭിക്കും. മിച്ചം ലഭിച്ച വൈദ്യുതി അടുത്ത ബില്ലില്‍ കുറവ് ചെയ്യുന്നു. എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തില്‍ മിച്ചം ലഭിച്ച വൈദ്യുതിയുടെ പണം കെ എസ് ഇ ബി ഉടമയ്ക്ക് തിരികെ നല്‍കുന്നു. ഓണ്‍ ഗ്രിഡ് സോളാര്‍ സ്ഥാപിക്കാന്‍ മുടക്കുന്ന തുക നാലോ അഞ്ചോ വര്‍ഷം കൊണ്ട് പൂര്‍ണമായും തിരിച്ചു കിട്ടുമെന്നതാണ് പ്രത്യേകത.
വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍കംടാക്‌സ് ഡിപ്രിസിയേഷന്‍ ഇന്‍പുട്ട് ക്ലെയിം ആദ്യത്തെ 3 വര്‍ഷം കൊണ്ട് മുഴുവനായും ലഭിക്കും. സ്‌ഥാപനങ്ങള്‍ക്ക് കെ എസ് ഇ ബിയില്‍ നിന്നുള്ള സാധ്യതാ റിപ്പോര്‍ട്ട് വാങ്ങി ഓണ്‍ ഗ്രിഡ് സോളാര്‍ സ്ഥാപിക്കാം. ബന്ധപ്പെട്ടാല്‍ വീട്ടിലോ സ്ഥാപനത്തിലോ എവിടെയയാലും ഇത് കെ എസ് ഇബിയുടെ ഇന്‍സ്‌പെക്റ്ററേറ്റ് വിഭാഗം പരിശോധിച്ച് അംഗീകാരം നല്‍കിയതിനു ശേഷമാകും പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക.
സ്ഥാപനങ്ങള്‍ക്ക് മുകളില്‍ പാനല്‍ വെയ്ക്കാന്‍ സ്ഥലമില്ലെങ്കില്‍ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊണ്ട് സ്ഥാപനത്തിന്റെ വൈദ്യുതി ബില്‍ ഒഴിവാക്കാനും സാധിക്കും.
25 വര്‍ഷത്തെ വാറണ്ടിയാണ് പാനലുകള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടു തന്നെ വൈദ്യുതി ബില്‍ ഇല്ലാതാകുന്നതിലുള്ള വരുമാനം മാത്രമല്ല, വൈദ്യുതി വില്‍പ്പന നടത്തിയുള്ള ലാഭവും കൂടിയാകുമ്പോള്‍ ഏതു സാധാരണക്കാരനും പദ്ധതി ഏറെ ഗുണകരമാണ്.
സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി കരാറൊപ്പിട്ട് നിങ്ങളുടെ വീട്ടിലും വൈദ്യുതി പാനല്‍ സ്ഥാപിച്ച് അധികവൈദ്യുതി കെ എസ് ഇ ബിക്കു വില്‍ക്കാം. ഭാവിയില്‍ വലിയൊരു വരുമാനസ്രോതസു കൂടിയായി അതു മാറും.
More detail please call 9562205522, 9605443777
Category
Telephone
Website
Address
Po Kappad
Kannur
670006
Opening Hours
| Monday | 9am - 6pm |
| Tuesday | 9am - 6pm |
| Wednesday | 9am - 6pm |
| Thursday | 9am - 6pm |
| Friday | 9am - 6pm |
| Saturday | 9am - 6pm |
Alerts
Be the first to know and let us send you an email when Levent solar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.