JSAA

JSAA

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JSAA, Blogger, Kannur.

08/03/2025
19/10/2024

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. നവീൻബാബുവിന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ ജനരോഷത്തിന് പിന്നാലെ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പൊലീസ് ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും നവീൻ ബാബുവിന്റെ മരണം ബാക്കിവെക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല. പി പി ദിവ്യയ്‌ക്കൊപ്പംതന്നെ കണ്ണൂർ ജില്ലാകള്കർക്കെതിരെയും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതിയും വ്യാജമെന്ന സംശയമുണ്ട്. വിഷയത്തിൽ ​ഗൂഢാലോചന നടന്നോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്.

ആദ്യഘട്ടത്തിൽ നവീൻ ബാബുവിന്റെ യാത്രയയപ്പിനു തീരുമാനിച്ചിരുന്ന സമയം തിങ്കളാഴ്ച രാവിലെ എന്നായിരുന്നു. ഇത് പിന്നീട് ഉച്ചയ്ക്ക് ശേഷമാക്കി പുനഃക്രമീകരിക്കുകയായിരുന്നു. ഇതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഊദ്യോഗസ്ഥർക്കു മാത്രമുള്ള ചെറിയ ചടങ്ങായാണ് കളക്ടറേറ്റിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അതിൽ ഉദ്യോഗസ്ഥരല്ലാതെ ആകെ പങ്കെടുത്തത് പി പി ദിവ്യ മാത്രമാണ്. ദിവ്യയ്ക്ക് സൗകര്യപ്രദമായ സമയമായാണോ ഉച്ചയ്ക്ക് ശേഷത്തേക്ക് പരിപാടി പുനഃക്രമീകരിച്ചതെന്നും സംശയിക്കപ്പെടുന്നു. ഇതിനു പിന്നിൽ കണ്ണൂർ ജില്ലാകളക്ടറാണെന്നാണ് ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാകളക്ടർക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.

മാത്രമല്ല പെട്രോൾ പമ്പിന് അനുമതി നൽകരുതെന്ന് ആദ്യഘട്ട റിപ്പോർട്ട് നൽകിയത് പിഡബ്ല്യുഡി ആണ്. റോഡിലെ വളവിനെക്കുറിച്ചുള്ള സൂചനകൾകൂടി ഉൾപ്പെടുത്തിയുള്ളതായിരുന്നു ഈ റിപ്പോർട്ട്. പോലീസ് നൽകിയ റിപ്പോർട്ടിലും പറഞ്ഞിരുന്നത്, അത് അപകടം നിറഞ്ഞ പ്രദേശമാണ്. അവിടെ യാതൊരുവിധത്തിലും പെട്രോൾപമ്പിന് അനുവാദം നൽകരുതെന്ന തരത്തിലുള്ള റിപ്പോർട്ടായിരുന്നു. ഈ രണ്ട് റിപ്പോർട്ടുകൾ മുൻനിർത്തിയാണ് സ്ഥലത്ത് നേരിട്ടുപോയി എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വിശദപരിശോധന നടത്തിയത്. അതിനുശേഷമാണ് അവിടെ എൻഒസി നൽകിയിട്ടുള്ളത്. ഈ എൻഒസി നൽകിയത് പണം നൽകിയതിനുശേഷമാണ് എന്നതായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ ഈ ആരോപണത്തെ പാടേ തള്ളി വ്യക്തമായ തെളിവുകളോടെയാണ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

അതിനിടെ നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പിന് ലൈസൻസിന് അപേക്ഷ നൽകിയ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയതായി പറയുന്ന പരാതിയും വ്യാജമാണെന്ന സംശയം ബലപ്പെട്ടു. പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തിനുള്ള പാട്ടക്കരാറിലേയും അതുപോലെ കൈക്കൂലി പരാതിയിലും ഒപ്പ് വേവ്വെറെയാണെന്നാണ് സംശയത്തിന് കാരണമായത്. പെട്രോൾ പമ്പിന് എട്ടാം തീയതിയാണ് എൻഒസി അനുവദിച്ചതെന്നാണ് പരാതിയിലുള്ളത്. എന്നാൽ ഒമ്പതാം തീയതിയാണ് എഡിഎം എൻഒസി നൽകിയത്. ദിവ്യയും പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി പ്രശാന്തനും നടത്തിയ ​ഗൂഢാലോചനയാണ് നവീന്റെ ബാബുവിന്റെ മരണകാരണമെന്ന് പറഞ്ഞ് സഹോദരൻ പ്രവീൺബാബു പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസിനു കഴിയണമെന്നാണ് KPA യ്ക്ക് പറയാനുള്ളത്.

Want your public figure to be the top-listed Public Figure in Kannur?
Click here to claim your Sponsored Listing.

Category

Website

Address

Kannur