Grey Cells
We are an inter-denominational Christian apologetics ministry based in Kerala, India.
20/09/2025
ചാർളി കിർക്ക് ഒരു അമേരിക്കൻ വലതുപക്ഷ പ്രസ്താവകനായിരുന്നു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ഗർഭച്ഛേദം, LGBTQAI+ അവകാശങ്ങൾ തുടങ്ങിയവയ്ക്കെതിരെ ശക്തമായി അദ്ദേഹം സംസാരിച്ചിരുന്നു.
കോളേജ് ക്യാമ്പസുകളിലും മറ്റും നടന്ന പരസ്യ സംവാദങ്ങളിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം, വളരെ വ്യക്തമായ രീതിയിൽ തന്റെ നിലപാടുകൾ സമൂഹത്തോട് വിളിച്ചുപറഞ്ഞു. ഇത്തരം വേദികൾ അദ്ദേഹം സുവിശേഷം അറിയിക്കുന്നതിനായും പ്രയോജനപ്പെടുത്തി.
ഒരു അഭിമുഖത്തിൽ, തന്റെ മരണശേഷം എങ്ങനെ അറിയപ്പെടണം എന്ന് ആഗ്രഹിക്കുന്നു എന്ന് ചോദിച്ചതിന് അദ്ദേഹം മറുപടി നൽകിയത്, "തന്റെ വിശ്വാസത്തിന് വേണ്ടിയുള്ള ധൈര്യത്തിന്റെ പേരിൽ" അറിയപ്പെടണം എന്നായിരുന്നു.
1993-ൽ ജനിച്ച ഇദ്ദേഹം, തന്റെ 30-ആം വയസ്സിൽ യൂട്ടാ സർവ്വകലാശാലയിൽ (University of Utah) നടന്ന ഒരു സംവാദത്തിനിടയിൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം അനേകം ആളുകൾക്ക് ക്രിസ്തുവിന് വേണ്ടി നിൽക്കാനുള്ള ആവേശം നൽകി.
മരിക്കാത്ത ഓർമകളുമായി ചാർളി കിർക്ക് തന്റെ യാത്ര തുടരുന്നു.
12/09/2025
In this engaging discussion, Br. Alan John explores the question: "If homosexuality is a sin, then why did God create homosexuals?" With biblical insight and compassion, he addresses common doubts and misconceptions surrounding faith, identity, and God’s design.
ഹോമോ സെക്ഷ്വാലിറ്റി പാപമാണെങ്കിൽ പിന്നെ ദൈവം എന്തുകൊണ്ടാണ് അത്തരം മനുഷ്യരെ സൃഷ്ടിച്ചത്?' എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ വിശ്വാസികൾക്ക് കഴിയില്ലെന്ന് ബൈബിൾ വിമർശകർ കരുതുന്നു. പ്രസക്തമായ ഈ ചോദ്യത്തോട് അലൻ പ്രതികരിക്കുന്നു. ഈ വിഷയത്തിൽ ദൈവവചനം എന്തു പറയുന്നുവെന്ന് ഇവിടെ വ്യക്തമാക്കുകയാണ്.
https://youtu.be/JvHrj_0i-Cs?si=sbc1Sij1clrH2EaE
09/08/2025
ശാസ്ത്രവും ദൈവവിശ്വാസവും
നവനാസ്തികരുടെ മതവിമർശനത്തിന്റെ അടിസ്ഥാനം 'ശാസ്ത്രവും ദൈവവിശ്വാസവും വിപരീത ധ്രുവങ്ങളിൽ ആണെന്ന അബദ്ധധാരണ'യാണ്. ശാസ്ത്ര ചരിത്രകാരന്മാരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസവും ശാസ്ത്രവും സമന്വയിച്ചൊഴുകുന്ന രണ്ട് ആശയധാരകൾ ആണെന്ന് ഈ സെഷനിൽ ജേക്കബ് സമർത്ഥിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ച പല ചിന്തകൾക്കും പ്രചോദനമായത് ക്രിസ്തീയ വിശ്വാസമാണ്. ക്രിസ്തുമതം ശാസ്ത്രത്തിനെതിരെ ആയിരുന്നുവെന്ന് സ്ഥാപിക്കാൻ അനേകരും ഉദാഹരിക്കാറുള്ള ഗലീലിയോയുടെ ചരിത്രത്തിന്റെ വാസ്തവം എന്തായിരുന്നുവെന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.
In this video, Br. Jacob explores how the Bible and its theology have consistently embraced a scientific mindset, characterized by testing, observation, and a willingness to revise perspectives. He illustrates this point by citing examples of various biblical figures, including Daniel and Gideon, to demonstrate that an approach to understanding the natural world is not foreign to biblical beliefs. However, he argues that modern scientists often mistakenly suggest a conflict between science and religion, a notion that he believes stems more from personal agendas and subjective biases than from genuine incompatibility.
Please check the YouTube link to watch the full video:
https://youtu.be/WSXx85r_UWg?si=lEtxSKZG7DCALTDn
📍📍 Join our WhatsApp Channel :
https://whatsapp.com/channel/0029Va9Sock545v1Uw6lyj3t
Click here to claim your Sponsored Listing.