Anurag Thilak
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anurag Thilak, Writer, Kochi.
04/03/2026
ഓർമ്മകളുടെ പുസ്തകത്തിൽ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച ഒരു മയിൽ പീലിത്തുണ്ടുപോലെയാണ് നമ്മുടെയൊക്കെ വേനലവധികൾ. ഇന്നത്തെ കുട്ടികൾക്ക് 'അവധി' എന്നാൽ പാക്കേജ് ടൂറുകളും, റിസോർട്ടുകളിലെ നീലനിറമുള്ള ക്ലോറിൻ വെള്ളത്തിലെ നീരാട്ടുമാണ്. എന്നാൽ നമുക്കത് അമ്മാവൻ വീടുകളിലേക്കുള്ള ഒരു അധിനിവേശമായിരുന്നു.ഇന്നത്തെ കുട്ടികൾ വെക്കേഷൻ പ്ലാൻ ചെയ്യുന്നത് ഗൂഗിളിലാണ്. വയനാട്ടിലെ റിസോർട്ടിൽ ഇൻഫിനിറ്റി പൂൾ ഉണ്ടോ, റൂമിൽ വൈഫൈ കിട്ടുമോ എന്നൊക്കെയാണ് അവരുടെ ആധി. പാവം കുട്ടികൾ! അവർക്കറിയില്ലല്ലോ തറവാട്ടിലെ ഉമ്മറത്തെ തറയിൽ പായ വിരിച്ചു കിടക്കുമ്പോൾ കിട്ടുന്ന ആ തണുപ്പും, രാത്രിയിൽ മുത്തശ്ശി പറഞ്ഞുതരുന്ന മറുതക്കഥകൾ കേട്ട് പേടിച്ച് തൊട്ടടുത്ത് കിടക്കുന്നവന്റെ കൈയ്യിൽ മുറുകെ പിടിക്കുന്ന ആ സുഖവും ഒരു എയർകണ്ടീഷണറിനും തരാൻ കഴിയില്ല എന്ന്ന്ന ഇന്നത്തത്തെ കുട്ടികൾക്ക് 'ഓർഗാനിക് സ്നാക്സ്' എന്നാൽ പാക്കറ്റിൽ വരുന്ന വറുത്ത സാധനങ്ങളാണ്. നമുക്കത് പറമ്പിൽ വീണുകിടക്കുന്ന കശുവണ്ടി ചുട്ടുതിന്നുന്നതായിരുന്നു. മാവിലെ മാങ്ങയും,ചക്കയും, പൂച്ചപ്പഴവും ഒക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ അല്ലെ. ഒടുവിൽ കൈയ്യിലും കരിപുരണ്ട്, ഉടുപ്പിൽ മാങ്ങാക്കറയും,ചുണ്ടിൽ കശുവണ്ടി കറയുടെ അടയാളവുമായി വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മ ചൂരൽ പഴവും ആയി ദേഷ്യത്തിൽ നിൽപ്പുണ്ടാവും.
വീടിനടുത്തുള്ള തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിൽ കസിൻസിനോടൊപ്പം നടത്തുന്ന ആ കുളിക്ക് ഇന്നത്തെ വാട്ടർ തീം പാർക്കുകൾ തോറ്റുപോവും. സോപ്പിന് പകരം വാകയില തേച്ച്, പരൽമീനുകൾ കാലിൽ കൊത്തുന്നതും നോക്കി മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നാൽ വൈകുന്നേരം കിട്ടുന്ന ആ ഒരു പനിക്കിടക്കയുണ്ടല്ലോ... അത് നൽകുന്ന ഒരു സുഖം വേറെതന്നെയാണ്.രാത്രിയായാൽ ഇന്നത്തെ കുട്ടികൾക്ക് യൂട്യൂബ് ഷോർട്സും ഐപാഡും വേണം. നമുക്ക് മുത്തശ്ശിയുണ്ടായിരുന്നു. ഉമ്മറത്ത് ഇരുന്നു മുത്തശ്ശി പറഞ്ഞുതരുന്ന യക്ഷിക്കഥകളും മറുതക്കഥകളും കേട്ട് പടിക്കലേക്ക് നോക്കാൻ പോലും പേടിച്ചിരുന്ന രാത്രികൾ. ആ കഥകളിലെ യക്ഷികൾക്ക് വല്ലാത്തൊരു ഗാംഭീര്യമുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ കാർട്ടൂൺ കഥാപാത്രങ്ങളെ കണ്ട് ചിരിക്കുന്ന കുട്ടികൾക്ക്, ഇരുട്ടിലെ ആ ആവേശം പറഞ്ഞു കൊടുത്താൽ മനസ്സിലാവില്ല.സത്യത്തിൽ, നമ്മൾ അന്ന് പനമ്പഴം പെറുക്കാൻ ഓടിയിരുന്നത് വെറുമൊരു കൗതുകത്തിനല്ലായിരുന്നു; മറിച്ച് ഇന്നത്തെപ്പോലെ റീൽസ് ചെയ്യാനോ ഫോട്ടോ എടുക്കാനോ ഉള്ള തിരക്കില്ലാത്തതുകൊണ്ടായിരുന്നു. ആ നിമിഷങ്ങൾ നമ്മൾ ശരിക്കും ജീവിക്കുകയായിരുന്നു.
"ഇന്നും റിസോർട്ടുകൾക്ക് തരാൻ കഴിയാത്ത ആ ഒരു തണുപ്പ് മുത്തശ്ശിയുടെ ഉമ്മറത്തെ തറയ്ക്കുണ്ടായിരുന്നു."
13/02/2026
വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാം 'നമ്മുടേതാണ്' എന്നാണല്ലോ വെപ്പ്. പക്ഷേ, ഈ 'നമ്മുടേത്' എന്ന വാക്കിന് ഓരോ വീടിന്റെയും ഉള്ളറകളിൽ ഓരോ അർത്ഥമാണെന്ന് ശമ്പളം അക്കൗണ്ടിൽ വീഴുന്ന ദിവസം നമുക്ക് മനസ്സിലാകും. ലോകം മുഴുവൻ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുമ്പോഴും, സ്വന്തം വീട്ടിലെ 'ധനകാര്യ വകുപ്പിന്' മുന്നിൽ പകച്ചുനിൽക്കുന്ന ഒരു വലിയ വിഭാഗം ദമ്പതികൾ നമുക്കിടയിലുണ്ട്.
ഒരു വശത്ത്, മാസാമാസം ശമ്പളം കിട്ടിയാലുടൻ അത് ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ഒരു 'പുണ്യകർമ്മം' പോലെ സമർപ്പിക്കേണ്ടി വരുന്ന ഭാര്യമാരുണ്ട്. പുറമെ അവർ ഉദ്യോഗസ്ഥരാണെങ്കിലും, സ്വന്തം ആവശ്യത്തിന് ഒരു ലിപ്സ്റ്റിക്കോ കുർത്തയോ വാങ്ങണമെങ്കിൽ ഭർത്താവിന്റെ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' കിട്ടാൻ കാത്തുനിൽക്കണം. കഴിഞ്ഞ ആഴ്ച തന്ന 500 രൂപയുടെ കണക്ക് സി.ബി.ഐ മോഡലിൽ ഭർത്താവ് ചോദിക്കുമ്പോൾ, ആദായനികുതി വകുപ്പിന് മുന്നിൽ നിൽക്കുന്ന പ്രതിയെപ്പോലെ വിയർക്കുന്ന ഈ ഗസറ്റഡ് ഓഫീസർമാരെ കാണാൻ നല്ല ചേലാണ്! പണം ഭാര്യയുടെ കയ്യിലിരുന്നാൽ വഴിതെറ്റിപ്പോകുമെന്ന് വിശ്വസിക്കുന്ന, എന്നാൽ ഭാര്യയുടെ പണം കൊണ്ട് തന്റെ ലോണുകൾ അടച്ചു തീർക്കുന്ന ഈ 'പ്ലാനിംഗ് മാസ്റ്റർമാരെ' സ്മാർട്ട് അടിമത്തത്തിന്റെ സ്പോൺസർമാരെന്നല്ലാതെ എന്ത് വിളിക്കാനാണ്?
ഇനി ഇതിന്റെ മറുപുറം നോക്കിയാൽ കഥ മാറും. "നിന്റെ പണം നമ്മുടെ പണം, എന്റെ പണം എന്റെ മാത്രം പണം" എന്ന് മന്ത്രം ചൊല്ലി നടക്കുന്ന ചില 'ഹൈബ്രിഡ്' ഭാര്യമാരുണ്ട്. ഭർത്താവ് ചോരനീരാക്കി ഉണ്ടാക്കുന്ന പണം ആമസോണിലും മിന്ത്രയിലും സെയിലിന് വെച്ചിരിക്കുകയാണെന്നാണ് ഇവരുടെ ധാരണ. വീട്ടിലെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ അത് ഭർത്താവാണോ അതോ കൊറിയർ ബോയ് ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്രയും പാർസലുകൾ അവിടെ കുമിഞ്ഞുകൂടും. മാസാവസാനം ക്രെഡിറ്റ് കാർഡ് ബില്ല് കണ്ട് ഭർത്താവിന് ഹാർട്ട് അറ്റാക്ക് വരുമ്പോൾ, "ഇതൊക്കെ വീടിന് വേണ്ടി വാങ്ങിയതല്ലേ" എന്ന ഒരൊറ്റ ഡയലോഗിൽ അവർ ആ ബജറ്റ് പാസാക്കും. ഇതിനിടയിൽ പാവം ഭർത്താവ് സ്വന്തം കയ്യിൽ പത്തോ ഇരുപതോ രൂപയില്ലാതെ, ശ്വാസം വിടാൻ പോലും ഭാര്യയുടെ അനുവാദത്തിന് കാത്തുനിൽക്കുന്ന കാഴ്ച കാണുമ്പോൾ അല്പം സങ്കടം തോന്നിയാലും അത്ഭുതപ്പെടാനില്ല.
യഥാർത്ഥത്തിൽ, ഈ രണ്ടു വശങ്ങളും ദാമ്പത്യത്തിലെ സമാധാനം കളയുന്നവയാണ്. ഒരാൾ കണക്ക് ചോദിക്കുന്നത് അധികാരമായി കാണുന്നതും, മറ്റേയാൾ പണം ചെലവാക്കുന്നത് ഉത്തരവാദിത്തമില്ലാതെയാകുന്നതും സ്നേഹത്തിന്റെ കണക്കുപുസ്തകത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കും. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പങ്കാളിയെ വിശ്വസിക്കലാണ്, അല്ലാതെ അടിച്ചമർത്താനോ ദൂർത്തടിക്കാനോ ഉള്ള ലൈസൻസല്ല. കുടുംബം ഒരു പങ്കാളിത്തമാണെന്ന് (Partnership) മറന്ന്, ഒരാൾ യജമാനനും മറ്റേയാൾ ആശ്രിതനുമാകുമ്പോൾ അവിടെ ദാമ്പത്യം ഒരു ബിസിനസ് ഡീൽ മാത്രമായി മാറുന്നു.
നിങ്ങളുടെ വീട്ടിലെ അവസ്ഥ എന്താണ്? നിങ്ങൾ കണക്ക് ചോദിക്കുന്ന കടുപ്പക്കാരൻ ഭർത്താവാണോ, അതോ അക്കൗണ്ട് കാലിയാക്കുന്ന ഷോപ്പിംഗ് ക്വീനാണോ? അതോ രണ്ടുപേരും ചേർന്ന് കൃത്യമായി പ്ലാൻ ചെയ്യുന്നവരാണോ? താഴെ കമന്റ് ബോക്സിൽ 'സമാധാനപരമായ' ചർച്ചകൾക്ക് സ്വാഗതം. വഴിയിൽ വീണ കിട്ടുന്ന പണം പോലെ ഈ പോസ്റ്റ് ആരെങ്കിലും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി നോക്കിയാൽ, അതിന് ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല!
11/02/2026
My Digital Twin! ചാറ്റ് ജിപിടി ട്രെൻഡ് പരീക്ഷിച്ചു നോക്കിയപ്പോൾ. 😍"
08/02/2026
ശനിയാഴ്ചത്തെ 'ശനി' ഇനി സർക്കാർ ഓഫീസുകൾക്ക് ഇല്ല!
സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ 5 ദിവസം പണി മതി, ബാക്കി 2 ദിവസം റെസ്റ്റ്! സംഗതി കേൾക്കുമ്പോൾ "അസൂയയാണോ കുഞ്ഞേ നിനക്ക്?" എന്ന് ചോദിക്കാൻ വരട്ടെ, നമുക്ക് അസൂയയല്ല, 'ആശങ്ക'യാണ്! 😂
🤔 എന്താണ് ഈ 'വിപ്ലവ' മാറ്റം?
ഭരണപരിഷ്കാര കമ്മീഷന്റെ വക ഒരു കിടിലൻ ഐഡിയ: "വിശ്രമമില്ലാത്ത ജോലി കാര്യക്ഷമത കുറയ്ക്കും". (സത്യം, പല ഓഫീസുകളിലും ഫയലുകൾക്ക് പോലും അനങ്ങാൻ വയ്യാത്തത്ര ക്ഷീണമാണ്!). അതുകൊണ്ട് ശനിയും ഞായറും ലീവ്. തിങ്കളാഴ്ച ഉന്മേഷത്തോടെ വന്ന് ഫയലുകൾ നോക്കുമത്രേ!
🚀 അനുകൂല വാദങ്ങൾ (തിയറി):
* Work-Life Balance: ഉദ്യോഗസ്ഥരുടെ സ്‌ട്രെസ്സ് കുറയും. (പൊതുജനത്തിന്റെ സ്‌ട്രെസ്സ് ആര് കുറയ്ക്കും എന്നത് സിലബസിലില്ല).
* കറന്റ് ലാഭം: ശനിയാഴ്ച ഓഫീസിലെ ഫാൻ കറങ്ങണ്ട. (അല്ലെങ്കിലും കറങ്ങുന്ന ഫാനിന് താഴെ ആളില്ലെങ്കിൽ പിന്നെ കറങ്ങുന്നതെന്തിനാ?).
🧐 സാധാരണക്കാരന്റെ സംശയം (പ്രാക്റ്റിക്കൽ):
നമ്മൾ സാധാരണക്കാർക്ക് സ്വന്തം പണി കളഞ്ഞ്, അവധിയെടുത്ത് വില്ലേജ് ഓഫീസിലോ പഞ്ചായത്തിലൊ ശനിയാഴ്ച ചെന്നാൽ. "ഇന്ന് മുതൽ ശനി അവധിയാണ്, തിങ്കളാഴ്ച വാ, നോക്കാം" എന്ന് ബോർഡ് കണ്ടാൽ... ആഹാ! അന്തസ്സ്!
സമയം രാവിലെ 9:15 മുതൽ 5:15 വരെ ആക്കും പോലും.
ഇപ്പോൾ 10 മണിക്ക് വന്ന് 11 മണിക്ക് ചായ കുടിക്കാൻ പോകുന്നവർ, 9:15-ന് വന്ന് 9:30-ന് ചായ കുടിക്കാൻ പോകുമോ അതോ ചായ കുടിച്ചിട്ട് 10 മണിക്ക് വരുമോ? കണ്ടറിയണം! ☕
ചുരുക്കത്തിൽ:
അഞ്ച് ദിവസം കൊണ്ട് ആറ് ദിവസത്തെ പണി തീർക്കുന്ന 'സ്മാർട്ട് വർക്ക്' വരുമോ? അതോ ഫയലുകൾക്ക് മുകളിലെ പൊടിയുടെ കട്ടി കൂടുമോ?
നിങ്ങളുടെ അഭിപ്രായം താഴെ കമന്റുക. (ശനിയാഴ്ച കമന്റ് ചെയ്താലും റിപ്ലൈ കിട്ടും, പേടിക്കണ്ട!) 👇
07/02/2026
സ്ഥിരം ക്ലീഷേകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ഒരു പ്രമേയം മലയാളത്തിൽ കൊണ്ടുവരാൻ കാണിച്ച ധൈര്യം അഭിനന്ദാർഹമാണ്.. റഹ്‌മാൻ & ഭാവന: ഇരുവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. സ്ക്രീൻ പ്രസൻസ് കൊണ്ടും അഭിനയം കൊണ്ടും ഇരുവരും ചിത്രത്തെ താങ്ങിനിർത്തുന്നുണ്ട്. റഹ്‌മാന്റെ ഡബ്ബിംഗ് പലയിടത്തും വല്ലാതെ നാടകീയമായിപ്പോയി. സിനിമയുടെ ഒഴുക്കിന് തടസ്സമാകുന്ന രീതിയിൽ കുറെ 'ആഡംബര രംഗങ്ങൾ' (Luxury shots) കുത്തിനിറച്ചത് പോലെ തോന്നി. കുറച്ചൊന്നു 'ട്രിം' ചെയ്തിരുന്നെങ്കിൽ മലയാളത്തിലെ മികച്ച ത്രില്ലറുകളിൽ ഒന്നാകുമായിരുന്ന, എന്നാൽ തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു ക്ലീൻ ത്രില്ലർ
05/02/2026
ഒരു തെറിക്ക് ഒരു പുണ്യം! സൈബർ സദാചാരത്തിന്റെ പുതിയ റേറ്റ് കാർഡ് ഇതാ!
സ്വാഗതം, കേരളത്തിലെ ഏറ്റവും വലിയ 'വെളുപ്പിക്കൽ കേന്ദ്ര'ത്തിലേക്ക്—നമ്മുടെ സോഷ്യൽ മീഡിയ!
ഇവിടെ കാര്യങ്ങൾ സിമ്പിളാണ്. ഇന്നലെ വരെ നിങ്ങൾ വെറുത്ത 'വിഷം', ഇന്ന് നിങ്ങൾക്ക് 'അമൃത്' ആകും. വേണ്ടത് ഒരേയൊരു യോഗ്യത മാത്രം—പൊതുശത്രുവിനെ നോക്കി രണ്ട് പച്ചത്തെറി വിളിക്കുക!
ഓർമ്മയുണ്ടോ കഴിഞ്ഞ മാസം? നിറത്തിന്റെ പേരിൽ മനുഷ്യനെ അളന്ന, ബോഡി ഷെയിമിങ് നടത്തിയ ആ 'മഹതി'യെ നമ്മൾ എയറിൽ നിർത്തി പൊരിച്ചതാണ്. "ഇവരൊന്നും നന്നാവില്ല, ഇവർക്ക് സംസ്കാരമില്ല" എന്ന് വിധിയെഴുതിയതാണ്.
പക്ഷെ, ഒറ്റ ദിവസം കൊണ്ട് കളി മാറി!
എപ്പോഴാണോ സായി കൃഷ്ണ (സീക്രട്ട് ഏജന്റ്) നമ്മുടെ പ്രിയപ്പെട്ട അച്ചായനെതിരെ തിരിഞ്ഞത്, അപ്പോൾ ജനത്തിന് ഒരു 'വാടക ഗുണ്ട'യെ ആവശ്യമായി വന്നു. കൃത്യം സമയത്ത് പഴയ 'ബോഡി ഷെയിമിങ് സ്പെഷ്യലിസ്റ്റ്' അവതരിച്ചു.
ഇത്തവണ അവരുടെ 'പേറ്റന്റ് എടുത്ത നാവ്' സായി കൃഷ്ണയ്ക്ക് നേരെ തിരിഞ്ഞു. "സോഷ്യൽ അനിമൽ", "മുതുവാഴ" തുടങ്ങിയ കലാപരമായ പ്രയോഗങ്ങൾ പുറത്തുവന്നു.
അതോടെ സംഭവിച്ച അത്ഭുതം കണ്ടോ? കഴിഞ്ഞ മാസം വരെ ഇവരെ തെറി വിളിച്ച 'നന്മമരങ്ങൾ' തന്നെ വരിവരിയായി നിന്ന് ലൈക്ക് അടിക്കുന്നു! "ആഹാ, ടീച്ചർ മാസാണ്, ടീച്ചർ കലക്കി" എന്ന് കമന്റിടുന്നു.
അപ്പോൾ പഴയ സ്ത്രീവിരുദ്ധതയോ? ബോഡി ഷെയിമിങ്ങോ? ഏയ്... അതൊക്കെ നമ്മൾ സൗകര്യപൂർവ്വം അങ്ങ് മറന്നു. കാരണം, ഇപ്പോൾ നമ്മുടെ ശത്രുവിനെയാണല്ലോ അവർ കടിക്കുന്നത്!
ഇവിടുത്തെ പുതിയ ലോജിക് ഇതാണ്:
നിങ്ങൾ ബോഡി ഷെയിമിങ് നടത്തിയ ആളാണോ? ക്രൂരമായ ഭാഷ ഉപയോഗിക്കുന്ന ആളാണോ? സാരമില്ല, പേടിക്കണ്ട. വേഗം പോയി സായി കൃഷ്ണയെ രണ്ട് തെറി വിളിക്കുക. അതോടെ നിങ്ങളുടെ പഴയ പാപങ്ങൾ എല്ലാം വെളുത്തു കിട്ടും. നിങ്ങൾ ഒറ്റരാത്രി കൊണ്ട് സൈബർ പോരാളിയാകും!
സ്വന്തം സൗകര്യത്തിനനുസരിച്ച് സദാചാരം മാറ്റിവെക്കുന്ന ഈ 'ഇരട്ടത്താപ്പിന്റെ ഉത്സവം' കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല.
വാൽക്കഷ്ണം: നാളെ ഇതേ 'ടീച്ചർ' അച്ചായനെ തിരിച്ചു കടിച്ചാൽ, ഇപ്പൊ കയ്യടിക്കുന്നവർ തന്നെ പഴയ ഫയൽ തുറക്കും. അതുവരെ ഈ നാടകം തുടരട്ടെ!
Click here to claim your Sponsored Listing.
Category
Culinary Team
Attire
Address
Kochi
682040