Jayesh Viswanathan
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jayesh Viswanathan, Blogger, Kollam.
16/05/2023
ബാലരാമപുരത്തെ മദ്രസയിൽ താമസിച്ച് പഠിക്കുന്ന 17 വയസുള്ള ഒരു പെൺകുട്ടി ലൈബ്രറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുന്നു ..
കുട്ടിയുടെ ഉമ്മ പറയുന്നത് വച്ച് നോക്കുമ്പോൾ ആകെ ദുരൂഹത നിറഞ്ഞൊരു മരണം ...
എല്ലാ വെള്ളിയാഴ്ചയും തന്നെ വിളിക്കുന്ന മകളുടെ ഫോൺ കാൾ വരാത്തതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ഉമ്മ ഉസ്താദിനെ വിളിച്ച് മകളെ കുറിച്ചന്വേഷിക്കുന്നു. "നാളെ വിളിച്ചോളും" എന്ന് പറഞ്ഞ പാടേ ഉസ്താദ് ഫോൺ കട്ട് ചെയ്തതായി ഉമ്മ പറയുന്നു .. തുടർന്ന് കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 30 ന് അസ്മിയ ഉമ്മയെ വിളിക്കുന്നു ...കരച്ചിലോടെ അവൾ പറയുന്നത് ഉമ്മാ എന്നെ വന്ന് ഈ സ്ഥാപനത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകാനാണ് ...ഈ സ്ഥാപനം തനിക്കിഷ്‌ടമില്ലെന്നും ഇവിടത്തെ ആരും കൊള്ളില്ലെന്നും അസ്മിയ ഉമ്മയോട് കരഞ്ഞു പറയുന്നു . "എന്നെ ഇവിടെ നിന്ന് കൊണ്ട് പോ പൊന്നുമ്മാ .. നാളെ വരണേ"എന്ന് തന്റെ മകൾ തന്നോട് കരഞ്ഞ് പറഞ്ഞതായും മറുപടിയായി "മോളേ നില്ല് മോളേ അഞ്ചാറ് ദിവസമല്ലേയുള്ളൂ " എന്നൊക്കെ താൻ പറഞ്ഞെങ്കിലും "ഉമ്മാ എനിക്ക് പറ്റില്ല നാളെ തന്നെ എന്നെ കൊണ്ട് പോ" എന്ന് പറഞ്ഞ് മകൾ കരഞ്ഞതായും ഉമ്മ മാധ്യമങ്ങളോട് പറയുന്നു ....
ബന്ധുക്കളോട് ആലോചിച്ച് ഉടനേ തന്നെ ഉമ്മ മകളെ കൊണ്ട് വരാനായി പുറപ്പെടുന്നു ... മദ്രസയിലെത്തിയപ്പോൾ മകൾ കുളിക്കുന്നു എന്ന് പറയുന്നു .. ഒന്നര മണിക്കൂറോളം മകൾ വരുന്നതും കാത്ത് വിസിറ്റിങ് റൂമിലിരുന്ന അവരുടെ മുന്നിലേക്ക് മകളെ എടുത്തുകൊണ്ട് വരുന്ന കാഴ്ചയാണ് ഉമ്മ കാണുന്നത് .. തുടർന്ന് മകളുമായി അവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മദ്രസയിൽ നിന്ന് ആരും കൂടെച്ചെല്ലുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ല ...
ആകെ ദുരൂഹത നിറഞ്ഞതാണ് അസ്മിയയുടെ മരണം ... ആ കുട്ടി ക്രൂരമായ പീഡനങ്ങൾക്കിരയായിരിക്കുന്നു എന്നതിന് യാതൊരു സംശയവുമില്ല അതിന്റെ തെളിവാണ് അവൾ അവസാനമായി ഉമ്മയോട് കരഞ്ഞു പറഞ്ഞ വാക്കുകൾ ..
അസ്മിയയ്ക്ക് നീതി വേണം .. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം ... ആ സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന ധാരാളം പെൺകുട്ടികളുണ്ടെന്നാണ് മനസിലാകുന്നത് അവരുടെ സുരക്ഷ ഉറപ്പ് വരുത്തണം ...
അസ്മിയ 💔
23/07/2022
അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം..❤️
അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടല്ല..
തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു.
അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു.
അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി.
അവിടെയുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി.
അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും😪.
പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന്
#കൊച്ചി_ബ്ലാസ്റ്റേഴ്‌സിന്റെഅണ്ടർ_19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു🔥..
നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്.. അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം...
❣️Congratulations Dear Appu ❣️
Click here to claim your Sponsored Listing.