Memory tricks
oru thala thirinja pareekshanam
യൂനിവേഴ്സിറ്റി അസിസ്റ്റന്റ്/വി.ഇ.ഒ പരീക്ഷ എഴുതുന്നവർക്ക്
ഓറിയന്റേഷൻ സെമിനാറും ഏകദിന സൗജന്യ ക്ലാസും
വരുന്ന ജൂൺ 15-ന് നടക്കുന്ന യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്കും അതിനു ശേഷം നടക്കാനിരിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി. ഇ. ഒ) പരീക്ഷക്കും തയ്യാറെടുക്കുന്നവർക്കായി കോമ്പസ് അക്കാദമി കോട്ടക്കൽ ഒരു ദിവസത്തെ ഓറിയന്റേഷൻ സെമിനാറും സൗജന്യ ക്ലാസും സംഘടിപ്പിക്കുന്നു.
മാർച്ച് 24ന് ഞായറാഴ്ച ചങ്കുവെട്ടി മിനി റോഡിലുള്ള കോമ്പസ് അക്കാദമിയിൽ വെച്ച് നടക്കുന്ന സൗജന്യ സെഷനിൽ പ്രമുഖ പി എസ് സി പരിശീലകൻ നിസാം മൂന്നിയൂർ ക്ലാസെടുക്കും.
സൗജന്യ സെമിനാറിലും ക്ലാസിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക:
9946 89 11 11, 6238 55 31 01
1) ശ്രീ നാരായണ ഗുരുവിന്റെ പ്രധാനപ്പെട്ട ചില കൃതികൾ ഓർത്തു വയ്ക്കാൻ ഒരു എളുപ്പവഴി ഇതാ..
കോഡ്👇🏻
ശ്രീ കൃഷ്ണ ദർശനത്തിനായി ചിജ്ജട ചിന്തകൾ വെടിഞ്ഞ് ചിദംബര രാഷ്ട്രത്തിൽ എത്തിയ ഇന്ദ്രിയ വൈരാഗ്യം പൂണ്ട കാളി കുണ്ഡലിനിപ്പാട്ടും പാടി, ഗജേന്ദ്ര മോക്ഷവും നേടി, തേവാരപതിയിൽ ചെന്ന് ശിവന്റെയും, വിനായകന്റെയും അറിവും, അനുകമ്പയും വാങ്ങി ആത്മോപദേശത്തിനായി ദൈവദശകവും, നിർവൃതി പഞ്ചവും വാങ്ങി ജനനി നവരത്നമഞ്ജരിയുടെ അടുത്ത് ചെന്ന് ജാതി നിർണയിച്ചു..
കൃതികൾ👇🏻
1 , ശ്രീകൃഷണ ദർശനം
2 , ദർശനമാല
3 , ചിജജഡ ചിന്തകൾ
4 , ചിദംബരാഷ്ടകം
5 , ഇന്ദ്രീയവൈരാഗ്യം
6 , കാളി നാടകം
7 ,കുണ്ഡലിനിപ്പാട്ട്
8 ,ഗജേന്ദ്രമോക്ഷംവഞ്ചിപ്പാട്ട്
9 , തേവാരപ്പതികൾ
10 , ശിവശതകം
11 , വിനായകാഷ്ടകം
12 , അറിവ്
13 , അനുകമ്പാദശകം
14 , ആത്മോപദേശ ശതകം
15 , ദൈവദശകം
16 ,നിർവൃതിപഞ്ചകം
17 , ജനനിനവരത്നമഞ്ജരി
18 , ജാതി നിർണ്ണയം
2) പെരിയാറിലെ അണക്കെട്ടുകൾ എതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്.
കോഡ്👇🏻
[ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു.ചെറുതോണിയിലിരുന്ന പൊൻ മാൻ മുല്ലപ്പെരിയാറിൽ ചാടി ]
ഇനി നമുക്ക് അണക്കെട്ടുകൾ ഏതെല്ലാമെന്നു നോക്കാം.
1. ചെങ്കുളം : ചെങ്കുളം
2. മാധവൻ : മാട്ടുപ്പെട്ടി
3. ഭൂതത്താൻ : ഭൂതത്താൻകെട്ട്
4. കണ്ട് : കുണ്ടല
5. നേരിയ മംഗലം : നേരിയമംഗലം
6. ആന : ആനയിറങ്കൽ
7. ഇടഞ്ഞു : ഇടമലയാർ
8. ചെറുതോണി : ചെറുതോണി
9. പൊന്മാൻ : പൊൻമുടി
10. മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ
👉🏿 ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്. ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്
👉🏿 കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ
👉🏿 കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ
👉🏿 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട
👉🏿 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി
👉🏿 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി
👉🏿 ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി
👉🏿 ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ് മാട്ടുപ്പെട്ടി.
👉🏿 കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം: ഇടുക്കി
👉🏿 ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് .
👉🏿 പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ )
👉🏿 പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)
3) പി.എസ്.സി യുടെ സ്ഥിരം ചോദ്യവുമായ പ്രശസ്ത് വ്യക്തികളേയും അവരുടെ അന്ത്യവിശ്രമ സ്ഥലങ്ങളേയും കുറിച്ച് പഠിച്ചാലോ...
കോഡ് 👇
" വീരനായ രാജീവും ശാന്തനായ നെഹറുവും കൂടി ശക്തിയുള്ള ഇന്ദിരയെ ചരിഞ്ഞുനിന്ന് കിസ്സ് ചെയ്തു.. ഇതു കണ്ട ജഗന്റെ സമനില തെറ്റി. കൃഷ്ണന്റെ ബോധവും പോയി..നന്ദ നാരായണ പാടിക്കൊണ്ട് സ്വന്തം ദേശത്ത് അഭയവും തേടി "
ഇനി അന്ത്യവിശ്രമ സ്ഥലങ്ങൾ കേട്ടോളു...
1 , രാജീവ് ഗാന്ധി -വീർഭൂമി ( വീരനായ രാജീവും)
2 , നെഹറു - ശാന്തീവനം (ശാന്തനായ നെഹറുവും)
3 , ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ (ശക്തിയുള്ള ഇന്ദിര)
4 , ചരൺ സിംഗ് - കിസാൻ ഘട്ട് ( ചരിഞ്ഞു നിന്ന് കിസ്സ് )
5 , ജഗജീവൻ റാം - സമതാസ്ഥൽ ( ജഗന്റെ സമനില)
6 , കിഷൻ കാന്ത് - നിഗംബോധ്ഘട്ട് ( കൃഷ്ണന്റെ ബോധവും)
7 , ഗുത്സാരിലാൽ നന്ദ - നാരായൺ ഘട്ട് ( നന്ദ നാരായണ പാടി)
8 , മൊറാർജി ദേശായി - അഭയ്ഘട്ട് ( ദേശത്ത് അഭയം തേടി)
👉 ചൈത്ര ഭൂമി (ചൈതന്യ ഭൂമി) - അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമാണു
👉 ഏകതാസ്ഥലിൽ അന്ത്യ വിശ്രമം കൊള്ളുന്നത്- സെയിൽസിംഗ്,ചന്ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ എന്നിവരാണു
👉കെ. ആർ. നാരായണൻ - കർമ്മഭൂമി (ഉദയഭൂമി)
👉നരസിംഹറാവു -ബുദ്ധപൂർണ്ണിമ പാർക്കിലും, ഗാന്ധിജി -രാജ്ഘട്ടിലും വിശ്രമം കൊള്ളുന്നു
👉ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയുന്നത് : രാജീവ് ഗാന്ധി
👉'ചാണക്യ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് : നെഹറു
👉 വധിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
👉പാർളമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി : ചരൺ സിംഗ്
കോഡും വിവരണവും മനസിലായെന്നു വിശ്വസിക്കുന്നു...
Click here to claim your Sponsored Listing.
Category
Website
Address
Kottakkal
676508