SNDSS
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDSS, Religious organisation, S. N. NAGAR, Nagar.
ബഹുമാന്യ ഭക്തജനങ്ങളേ,
ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്‍റെ സ്ഥാപകദിനാഘോഷം നാളെ 2025 ഒക്ടോബർ 27 തിങ്കളാഴ്ച്ച ഭക്തിനിർഭരമായി നടത്തപ്പെടുകയാണ്.
സംഘം സ്ഥാപകദിനമായ നാളത്തെ വിശേഷാല്‍ പരിപാടികൾ
പുലർച്ചെ 4.00 മണിക്ക് നിർമാല്യദർശനം തുടര്‍ന്ന് ഉഷപൂജ, വിശേഷാൽ ഗണപതിഹോമം, വിശേഷാൽ ഗുരുപൂജ, വിശേഷാൽ ശാരദാദേവിപൂജ
രാവിലെ 8.30 നും 9.00 മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ശ്രീനാരായണ ധർമ്മസേവാസംഘം പ്രസിഡന്‍റ് ശ്രീ. ദിനു വാലുപറമ്പിൽ അവർകൾ പതാക ഉയർത്തുന്നതോടെ സ്ഥാപക ദിനാഘോഷത്തിന് സമാരംഭം കുറിക്കുന്നു
10.00 മണിമുതല്‍ വൈകുന്നേരം 4.00 മണിവരെ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികൾ നയിക്കുന്ന സത്സംഗം.
വൈകുന്നേരം 5.00 മണിക്ക് നടതുറപ്പ് തുടര്‍ന്ന് ദീപാരാധന, വിശേഷാല്‍ ഗുരുപൂജ, വിശേഷാല്‍ ശാരദാ ദേവീ പൂജ, അത്താഴപൂജ
6.15 ന് സ്കോളര്‍ഷിപ്പ് വിതരണം
തുടര്‍ന്ന് ശ്രീനാരായണ ധര്‍മ്മ സേവാ സംഘം പഠന കേന്ദ്രത്തിലെ പഠിതാക്കള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്
6.45 മുതല്‍ തിരുവാതിര കളി മത്സരം
സ്ഥാപകദിനാഘോഷത്തിന്‍റെ സമ്പൂർണ്ണ വിജയത്തിന് എല്ലാ സജ്ജനങ്ങളുടേയും അകമഴിഞ്ഞ സാനിധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഗുരുദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്.
ഭരണസമിതിക്കുവേണ്ടി
സെക്രട്ടറി
എം.ജോഷിലാൽ മാടപ്പുരയ്ക്കൽ
21/09/2025
ശ്രീനാരായണ ധര്‍മ്മ സേവാ സംഘത്തില്‍ നവരാത്രി മഹോത്സവം
ശ്രീനാരായണ ധര്‍മ്മ സേവാ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള നവരാത്രി മഹോത്സവം *2025 സെപ്റ്റംബർ 22 (1201 കന്നി 6) മുതൽ ഒക്ടോബർ 2 (1201 കന്നി 16) വരെ ചേർത്തല നീലിമംഗലം ശ്രീമദ് ശശിധരൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ* ഭദ്രദീപപ്രകാശനം, മൃത്യുഞ്ജയഹോമം, പൂജവെയ്‌പ്, ശ്രീചക്രപൂജ (ശാംഭവീപൂജ), വാഹനപൂജ, ആയുധപൂജ, അഷ്‌ടദ്രവ്യമഹാഗണപതിഹോമം, പൂജ എടുപ്പ്, വിദ്യാരംഭം എന്നീ പ്രധാന ചടങ്ങുകളോടെ ഭക്തിനിർഭരമായി ആഘോഷിക്കുകയാണ്.
2025 സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം 9.00 നും 9.30 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശ്രീനാരായണ ധര്‍മസേവാ സംഘം പ്രസിഡന്‍റ് ശ്രീ ദിനു വാലുപറമ്പില്‍ ഭദ്രദീപപ്രകാശനം നിര്‍വഹിക്കുന്നതോടെ ഭക്തിനിര്‍ഭരമായ നവരാത്രി മഹോത്സവത്തിന് സമാരംഭം കുറിക്കുന്നു.
അന്നേ ദിവസം മുതല്‍ വിശേഷാല്‍ ഗുരുപൂജയും, വിശേഷാല്‍ ശാരദാദേവി പൂജയും, ശ്രീമദ് ദേവീ ഭാഗവത പാരായണവും, ഉണ്ടായിരിക്കും കൂടാതെ സെപ്റ്റംബര്‍ 28 ഞായറാഴ്ച നടക്കുന്ന മൃത്യുഞ്ജയഹോമം, നൃത്തനൃത്യങ്ങള്‍, സപ്തമി ദിനമായ സെപ്റ്റംബര്‍ 29 തിങ്കളാഴ്ച വൈകിട്ട് 7.30 മുതല്‍ പൂജവെയ്പ്പ്, ദുര്‍ഗാഷ്ടമി ദിനമായ സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച നടക്കുന്ന വാഹനപൂജ, ആയുധപൂജ, മഹാനവമി ദിനമായ ഒക്ടോബര്‍ 1 ബുധനാഴ്ച നടക്കുന്ന ശ്രീചക്രപൂജ വിജയദശമി ദിവസമായ ഒക്ടോബര്‍ 2 വ്യാഴാഴ്ച നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം, പൂജയെടുപ്പ്, വിദ്യാരംഭം എന്നീ സുപ്രധാന ചടങ്ങുകളോടെ 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
വിശേഷാല്‍ ഗുരുപൂജ, വിശേഷാല്‍ സരസ്വതിപൂജ, മൃത്യുഞ്ജയഹോമം, ശ്രീചക്രപൂജ, അഷ്ടദ്രവ്യമഹാഗണപതിഹോമം വിദ്യാരംഭം എന്നിവനടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
നവരാത്രി മഹോത്സവത്തിന്‍റെ സമ്പൂർണ്ണ വിജയത്തിന് എല്ലാ സജ്ജനങ്ങളുടെയും അകമഴിഞ്ഞ തന മന ധന സമർപ്പണമുണ്ടാകണമെന്ന് ഗുരുദേവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
ഭരണ സമിതിയ്ക്ക് വേണ്ടി
പ്രസിഡന്‍റ് ദിനുവാലുപറമ്പിൽ
സെക്രട്ടറി എം ജോഷിലാൽ
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Nagar
695001
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 7pm |
| Wednesday | 5am - 7pm |
| Thursday | 5am - 7pm |
| Friday | 5am - 7pm |
| Saturday | 5am - 7pm |
| Sunday | 5am - 7pm |