CPI RANNI MC
Political party
28/05/2026
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയനെ എട്ടുമണിക്കൂറോളം സംസ്ഥാന പൊലീസിൻ്റെ നേതൃത്വത്തിൽ വീട്ടിൽ തടഞ്ഞു നിർത്തി ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രകടനവും മാർച്ചും നടത്തി.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. മാത്യൂ ടി തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
സിപിഐ(എം) ജില്ലാ സെക്രട്ടറി സ. രാജു ഏബ്രഹാം അധ്യക്ഷനായി.
സിപിഐ ജില്ലാ സെക്രട്ടറി സ.ചിറ്റയം ഗോപകുമാർ, സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. കെ പി ഉദയഭാനു, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ സ. പി.ആർ ഗോപിനാഥന്‍,സ.ഡി സജി,സ. അരുണ്‍ കെ.എസ് മണ്ണടി,സ.
അഡ്വ. ഓമല്ലൂർ ശങ്കരൻ,സ. പി ആർ പ്രസാദ്, സ. കോമളം അനിരുദ്ധൻ,സ.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ശ്രീ.ജോർജ് എബ്രഹാം, ശ്രീ.ബി ഷാഹുൽ ഹമീദ്, ശ്രീ.കുര്യൻ മടയ്ക്കൽ, ശ്രീ.അഡ്വ. മാത്തൂർ സുരേഷ്,ശ്രീ. കെ ഐ ജോസഫ്,ശ്രീ. ചെറിയാൻ ജോർജ് തമ്പു എന്നിവർ സംസാരിച്ചു.
28/05/2026
ക്ഷേമപെൻഷൻ ഇല്ലാത്ത ഇരുണ്ടകാലം തിരിച്ചുവന്നു
27/05/2026
സി എം ആര്‍ എല്‍ കമ്പനിയും എക്‌സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സള്‍ട്ടന്‍സി ബന്ധത്തിന്റെ പേരില്‍ സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയ സഖാവ് പിണറായി വിജയന്റെ വസതികളില്‍ മോദി സര്‍ക്കാരിന്റെ ഇ ഡി നടത്തുന്ന റെയ്ഡുകള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് വൈകുന്നു എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളം കേട്ടത്.
ഇ ഡി നടത്തുന്ന ഈ റെയ്ഡുകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇ ഡി യെ ബി ജെ പി മാറ്റുന്നുവെന്ന നിലപാടില്‍ നിന്ന് അലിഖേന്ത്യാ കോണ്‍ഗ്രസ്സ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Ranni