NORKA Roots
Norka-Roots is the field agency of the Department of Norka, Government Of Kerala. NORKA is the first department of its kind in India.
01/06/2026
ടെക്നോപാർക്കിലെ സ്വകാര്യസ്ഥാപനത്തില്‍ ഒഴിവുകള്‍…
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം…
തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകള്‍ സഹിതം 2026 ജൂൺ 09-നകം ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.
വിദേശരാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
27/05/2026
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാം. ഏവര്‍ക്കും ബക്രീദ് ആശംസകള്‍.
24/05/2026
നോർക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ മെയ് 25 നും 26 നും അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല.
സാങ്കേതിക കാരണങ്ങളാൽ 2026 മെയ് 25, 26 (തിങ്കൾ , ചൊവ്വ) തീയതികളിൽ നോർക്ക റൂട്ട്‌സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Address
Thiruvananthapuram
695014