P Gagarin

P Gagarin

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from P Gagarin, Politician, Wayanad, Wayanad.

11/06/2026

വീണ്ടും ലോക കപ്പ് നാളുകൾ.
ലോകത്തെ ഒരേ വികാരത്തിൽ ബന്ധിപ്പിക്കുന്ന കാൽപ്പന്തിന്റെ മഹോത്സവം വീണ്ടും വന്നെത്തുന്നു. ⚽

27/05/2026

പ്രതിപക്ഷ നേതാവും സിപിഐഎം പൊളിറ്റ് ബ്യുറോ അംഗവുമായ സ : പിണറായി വിജയന്റെയും, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേക്കും രാഷ്ട്രീയ പ്രേരിതമായ ഇ ഡി റെയ്ഡിനെതിരെ വൈത്തിരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന്

27/05/2026

തീയായി പടരും..✊🔥

18/05/2026

നാളെ സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനം.

മലയാളികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ രാഷ്ട്രീയ നായകൻ, കേരളത്തെ ഉഴുതുമറിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, നവകേരളത്തിന് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരി, നമ്മുടെ നാടിന്റെ ജനാധിപത്യ മതേതര സംസ്കാരത്തിന്റെ കാവൽക്കാരൻ തുടങ്ങി സഖാവ് നായനാർക്കായി ചരിത്രം രേഖപ്പെടുത്തിയ വിശേഷണങ്ങൾ അനവധിയാണ്. ജീവിത നിലവാര സൂചികകളിലെ പ്രഥമസ്ഥാനങ്ങൾ മുതൽ ഇന്ന് അതിദ്രുതം കേരളം കൈവരിച്ച വികസനത്തിന്റേയും വളർച്ചയുടേയും ഓരോ നാഴികക്കല്ലിലും അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ നായനാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. തന്റെ ഇരുപതാമത്തെ വയസ്സിലാണ് സഖാവ് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമാകുന്നത്. തുടർന്ന് കർഷകരുടേയും തൊഴിലാളികളുടേയും സമരങ്ങളിലെ നേതൃസാന്നിധ്യമായി അദ്ദേഹം മാറി. കയ്യൂരും മൊറാഴയും ഉൾപ്പെടെ വിപ്ലവസ്മരണകൾ തുടിക്കുന്ന പോരാട്ടങ്ങളുടെ ഭാഗമായി.

പാർടിയുടെ വളർച്ചയിൽ നിസ്തുലമായ പങ്കാണ് നായനാർക്കുള്ളത്. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം അചഞ്ചലനായി നിന്നു സഖാക്കൾക്ക് ആത്മധൈര്യം പകരാൻ അദ്ദേഹം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ച സഖാവ് നായനാർ വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനപ്രതിനിധി എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും സഖാവ് നൽകിയ സംഭാവനകൾക്ക് നാട് ഇന്നും കടപ്പെട്ടിരിക്കുന്നു.

സഖാവ് നായനാരുടെ സ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതം നമുക്കു പ്രചോദനമാകട്ടെ. ജനാധിപത്യത്തിനു വെല്ലുവിളിയായി മാറുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധമുയർത്താൻ ആ ഓർമ്മകൾ ഊർജ്ജം പകരട്ടെ. സമത്വവും നീതിയും പുലരുന്ന ലോകത്തിനായി പൊരുതാൻ അവ കരുത്തായി മാറട്ടെ.
അഭിവാദ്യങ്ങൾ.

30/04/2026

മെയ് ഒന്ന് ...
സാർവ്വദേശീയ തൊഴിലാളി ദിനം ✊

അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്. ചൂഷണത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ തൊഴിലാളിവർഗത്തിന്റെ സംഘടിത പോരാട്ടം സാമ്രാജ്യത്വത്തെ എക്കാലവും പരിഭ്രാന്തമാക്കുന്നു.
ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പോരാട്ടം വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ മെയ്ദിനം.

Want your public figure to be the top-listed Public Figure in Wayanad?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Wayanad
Wayanad