INCAS Kuwait
Rooted in Indian heritage, growing in Kuwait. INCAS KUWAIT promotes cultural and arts for Indians
05/06/2026
INCAS Kuwait
Indian National Congress - Kerala
ഓർമ്മപ്പൂക്കൾ:🌹🌹
ജനനായകൻ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക്
ഇൻകാസ് കുവൈത്തിന്റെ പ്രണാമം🙏
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ദീർഘകാലത്തെ കരുത്തുറ്റ വഴികാട്ടിയുമായിരുന്ന മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായിരുന്ന ആദരണീയനായ ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ ചരമദിനത്തിൽ ഇൻകാസ് കുവൈത്തിന്റെ ആദരാഞ്ജലികൾ.🌹
ലളിതജീവിതം കൊണ്ടും ജനകീയ ഇടപെടലുകൾ കൊണ്ടും ജനഹൃദയങ്ങളിൽ ഇടംനേടിയ തെന്നല ബാലകൃഷ്ണപിള്ള, ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയ കോൺഗ്രസിന്റെ സമുന്നതനായ നേതാവായിരുന്നു.
സംഘടനാ മികവിലും സഹകരണ മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
കെ.പി.സി.സി അംഗം.
കൊല്ലം ഡി.സി.സി പ്രസിഡന്റ്.
അടൂരിൽ നിന്നുള്ള നിയമസഭാംഗം (MLA).
കെ.പി.സി.സി ജനറൽ സെക്രട്ടറി.
രാജ്യസഭാംഗം (MP).
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരു ന്നും പാർട്ടിയെ നയിച്ചു.
കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും, സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കും അച്ചടക്കമുള്ള ആ രാഷ്ട്രീയ ശൈലിയും വരുംതലമുറകൾക്ക് എക്കാലവും ഒരു മാതൃകയാണ്.
പ്രസ്ഥാനത്തോട് അദ്ദേഹം കാണിച്ച ആത്മാർത്ഥതയും മൂല്യങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്, ആദരണീയനായ ആ വലിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ **ഇൻകാസ് കുവൈത്തിന്റെ** ആദരപൂർവ്വമായ പ്രണാമം... 🌹🌹
INCAS Kuwait
Indian National Congress - Kerala 🔥
ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയ്‌ക്കെതിരെ കരുത്തുറ്റ പോരാട്ടം; ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്കും കേരള പോലീസിനും
ഇൻകാസ് കുവൈത്തിന്റെ അഭിവാദ്യങ്ങൾ!
👏🔥
കേരളത്തിന്റെ മണ്ണിൽ നിന്നും മയക്കുമരുന്ന് എന്ന വിപത്തിനെ വേരോടെ പിഴുതെറിയാൻ ആഭ്യന്തരവകുപ്പ് ആവിഷ്കരിച്ച
('ഓപ്പറേഷൻ തൂഫാൻ')അങ്ങേയറ്റം പ്രശംസനീയമാണ്.
ചുരുങ്ങിയ സമയം കൊണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ തലവന്മാരെ ഉൾപ്പെടെ പിടികൂടി കേരള പോലീസ് കാണിച്ച ഈ അസാമാന്യ മികവ് ചരിത്രപരമാണ്.
നമ്മുടെ നാടിന്റെയും, നാളത്തെ പ്രതീക്ഷകളായ യുവതലമുറയുടെയും ഭാവി സുരക്ഷിതമാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്ന ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തലയ്ക്കും, കേരള സർക്കാരിനും, ഈ ഓപ്പറേഷന് ചുക്കാൻ പിടിച്ച സംസ്ഥാന പോലീസ് മേധാവികൾക്കും, തളരാതെ പ്രവർത്തിക്കുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും
ഇൻകാസ് കുവൈത്ത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ലഹരിമുക്ത കേരളം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി നടത്തുന്ന ഇത്തരം ശക്തമായ ഇടപെടലുകൾക്ക് ഇൻകാസ് കുവൈത്തിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും . കേരള പോലീസിന്റെ ജാഗ്രതയ്ക്കും പ്രവർത്തനങ്ങൾക്കും ഇൻകാസ് കുവൈത്തിന്റെ ബിഗ് സല്യൂട്ട്! 🫡👮♂️
**
05/06/2026
INCAS Kuwait
Indian National Congress - Kerala
ഇൻകാസ് കുവൈത്ത് കോർ കമ്മിറ്റി യോഗം ചേർന്നു; നിരവധി പ്രവർത്തകർ അംഗത്വം സ്വീകരിച്ചു
കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിച്ചുകൊണ്ട് ഇൻകാസ് കുവൈറ്റിനൊപ്പം
(INCAS Kuwait) ചേർന്ന് പ്രവർത്തിക്കാൻ നിരവധി ആളുകളാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന ഇൻകാസ് കുവൈറ്റ് കോർ കമ്മിറ്റി മീറ്റിംഗിൽ നിരവധി പുതിയ പ്രവർത്തകർ സംഘടനയിലേക്ക് കടന്നുവരികയും അംഗത്വം സ്വീകരിക്കുകയും ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ. പി. ധനപാലിന്റെ ആകസ്മികമായ വിയോഗത്തിലും, കഴിഞ്ഞ ദിവസം കുവൈറ്റ് എയർപോർട്ടിൽ ഉണ്ടായ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട മധ്യപ്രദേശ് സ്വദേശി മൻസൂറിനും യോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജോയിൻ സെക്രട്ടറി ജെറി ജോൺ കോശി അനുശോചന പ്രമേയം അവതരിപ്പിച്ചു
പൊതുരംഗത്തും പാർലമെന്റിലും മികച്ച സംഭാവനകൾ നൽകിയ കെ.പി ധനപാലിന്റെ വേർപാട് ജനാധിപത്യ പ്രസ്ഥാനത്തിന് വലിയൊരു നഷ്ടമാണെന്ന് യോഗം വിലയിരുത്തി. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.
സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന പ്രിയപ്പെട്ട പ്രവർത്തകരായ
ഹരി കെ സഞ്ജീവ്
ഷഫീക്ക്
ഗോവിന്ദ്
അവിനാശ് മുരളി
ഷമീർ
സജീദ്
സുരേഷ് വർഗീസ്
രഞ്ജു ഗീവർഗീസ് ത്രിവർണ്ണ ഷാൾ അണിയിച്ചുകൊണ്ടാണ് ഇൻകാസ് ഭാരവാഹികൾ സ്വീകരിച്ചത്.
നിലവിൽ ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, സോഷ്യൽ മീഡിയ കൺവീനർ കൂടാതെ 30 ഓളം പ്രവർത്തകർ അടങ്ങുന്ന കോർ കമ്മിറ്റിയാണ് ഇൻകാസ് കുവൈറ്റിന് നേതൃത്വം നൽകുന്നത്.
ഇന്നലെ നടന്ന
യോഗത്തിൽ വച്ച് വിവിധ ജില്ലാ കമ്മിറ്റി കോർഡിനേറ്റർമാരെയും പോഷക സംഘടനകളുടെ ചുമതലക്കാരെയും പ്രഖ്യാപിച്ചു
ജില്ലാ കമ്മിറ്റി കോഡിനേറ്റർമാരായി തിരഞ്ഞെടുത്ത അംഗങ്ങൾ
1)തിരുവനന്തപുരം:
ടോം പോൾ / ഔസെഫ് ലീൻ
2)കൊല്ലം:
തമ്പി ലൂക്കോസ് / രഞ്ജു
3.) പത്തനംതിട്ട:
ഷിജു ഓതറ / നവീൻ ജോസ് / ജിജി നൈനാൻ
4.) ആലപ്പുഴ:
ഒസാമ വാഹിദ് / ശശി വലിയകുളങ്ങര
5.) കോട്ടയം:
രതീഷ് കുമ്പളത്ത് / ഷൈജു എബ്രഹാം
6. )തൃശൂർ:
സോഷി സോമൻ / കൃഷ്ണ പ്രസാദ്
7) പാലക്കാട്:
സുനിൽ ജിത്ത് മണ്ണാർക്കാട്
രതീഷ് ഏരിമറ്റത്തിൽ
ഷെയ്ഖ് മുഹമ്മദ്
8.) വയനാട്:
അലക്സ് മാനന്തവാടി
9) കോഴിക്കോട്
സുമേഷ്തിക്കോടി
10)മലപ്പുറം :
ദീപക് പുത്തൻപുരയിൽ
11) കണ്ണൂർ
മധു മാഹി
*യൂത്ത് വിങ്:*
അജു ആൽബർട്ട് / സുമിത് സൈമൺ
*വനിതാ വിങ്:* സാറാമ്മ ജോൺ
ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മെമ്പർഷിപ്പ് ക്യാമ്പയിൻ പരമാവധി പ്രവർത്തകരിലേക്ക് എത്തിക്കാനും, വരും ദിവസങ്ങളിൽ വിപുലമായ കമ്മിറ്റി രൂപീകരണവുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവാസികളെ ചേർത്തുനിർത്തുക എന്നതാണ് ഇൻകാസ് കുവൈറ്റിന്റെ പ്രഥമ ലക്ഷ്യം. സംഘടനയ്ക്കുള്ളിൽ യാതൊരുവിധ ഏകാധിപത്യ പ്രവണതകൾക്കും സ്ഥാനമുണ്ടാകില്ലെന്നും എല്ലാവരെയും തുല്യരായി കണ്ടുകൊണ്ട്, പൂർണ്ണമായ ജനാധിപത്യ സ്വഭാവത്തോടെയായിരിക്കും പ്രസ്ഥാനം മുന്നോട്ട് പോവുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി
രാജ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനായി എല്ലാത്തരം പിന്തുണയും പ്രവാസി മണ്ണിൽ നിന്ന് ഇൻകാസ് നൽകും. കേരളത്തിൽ അധികാരമേറ്റ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് യോഗം എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ജനപക്ഷത്തുനിന്നുള്ള ഈ പുതിയ സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന രീതിയിലുള്ള മികച്ച പ്രവർത്തനങ്ങളായിരിക്കും വരും നാളുകളിൽ ഇൻകാസ് കുവൈറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.
ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്താൻ കഴിഞ്ഞ ഇൻകാസ്, വരും നാളുകളിൽ കുവൈറ്റിന്റെ മണ്ണിൽ വലിയൊരു ജനകീയ പ്രസ്ഥാനമായി വളർന്നു പന്തലിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത കമ്മിറ്റി അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നലെ നടന്ന യോഗത്തിൽ ഇൻകാസ് ചെയർമാൻ രാജീവ് നടുവിലെമുറി അധ്യക്ഷൻ ആയിരുന്നു വൈസ് ചെയർമാന്മാർ തോമസ് പള്ളിക്കൽ,
ഷെറിൻ മാത്യു കൊട്ടാരം, ട്രഷറർ അലക്സ് മാത്യു പുത്തൂർ,
കൺവീനർമാരായ
ബാബു പനമ്പള്ളി,
മാത്യു ചെന്നിത്തല,
കുര്യൻ തോമസ് പൈനുമൂട്ടിൽ എന്നിവർ സംസാരിച്ചു.
ഇൻകാസ് നേതാകൾ ആയ ജയിംസ് വി കൊട്ടാരം, അനിൽ വള്ളികുന്നം,
ബിജി പള്ളിക്കൽ,
ജോൺ തോമസ് കൊല്ലകടവ്, എന്നിവർ നേതൃത്വം നൽകി.
ചടങ്ങിന് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും മീഡിയ കോർഡിനേറ്റർ മധു മാഹി നന്ദിയും രേഖപ്പെടുത്തി
05/06/2026
INCAS Kuwait
☘️☘️☘️🌳🌴🌲🍁☘️☘️🍀🌴🌴🌴🌴
ലോക പരിസ്ഥിതി ദിനാശംസകൾ! 🌱
"നമ്മുടെ ഭൂമി, നമ്മുടെ ഭാവി"
(Our Land. Our Future.)
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം. പ്രകൃതിയെയും ഭൂമിയെയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മൾ തകർത്ത പ്രകൃതിയെ തിരിച്ചുപിടിക്കാൻ കൈകോർക്കേണ്ട സമയമാണിത്. നാമെല്ലാം
ഒരു നല്ല നാളേയ്ക്കായി ഇൻകാസ് കുവൈറ്റ് മുന്നോട്ടുവെക്കുന്ന പരിസ്ഥിതി സന്ദേശങ്ങൾ നമുക്ക് ജീവിതത്തിൽ പകർത്താം
🌳 മരങ്ങൾ നട്ടുപിടിപ്പിക്കുക (Plant Trees)
ഭൂമിക്ക് പച്ചപ്പും ജീവനും നൽകാം.
♻️ മാലിന്യങ്ങൾ കുറയ്ക്കുക
(Reduce Waste)
പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഭൂമിയെ സംരക്ഷിക്കാം.
💧ജലം സംരക്ഷിക്കുക (Save Water)
ഓരോ തുള്ളിയും വിലപ്പെട്ടതാണ്, അത് കരുതലോടെ ഉപയോഗിക്കുക.
🌿 പ്രകൃതിയെ കാത്തുസൂക്ഷിക്കുക
(Protect Nature)
വനങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണ്.
👥 സുസ്ഥിരമായ ഒരു നാളെ പടുത്തുയർത്തുക
വരുംതലമുറയ്ക്ക് സുരക്ഷിതമായ ഒരു ലോകം സമ്മാനിക്കാം.
നമുക്ക് ഒരുമിച്ച് കൈകോർക്കാം, എല്ലാ ദിവസവും പരിസ്ഥിതി ദിനമായി മാറ്റാം
ഏവർക്കും ഇൻകാസ് കുവൈറ്റിന്റെ
ഹൃദയം നിറഞ്ഞ പരിസ്ഥിതി ദിനാശംസകൾ!
INCAS Kuwait
Indian National Congress - Kerala ✌️
പിണറായി സർക്കാരിന്റെ മുൻകാല കള്ളക്കണക്കുകൾ പൊളിച്ചടുക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ!
കഴിഞ്ഞ പിണറായി സർക്കാർ വരുത്തിവെച്ച ഭീമമായ കടങ്ങളെക്കുറിച്ചും ജനങ്ങളെ വഞ്ചിച്ച കള്ളത്തരങ്ങളെക്കുറിച്ചും നിയമസഭയിൽ അക്കമിട്ട് നിരത്തി ആഞ്ഞടിക്കുകയാണ് നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി വി.ഡി. സതീശൻ.
'കയ്യിൽ പണമുണ്ടായിരുന്നു' എന്ന് ഇടതുപക്ഷം പ്രചരിപ്പിച്ച വ്യാജവാദങ്ങളുടെ മുഖംമൂടിയാണ് സഭയിൽ ഇന്ന് അദ്ദേഹം ഓരോന്നായി വലിച്ചുകീറിയത്.
പ്രവാസ ലോകത്തെ ജനപ്രിയ സംഘടനയായ ഇൻകാസ് കുവൈത്ത് നാടിന്റെ സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ഈ ജനപക്ഷ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.✌️
പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നൽകാനുണ്ടായിരുന്ന 377 കോടി രൂപ കഴിഞ്ഞ സർക്കാർ എന്തുകൊണ്ട് നൽകിയില്ല?
സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയിനത്തിൽ 21,000 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ചത് എന്തിനായിരുന്നു?
പെൻഷൻകാർക്ക്നൽകാനുണ്ടായിരുന്ന 14,387 കോടി രൂപയുടെ കുടിശ്ശിക എവിടെപ്പോയി?
വിലക്കയറ്റം നിയന്ത്രിക്കേണ്ട സപ്ലൈകോയ്ക്ക്നൽകാനുണ്ടായിരുന്ന 2,893 കോടി രൂപ നൽകാതെ പൂഴ്ത്തിവെച്ചത് എന്തുകൊണ്ടാണ്?
പാവപ്പെട്ട രോഗികൾക്ക് മരുന്ന് എത്തിക്കേണ്ട മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകാനുള്ള 476 കോടിയും, കാരുണ്യ സ്കീമിലെ 2,017 കോടിയും നൽകാതെ ജനങ്ങളുടെ ജീവൻ വെച്ച് കളിച്ചത് എന്തിനായിരുന്നു?
6,000 കോടി രൂപ ട്രഷറിയിൽ ബാക്കിവെച്ചിട്ടാണ് പോയതെന്ന് കള്ളക്കഥകൾ പ്രചരിപ്പിച്ചവർ, ഈ പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കാനുള്ള കോടിക്കണക്കിന് രൂപയുടെ ബാധ്യതകളെക്കുറിച്ച് മൗനം പാലിക്കുകയാണ്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാർ വരുത്തിവെച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റാനും കള്ളക്കണക്കുകൾ ജനമധ്യത്തിൽ തുറന്നുകാട്ടാനും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് ഇൻകാസ്
കുവൈത്തിന്റെ അഭിനന്ദനങ്ങൾ
ജനാധിപത്യ വിശ്വാസികളുടെ കരുത്തായി, പ്രവാസികളുടെ തണലായി...
✊ **ഇൻകാസ് കുവൈത്ത്** 🤝
03/06/2026
✌️✌️
കർണാടകയുടെ ജനനായകന് ഇൻകാസ് കുവൈത്തിന്റെ വിപ്ലവാഭിവാദ്യങ്ങൾ!** 🤝✨
കർണാടകയുടെ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രിയ നേതാവ് ഡി.കെ. ശിവകുമാറിന്
ഇൻകാസ് കുവൈത്തിന്റെ (INCAS KUWAIT) ഹൃദയം നിറഞ്ഞ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.💐
ജനപ്രിയമായ നേതൃപാടവം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം കൊണ്ടും ജനമനസ്സുകളിൽ ഇടംനേടിയ ജനനായകൻ, കർണാടകയെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കട്ടെ എന്ന് ആശംസിക്കുന്നു.
അഭിവാദ്യങ്ങളോടെ,
ഇൻകാസ് കുവൈറ്റ് (INCAS Kuwait)
02/06/2026
🇮🇳🇮🇳🇮🇳🇮🇳🇮🇳✌️
INCAS Kuwait
Indian National Congress - Kerala
കേരള നിയമസഭയുടെ ചരിത്രപരമായ നേട്ടത്തിൽ അഭിമാനത്തോടെ
ഇൻകാസ് കുവൈത്ത്!✌️
കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രപരമായ പദവി ഏറ്റെടുത്ത
ശ്രീമതി ഷാനിമോൾ ഉസ്മാന്*ഇൻകാസ് കുവൈത്തിന്റെ ഹൃദയം നിറഞ്ഞ അചഞ്ചലമായ വിപ്ലവാഭിവാദ്യങ്ങളും അഭിനന്ദനങ്ങളും! 💐
മുപ്പത്തിയഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരള നിയമസഭയ്ക്ക് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത് എന്നത് ഈ നിമിഷത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഇരട്ടിയാക്കുന്നു.
പൊതുരംഗത്തെ ദീർഘകാലത്തെ പ്രവർത്തന പരിചയം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ഷാനിമോൾ ഉസ്മാന്റെ ഈ പുതിയ നിയോഗം ജനാധിപത്യ മൂല്യങ്ങൾക്കും സ്ത്രീ മുന്നേറ്റങ്ങൾക്കും കൂടുതൽ കരുത്തുപകരുമെന്നതിൽ യാതൊരു സംശയവുമില്ല.
നിയമസഭയുടെ അന്തസ്സും പ്രൗഢിയും ഉയർത്തിപ്പിടിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ഇൻകാസ്കുവൈറ്റ് ആശംസിക്കുന്നു.
ഇൻകാസ് കുവൈത്ത്✌️✌️
#
01/06/2026
🎊🎉🎊🧑🤝🧑
അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് ഇൻകാസ് കുവൈറ്റിന്റെ പ്രവേശനദിനാശംസകൾ!💐🥳
കേരളത്തിലെ വിദ്യാലയങ്ങളിൽ പുതിയൊരു അധ്യയനവർഷത്തിന് തുടക്കമാവുകയാണ്.
വിദ്യയുടെ ഹരിതാഭമായ ലോകത്തേക്ക് ആദ്യമായി അക്ഷരം കുറിച്ചുകൊണ്ട് കടന്നുവരുന്ന എല്ലാ കുരുന്നുകൾക്കും, ഒപ്പം പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഇൻകാസ് കുവൈറ്റിന്റെ (INCAS Kuwait) ഹൃദയം നിറഞ്ഞ പ്രവേശനദിനാശംസകൾ!
പ്രവാസഭൂമിയിലാണെങ്കിലും, നമ്മുടെ നാട്ടിലെ വിദ്യാലയമുറ്റങ്ങളിൽ പുഞ്ചിരിയോടെയും പ്രതീക്ഷയോടെയും ഓടിയെത്തുന്ന ഓരോ കുട്ടിയുടെയും സന്തോഷത്തിൽ INCAS Kuwait പങ്കുചേരുന്നു.
അറിവും നന്മയും നിറഞ്ഞ മികച്ചൊരു നാളെയെ കെട്ടിപ്പടുക്കാൻ ഈ പുതിയ അധ്യയനവർഷം നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.🕊️💐
സ്നേഹത്തോടെ,
**ഇൻകാസ് കുവൈറ്റ്**
(Indian Cultural & Arts Society, Kuwait)
31/05/2026
✌️✊
INCAS Kuwait
Indian National Congress - Kerala
ഭരണരംഗത്ത് പുതിയൊരു മാതൃക✌️
യുഡിഎഫ് സർക്കാരിന് ഇൻകാസ് കുവൈറ്റിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🤝✨
വരുന്ന കാലവർഷക്കെടുതികളും മറ്റ് അടിയന്തര സാഹചര്യങ്ങളും കൃത്യമായി ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് അതിവേഗം ആശ്വാസമേകുന്നതിനുമായി, ഓരോ ജില്ലകൾക്കും പ്രത്യേകമായി മന്ത്രിമാർക്ക് ചുമതല നൽകിക്കൊണ്ടുള്ള യുഡിഎഫ് സർക്കാരിന്റെ ഈ തീരുമാനം തികച്ചും അഭിനന്ദനാർഹവും ചരിത്രപരവുമാണ്.✌️💐
ഒരു സർക്കാറും മുൻപ് ചെയ്യാത്ത രീതിയിൽ, കൃത്യമായ ആസൂത്രണത്തോടെയും ജനകേന്ദ്രീകൃതമായും മുന്നോട്ടുപോകുന്ന പ്രിയ സർക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശനും
ഇൻകാസ് കുവൈറ്റ് ✌️✊
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാവിധ പിന്തുണയും അറിയിക്കുന്നു! 👏
INCAS Kuwait
Indian National Congress - Kerala
മാനുഷിക മൂല്യങ്ങൾക്ക് കൈയടിച്ച് ജനകീയനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല;
കേരള പോലീസിന്റെ ധീരതയ്ക്ക് ഇൻകാസ് കുവൈറ്റിന്റെ സല്യൂട്ട്!✌️🤝
കേരളത്തിന്റെ ജനപ്രിയ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ മാതൃകാപരമായ പ്രവർത്തനം വീണ്ടും ജനങ്ങളുടെയും ഹൃദയം കവരുകയാണ്.
മറ്റാരും അടുത്തുചെല്ലാൻ മടിച്ച, പുഴയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ ഒരു മൃതദേഹം സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് നീന്തിച്ചെന്ന് കരയ്ക്കെത്തിച്ച ധീരനായ കേരള പോലീസ് ഉദ്യോഗസ്ഥനെ ആഭ്യന്തരമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ച വാർത്ത ഏറെ ഹൃദ്യവും അഭിമാനകരവുമാണ്.✊
"നിങ്ങൾ കേരള പോലീസിന്റെ അഭിമാനമാണ്" എന്ന മന്ത്രിയുടെ വാക്കുകൾ ആ ഉദ്യോഗസ്ഥന് മാത്രമല്ല, സേവനസന്നദ്ധരായ മുഴുവൻ പോലീസുകാർക്കും പൊതുസമൂഹത്തിനും നൽകുന്ന ഊർജ്ജം ചെറുതല്ല.
മുൻപും നമ്മൾ കണ്ടിട്ടുണ്ട് ഒരു ആഭ്യന്തരമന്ത്രിയെ!
രാഷ്ട്രീയ അക്രമത്തിന്റെ ഭാഗമായി ചെടിച്ചട്ടികൊണ്ട് തല തല്ലിപ്പൊളിച്ച അക്രമികളായ പോലീസുകാരെ പരസ്യമായി ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത പിണറായി വിജയൻ എന്ന മുൻ ആഭ്യന്തരമന്ത്രി ഭരിച്ച നാടാണ് നമ്മുടേത്.
അക്രമ രാഷ്ട്രീയത്തിന് ഭരണകൂടത്തിന്റെ തണൽ ലഭിച്ച ആ ഇരുണ്ട നാളുകളിൽ നിന്നും, കാരുണ്യത്തിന്റെയും ധീരതയുടെയും മാനുഷിക മൂല്യങ്ങളുടെയും പക്ഷം പിടിക്കുന്ന രമേശ് ചെന്നിത്തല എന്ന ജനനായകനിലേക്കുള്ള മാറ്റം തന്നെയാണ് ജനാധിപത്യ കേരളത്തിന്റെ യഥാർത്ഥ വിജയം!
അക്രമികളെയല്ല, ജനങ്ങളെ കാക്കുന്ന യഥാർത്ഥ ഹീറോകളെ നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും, ജീവൻ പണയം വെച്ച് കടമ നിർവഹിച്ച ആ ധീരനായ പോലീസ് ഉദ്യോഗസ്ഥനും
(ഇൻകാസ് കുവൈറ്റിന്റെ )🕊️🇮🇳
ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ!💐💐💐✊✌️
Click here to claim your Sponsored Listing.
Category
Website
Address
13001