SNDP Muscat Shakha

SNDP Muscat Shakha

Share

Sree Narayana Dharma Paripalana Yogam (SNDP) Muscat Shakha. Reg. No. 4699. Since: 17-03-2023

07/06/2026

അടിമുടി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കോട്ടയായ എറണാകുളം വടക്കൻ പറവൂരിലെ ഈഴവ കുടുംബത്തിൽ ജനനം.
നാസ്തികനായ പിതാവ് ഗംഗാധരൻ , ശ്രീ നാരായണ ഗുരുദേവൻ്റെയും ശിഷ്യനായ സഹോദരനയ്യപ്പൻ്റെയും കടുത്ത അനുയായി . അദ്ദേഹം മകന് നൽകിയത് അറബ് നാമമായ സലീമിനൊപ്പം ഇൻഡ്യൻ ഉപ നാമവും ചേർത്ത് സലിം കുമാർ എന്ന പേര് .
മിമിക്രിയിലുടെ സിനിമയിലെത്തി 2000 കാലഘട്ടത്തിൽ മലയാള സിനിമയിലെ വിജയ ജോടിയായിരുന്നു ദിലീപ് - സലിം കുമാർ കൂട്ടുകെട്ട്
മറ്റുള്ള കലാകാരൻമാർ എല്ലാം ഇടത്പക്ഷത്ത് നിലയുറപ്പിച്ചപ്പോൾ കോൺഗ്രസുകാരൻ എന്ന് ആർജവത്തോടെ പറഞ്ഞ ഏക സിനിമ നടൻ സലിം കുമാർ ആയിരുന്നു .
സംസ്ഥാന - ദേശീയ അവാർഡുകൾ നേടിയ സലീം കുമാർ വളരെ ചെറുപ്പത്തിൽ തന്നെ വിടവാങ്ങിയത് മലയാള സിനിമയുടെ നഷ്‌ടമാണ് .
ആദരാഞ്ജലികൾ 🌹🌹🌹🌹🌹

17/05/2026

മഹാഗുരുവിൻ്റെ തിരുഅവതാര ചരിത്രം

ചെമ്പഴന്തിയിലെ വയൽവാരം വീട്.. ഗുരുദേവന്റെ തിരുപ്പിറവികൊണ്ട് പുണ്യമിയന്ന പ്രദേശമാണ് ചെമ്പഴന്തി . തിരുവനന്തപുരത്തുനിന്നും വടക്കോട്ട് ഏകദേശം 12 കിലോമീറ്റർ ദൂരെയായിട്ടാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പാടശേഖരങ്ങളും കാവുകളും കേരവൃക്ഷങ്ങളും പറങ്കിമാവുകളുമൊക്കെ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇവിടം . തിരുവിതാംകൂർ രാജഭരണകാലത്ത് കരംപിരിവ് നടത്തുവാനും ക്ഷേത്രകാര്യങ്ങളും മഠങ്ങളും നോക്കി നടത്തുവാനുമായി കഴക്കൂട്ടം , കുളത്തൂർ , രാമനാമഠം , മാർത്താണ്ഡം , വെങ്ങാന്നൂർ , ചെമ്പഴന്തി , കുടമൺ , പള്ളിക്കൽ എന്നീ എട്ടു പ്രദേശങ്ങളിലുള്ള എട്ടു നായർ പ്രഭുകുടുംബങ്ങളിലെ കാര ണവന്മാരാണ് നിയോഗിക്കപ്പെട്ടിരുന്നത് . " എട്ടുവീട്ടിൽ പിള്ളമാർ ' എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത് . ഈ എട്ടുവീട്ടിൽ ഒന്ന് ചെമ്പഴന്തിയിലെ കണ്ണങ്കരഭവനമായിരുന്നു . ഈ കുടുംബത്തിലെ അന്നത്തെ മൂത്ത പിള്ളയായിരുന്ന നാരായണപിള്ള സമൂഹത്തിലെ ഉന്നതസ്ഥാനീയനും പണ്ഡിതശ്രേഷ്ഠനുമായിരുന്നു . ഇ ദ്ദേഹവുമായി നല്ല അടുപ്പം പുലർത്തിയിരുന്നവരായിരുന്നു വയൽവാരം വീട്ടുകാർ . വിശാലമായ പാടശേഖരത്തിന്റെ കരയിലായിരുന്നു വയൽ വാരം വീട് സ്ഥിതി ചെയ്തിരുന്നത് . പാടത്തിന് ഏറ്റവും സമീപത്തുള്ള ഭവനമായിരുന്നതിനാലാവാം അങ്ങനെയൊരു വീട്ടുപേരുണ്ടായി വന്നത് . കൃഷിയിലും വൈദ്യവൃത്തിയിലും അദ്ധ്യാപന ത്തിലും പേരുകേട്ടവരായിരുന്നു വയൽവാരം വീട്ടിലെ കാരണവ ന്മാർ . ഈ ഭവനത്തിന് തെക്കുഭാഗത്തായി അകലെയല്ലാതെ സ്ഥിതി ചെയ്തിരുന്ന ഒരു ക്ഷേത്രമാണ് മണയ്ക്കൽ ഭഗവതി ക്ഷേത്രം , ചെമ്പഴന്തി പ്രദേശത്തെ പ്രധാന ആരാധനാകേന്ദ്രമായിരുന്ന മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അന്നാട്ടിലെ നായർ - ഈഴവ സമുദായങ്ങളിലെ പ്രമാണിമാർ യോജിച്ചായിരുന്നു . ഈ രണ്ടു സമുദായങ്ങളിലെയും പ്രധാനികൾക്ക് വന്നിരിക്കുവാൻ ക്ഷേത്രപ്പറമ്പിൽ രണ്ടു കളിത്തട്ടുകളുമുണ്ടായിരുന്നു . ഉത്സവകാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും അവിടെ ഇരുന്നുകൊണ്ടാണ് സമുദായ പ്രമാണിമാർ ക്ഷേതസംബന്ധമായ കാര്യങ്ങൾ നിർവ്വഹിച്ചിരു പണ്ഡിതനും നിത്യബ്രഹ്മചാരിയുമായ ഒരു ആദ്ധ്യാത്മിക പുരുഷനായിരുന്നു വയൽ വാരത്ത് കൊച്ചനാശാൻ , മഹാവിദ്വാനായിരുന്ന അദ്ദേഹം താളിയോലഗ്രന്ഥങ്ങൾ പകർത്തി യെഴുതുന്നതിൽ ബഹുസമർത്ഥനായിരുന്നു . അതിനാൽ ' എഴുത്തൻ കൊച്ചനാശാൻ ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് . ആദ്ധ്യാത്മികചര്യയും ഭാഷാപാണ്ഡിത്യവും ആകാരസൗഷ്ടവവും കൊണ്ട് ആദരണീയനായിരുന്ന കൊച്ചനാശാന്റെ സഹോദരിയെ വിവാഹം കഴിച്ചത് നായാട്ടിലും കൃഷിയിലും വൈദ്യ വൃത്തിയിലും ജ്യോതിഷത്തിലുമൊക്കെ അതിനിപുണനായിരുന്ന ഒരു മാന്യദേഹമായിരുന്നു . രാമൻ , കൃഷ്ണൻ എന്നിവർ അദ്ദേഹ ത്തിന്റെ പുത്രന്മാരും കുട്ടി പുത്രിയുമായിരുന്നു . " കേരള കാളിദാസൻ ' എന്നറിയപ്പെട്ടിരുന്ന ഭാഷാസാഹിത്യ പരിഷ്കർത്താവും കവിയുമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നായാട്ടിൽ സഹായിച്ചിരുന്നത് അദ്ദേഹമാണ് . തമ്പുരാന്റെ സ്നേഹാദരങ്ങൾക്ക് പാത്രീഭൂതനായ അദ്ദേഹത്തെ ജാതിഭേദ മെന്യേ ചെമ്പഴന്തിയിലുള്ള ഏവരും ബഹുമാനിച്ചിരുന്നു . അ ദ്ദേഹത്തിന്റെ മകൾ കുട്ടിയമ്മയ്ക്കാണ് പില്ക്കാലത്ത് വിശ്വഗുരുവായിത്തീർന്ന ശ്രീനാരായണ ഗുരുദേവന്റെ മാതാവാ കുവാനുള്ള ദൈവനിയോഗമുണ്ടായത് . തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന വീരമാർത്താണ്ഡവർമ്മ മഹാരാജാവിനെ ഒരിക്കൽ ഒരു അത്യാപത്തിൽ നിന്നും രക്ഷിച്ച് ധീരനായിരുന്നു ശങ്കു ആശാൻ . ഈ ശങ്കു ആശാന്റെ അനന്തിരവ നായിരുന്നു വിദ്വാനും ഭക്തനുമായ കൊച്ചുവിളയിൽ മാടനാശാൻ . അദ്ധ്യാപക വൃത്തിയിലും കൃഷിയിലും വളരെ ശോഭിച്ചിരുന്ന മാടനാശാനാണ് കുട്ടിയമ്മയെ വിവാഹം ചെയ്തത് . മാനുഷരെല്ലാരുമൊന്നുപോലെ ' എന്ന സമത്വസുന്ദരമായ ഒരു ഗതകാലത്തിന്റെ ദിവ്യസ്മരണ മലയാളികളുടെ ഉള്ളകങ്ങളിൽ നിറയ്ക്കുന്ന ഓണക്കാലവുമായി പൊന്നിൻ ചിങ്ങമാസമെത്തി . മലയാളക്കരയാകെ ഓണാഘോഷലഹരിയിലായിരുന്നു . ചെമ്പഴന്തി ദേശത്തും പുറത്തും പേരുകേട്ട ഭവനമായിരുന്ന വയൽവാരം വീട്ടിൽ ഉതാടവും തിരുവോണവും അവിട്ടവും കഴിഞ്ഞ് നാലാം ഓണദിവസമായ ചതയം നാൾ പുലർന്നത് ഒരു ഉണ്ണിയുടെ തിരുപ്പിറവിയോടെയായിരുന്നു . ക്രിസ്തുവർഷം 1855 ആഗസ്റ്റ് 28 ( മലയാളവർഷം 1031 ചിങ്ങം 14 ) ആയിരുന്നു അന്ന് . ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ തിരുവവതാരം കൊണ്ട് ചരിത്രം ധന്യമായിത്തീർന്ന സുദിനം . കൊച്ചുവിളയിൽ മാടനാശാനും കുട്ടിയമ്മയുമായിരുന്നു ആ തേജസ്വിയായ കുഞ്ഞിന്റെ മാതാപിതാക്കൾ . കാലക്രമത്തിൽ അവർക്ക് കൊച്ചു , തേവി ( ദേവി ) , മാത എന്നിങ്ങനെ മൂന്നു പെൺമക്കൾ കൂടി പിറക്കുക യുണ്ടായി .കോടിക്കണക്കിന് മനുഷ്യർ ഭൂമിയിൽ ജന്മം കൊള്ളുമ്പോൾ, അതിൽ ചിലർ ലോകത്തിനുതന്നെവെളിച്ചമാകും, തണലുതരുന്ന മഹാവൃക്ഷമാകും.
അവർ കാലഭേദമില്ലാതെ വെയിലുകൊണ്ടു മറ്റുള്ളവർക്ക് തണൽ തന്നുകൊണ്ടേയിരിക്കും.
ജീവിതത്തിൽ അസ്വസ്ഥതകൾ വരുമ്പോൾ നമുക്ക് ആ മഹാവൃക്ഷത്തിന്റെ ചുവട്ടിൽ പോയി അൽപ്പനേരം മൗനമായി ഇരിക്കാൻ തോന്നും. അങ്ങനെ ലോകത്തിനു മുഴുവൻ അനുകമ്പയുടെ സുഗന്ധം പരത്തുന്ന മഹാവൃക്ഷമാണ് മഹാഗുരു...

ഗുരു ഇന്നും ജീവിക്കുന്നു!
ജീവിക്കുന്നത് നമ്മളിലൂടെയാണ്.
നമ്മിലെ കരുണ്യമുള്ള ഹൃദയംതന്നെയാണ് ഗുരു. ആ ഗുരുവിനെ കൈവിടാതിരിക്കുക. ആ ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുക, അലിവുള്ളവരായിരിക്കുക. അപരന്റെ ദുഃഖം കേൾക്കുമ്പോൾ കണ്ണുകലങ്ങുന്നുണ്ടെങ്കിൽ, അതു തന്റെതന്നെ ദുഃഖമായി നാം കാണുന്നുവെങ്കിൽ നാം ഗുരുവിന്റെ വഴിയിലാണ്.

എവിടെയെല്ലാം സമത്വത്തെപ്പറ്റി സംസാരിക്കുന്നുവോ, സ്നേഹത്തെപ്പറ്റി സംസാരിക്കുന്നുവോ, അനുകമ്പയെക്കുറിച്ചു സംസാരിക്കുന്നോ എവിടെയെല്ലാം മനുഷ്യർ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ, എവിടെയെല്ലാം ശത്രുക്കളെ സ്നേഹിക്കണം എന്നു പറയുന്നുവോ, എവിടെയെല്ലാം സമാധാനത്തിന്റെ ശാന്തി മന്ത്രം മുഴങ്ങിക്കേൽക്കുന്നുവോ, എവിടെയെല്ലാം നന്മകളുണ്ടോ അവിടെയെല്ലാം ഗുരു ജ്വലിച്ചുനിൽക്കുന്നു.

ലോകത്തിലെ സകല നന്മകളെയും ഹൃദയത്തോട് ചേർത്തുവെയ്ക്കാനും അറിവിൽ നിന്നും അലിവിലേക്കുയരാനുമാണ്
ഗുരു നമ്മെ പഠിപ്പിക്കുന്നത്.

ഗുരുവിന്റെ ജീവിതം തന്നെയാണ് ഗുരുവിനു നൽകുവാനുള്ള ഏറ്റവും വലിയ സന്ദേശം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും എല്ലാം മതിലുകൾ ഇല്ലാതെയായി മനുഷ്യകുലം ഏകമാകണമെന്നും, യാതൊരു ഭേതചിന്തകളുമില്ലാതെ സകലരും പരസ്പരം സ്നേഹിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ പ്രാർത്ഥനയോടെ ഹൃദയം നിറഞ്ഞ ഗുരുജയന്തി ആശംസകൾ

15/05/2026

1903 ജനുവരി 7 ന് രൂപീകൃതമായ എസ് എൻ ഡി പി യോഗം മെയ് 15ന് കമ്പനി ആക്റ്റ് പ്രകാരം രജിസ്ട്രേഷൻ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

കേരളത്തിൻ്റെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തുവാൻ എസ് എൻ ഡി പി യോഗത്തിന് ഇന്ന് ആയിട്ടുണ്ട്. ഗുരുദേവൻ്റെ തൃക്കരങ്ങളാൽ രൂപീകൃതമായ മഹാപ്രസ്ഥാനം ഇന്നും മികവിൻ്റെ ഉന്നതിയിൽ സംഘടനകളുടെ മാതാവായി നില കൊള്ളുന്നു.. സാമ്പത്തിക വിദ്യാഭ്യാസ ആദ്ധ്യാത്മിക മേഖലകൾ അടക്കം വിവിധങ്ങളായ രംഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങളുടെ ഇടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ എസ് എൻ ഡി പി യോഗത്തിന് കഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണ ഗുരുദേവൻ പാകപ്പെടുത്തിയ കേരളത്തിൻ്റെ മതേതര കാഴ്ച്ചപ്പാടുകളിൽ ഇന്ന് ഒട്ടനവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ അധികാരങ്ങൾക്കു വേണ്ടി വിഭജിക്കുന്നു. ഇതിൻ്റെ പേരിൽ പ്രീണനങ്ങളും പീഡനങ്ങളും നടക്കുന്നു.

ധർമ്മത്തിൻ്റെയും സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും അഹിംസയുടെയും നല്ല പാഠങ്ങൾ പകർന്ന് കൊടുത്ത്, ഗുരുവിൻ്റെ തത്വ ദർശനം ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ് എൻ ഡി പി യോഗം ശക്തമായി മുന്നോട്ട് കുതിക്കുക തന്നെ ചെയ്യുന്നു.

27/04/2026

നവോത്ഥാന നായകൻ ടി.കെ. മാധവന് സ്മരണാഞ്ജലി.🙏🏻🌹

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായിരുന്നു ടി.കെ. മാധവൻ. ശ്രീനാരായണ ഗുരുദേവ ദർശനത്തെ ഹൃദയത്തിലേറ്റിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം എന്ന മഹാവൃക്ഷത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. യോഗത്തിന്റെ സംഘടനാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേവലം ഒരു പദവി എന്നതിലുപരി, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ആത്മ ഗൗരവത്തിലേക്കും അവകാശങ്ങളിലേക്കും നയിക്കാനുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ കരുത്തുറ്റ വക്താവായിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തെ കേരളത്തിലെ നവോത്ഥാന പ്രക്രിയയുമായി കോർത്തിണക്കി. മഹാത്മാഗാന്ധിയെ വൈക്കത്ത് എത്തിക്കുന്നതിനും ഗുരുദേവ ദർശനത്തിന്റെ മാഹാത്മ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാന ഊർജ്ജം ടി.കെ.മാധവനായിരുന്നു.

ആലുമ്മൂട്ടിലെ സമ്പന്നമായ തറവാട്ടുപശ്ചാത്തലത്തിൽ ജനിച്ചെങ്കിലും തന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച്, സംഘടനയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു.
ശാരീരിക പ്രയാസങ്ങളെയും ജാതിവിവേചനത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ആ സംഘടനാ സംവിധാനമാണ് ഇന്നും ഞങ്ങൾക്ക് കരുത്തായി നിലനിൽക്കുന്നത്.

താൻ ഏറ്റെടുത്ത ദൗത്യത്തോടുള്ള അത്യപൂർവ്വമായ നീതിപുലർത്തലും അചഞ്ചലമായ നേതൃപാടവവും അദ്ദേഹത്തെ ചരിത്രത്തിലെ അനശ്വരനായ നായകനാക്കി മാറ്റുന്നു. കേരളീയ നവോത്ഥാനത്തിന്റെ ആ ഉജ്ജ്വല പ്രകാശത്തിന്റെ സ്മരണകൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.

Want your organization to be the top-listed Non Profit Organization in Muscat?
Click here to claim your Sponsored Listing.

Website

Address

Muscat
Muscat