Qatar Velicham Veliancode
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Qatar Velicham Veliancode, Nonprofit Organization, Doha, Doha.
14/08/2022
ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ 75 സ്വതന്ത്ര സുന്ദര വർഷങ്ങൾ....
ഏവർക്കും #ഖത്തർ_വെളിച്ചം_വെളിയംകോടിൻ്റെ
സ്വാതന്ത്ര്യ ദിനാശസകൾ.....
24/06/2020
വെളിച്ചം പരത്തുന്നവരും....
വെളിച്ചം കെടുത്തുന്നവരും....
ഒച്ചപ്പാടുകൾ കെട്ടടങ്ങിയെങ്കിൽ, വാദങ്ങൾക്കും മറുവാദങ്ങൾക്കും ശമനമായെങ്കിൽ..
ഞങ്ങൾക്ക് ചിലത് പറയാനുണ്ട്..
തെറ്റിദ്ധരിക്കപ്പെട്ട പൊതു സമൂഹത്തിന്റെ ചിന്താ ധാരയിലേക്ക് ചില യാഥാർഥ്യങ്ങൾ പറയാതെ വയ്യ....
ഖത്തർ വെളിച്ചം വെളിയങ്കോട് എന്ന ഈ കൂട്ടായ്മ പ്രവർത്തനം തുടങ്ങീട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടു കഴിഞ്ഞു..
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടേയും അണികളോ അതല്ലെങ്കിൽ അതിനോട് ആഭിമുഖ്യം പുലർത്തുന്നവരോ ആയ നൂറുകണക്കിന് അംഗങ്ങൾ അടങ്ങിയതാണ് ഖത്തർ വെളിച്ചം വെളിയങ്കോട് എന്ന ഈ സംഘടന..
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ഏതെങ്കിലും തരത്തിൽ കൂറ് പുലർത്തുകയോ, മറ്റേതെങ്കിലും സംഘടനകളോട് വിയോജിപ്പോ ഈ കൂട്ടായ്മ വെച്ചുപുലർത്തുന്നില്ല....
വെളിയങ്കോടും സമീപ പ്രദേശങ്ങളിലും ജീവ കാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്ത് സ്തുത്യർഹമായ ഇടപെടലുകൾ നടത്തുന്ന ഈ കൂട്ടായ്മക്ക് ഒരു രാഷ്ട്രീയ പാർട്ടിയേയും സുഖിപ്പിക്കാനോ, വെറുപ്പിക്കാനോ നേരം കിട്ടാറില്ല... അതാണ് അതിന്റെ സത്യം..
യാഥാർഥ്യങ്ങൾ ഇതാണെന്നിരിക്കെ... കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ നടക്കുന്ന ഒരു വിവാദ ചർച്ചയുടെ ചുവട് പിടിച്ച് ഖത്തർ വെളിച്ചം വെളിയങ്കോട് എന്ന സംഘടനക്ക് നേരെയും അതിന്റെ പ്രവർത്തകർക്ക് നേരെയും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപം ചൊരിയുകയുണ്ടായി.. തീർത്തും ഖേദകരമെന്ന് പറയട്ടെ...
ഈ വിവാദങ്ങൾക്കാധാരമായ വാർത്തയോ ചിത്രങ്ങളോ ഒന്നും തന്നെ ഖത്തർ വെളിച്ചത്തിന്റെ official പേജിലോ, വാട്‌സ്ആപ്പ് ഗ്രൂപ്പിലോ പങ്ക് വെക്കപ്പെട്ടിട്ടില്ല..
ബഹ്‌റൈൻ കേന്ദ്രമായ മറ്റൊരു പ്രവാസി കൂട്ടായ്മ അവരുടെ facebook പേജിൽ പങ്ക് വെച്ച പ്രസ്‌തുത വാർത്തയുടെ പേരിലാണ് ഖത്തർ വെളിച്ചം വെളിയങ്കോടിനെ ഇത്രയധികം ക്രൂശിക്കപ്പെട്ടത്...
വെളിച്ചം എന്നത് ഒരു ഗ്ലോബൽ സംഘടനയല്ല..
ഖത്തർ വെളിച്ചം വെളിയങ്കോടിന് മറ്റു രാജ്യങ്ങളിലെ വെളിച്ചം എന്ന സംഘടനകളുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളുമില്ല എന്നു പൊതു സമൂഹത്തെ അറിയിക്കുകയാണ്..
അതു കൊണ്ട് തന്നെ അവർ പങ്ക് വെക്കുന്ന വർത്തകൾക്കോ, പ്രസ്താവനകൾക്കോ ഖത്തർ വെളിച്ചം വെളിയങ്കോട് മറുപടി പറയേണ്ട ആവശ്യവുമില്ലല്ലോ..
വസ്തുത ഇതാണെന്നിരിക്കെ...
ഖത്തർ വെളിച്ചം വെളിയങ്കോട് എന്ന ഈ കൂട്ടായ്മയെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ, അതല്ലെങ്കിൽ ഏതെങ്കിലും മുന്നണിയുടെയോ ആലയത്തിൽ കെട്ടിയിടാനുള്ള ബോധപൂർവ്വമോ അല്ലാതെയോ ഉള്ള ഈ നീക്കങ്ങൾ തികച്ചും അപലപനീയമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു...
ചില തൽപര കക്ഷികളുടെ ഇത്തരം ബോധപൂർവ്വമായ അധിക്ഷേപങ്ങൾ ഖത്തർ വെളിച്ചത്തിന് മുൻ കാലങ്ങളിലും നേരിടേണ്ടി വന്നിട്ടുണ്ട്..
അത്തരം അധിക്ഷേപങ്ങളും ആരോപണങ്ങളും അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചുതള്ളിക്കൊണ്ട് തന്നെയാണ് ഈ സംഘം വെളിയങ്കോടിന് തൂവെള്ളി വെളിച്ചമേകികൊണ്ട് നാട്ടുകാർക്ക് പ്രിയങ്കരമായത്.....
അത് കൊണ്ട് ഞങ്ങൾക്ക് ഇത്തരം ഉണ്ണികളോട് പറയാനുള്ളത് .... ഈ വെളിച്ചം , വെളിയങ്കോടിന്റെ തിരുമുറ്റത്ത് പൂർണ്ണ ശോഭയോടെ തന്നെ കത്തി ജ്വലിച്ചു കൊണ്ടിരിക്കും....
നിങ്ങൾ കൊടുങ്കാറ്റ് കൊണ്ട് ഈ വെളിച്ചത്തെ കെടുത്താൻ നോക്കിയാലും പ്രൗഡോജ്വലമായ ചരിത്രങ്ങൾ സൃഷ്ടിച്ച് സപ്തവർണ്ണ ശോഭയോടെ പ്രകാശപൂരിതമായിക്കൊണ്ടിരിക്കും.....
ആ പ്രകാശ രശ്മികൾ നിങ്ങളിലേക്കുമെത്തും..
അത് തീർച്ചയാണ്....
പിൻ കുറി : "വെളിച്ചം ദുഃഖമാണുണ്ണീ.... തമസ്സല്ലോ സുഖപ്രദം..."
(അക്കിത്തം അച്ചുതൻ നമ്പൂതിരി.)
ഖത്തർ വെളിച്ചം വെളിയങ്കോട്
12/04/2020
നമുക്കായ് കാത്തു നിൽക്കാത്ത സമയത്തെ ⏰
എങ്ങിനെ നമ്മുടേതാക്കിമാറ്റാം
ഈ ചെറിയ വീഡിയോ കാണു...
(ഖത്തർ വെളിച്ചം വെളിയങ്കോടിന് വേണ്ടി ജലീൽ PKM ന്റെ അവതരണം)
Invest Your Free Time - നിങ്ങളുടെ ഒഴിവ് സമയം ഉപയോഗപ്പെടുത്തുക Motivation, Freetime Invest, Covid 19, Qatar velicham veliancode
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
Doha