JC Daniel Media Centre
07/22/2022
04/27/2022
ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ നിർമ്മിച്ച മലയാള സിനിമയുടെ പിതാവ് ഡോ.ജെ.സി.ഡാനിയേലിൻ്റെ ശിൽപം നെയ്യാറ്റിൻകര ജെ.സി ഡാനിയേൽ സ്മാരക പാർക്കിൽ സ്ഥാപിച്ചു'
ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
02/21/2022
ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്റെ സമര്‍പ്പണം നാളെ (2022 ഫെബ്രുവരി 22 ചൊവ്വാഴ്ച) വൈകിട്ട് ആറു മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 26 മത് ഐ.എഫ്.എഫ്.കെയുടെ ഫെസ്റ്റിവൽ ഡിസൈൻ ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി കെ.എസ് എഫ്. ഡി. സി. ചെയർമാൻ ശ്രീ.ഷാജി എൻ. കരുണിന് നൽകി പ്രകാശനം ചെയ്യും.
പുരസ്കാര സമര്‍പ്പണത്തെ തുടര്‍ന്ന് ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘ഭാവഗാന സാഗരം’ എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. വിധു പ്രതാപ്, കല്ലറ ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവര്‍ നാല്‍പ്പതോളം ഗാനങ്ങള്‍ ആലപിക്കും.
ചടങ്ങിനു മുന്നോടിയായി 5.30ന് പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ ഡോ.ജോബി മാത്യു വെമ്പാല വയലിനില്‍ വായിക്കും.
മന്ത്രിമാരായ ശ്രീ.ആൻ്റണി രാജു, അഡ്വ. ജി.ആർ.അനിൽ, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശ്രീ.അടൂര്‍ ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംഗീത നിരൂപകന്‍ ശ്രീ.രവി മേനോന്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ.രഞ്ജിത്, വൈസ് ചെയര്‍മാന്‍ ശ്രീ.പ്രേംകുമാര്‍, സെക്രട്ടറി ശ്രീ. സി.അജോയ് എന്നിവര്‍ പങ്കെടുക്കും.
Click here to claim your Sponsored Listing.