Four Vision

Four Vision

Share

നേരുള്ള വാർത്തകളും വാർത്തമാനങ്ങളും

12/04/2023

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസം 7,830 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി. 16 മരണങ്ങൾ കൂടിയുണ്ടായതോടെ ആകെ മരണസംഖ്യ 5,31,016 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം....

12/04/2023

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദേവ) രണ്ടാമത്തെ ഉപഗ്രഹത്തിന്റെ വിക്ഷേപണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീണ്ടും മാറ്റിവെച്ചു. വിക്ഷേപണം ഏപ്രിൽ 14 വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. രണ്ടാമത്തെ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഏപ്രിൽ 11 ചൊവ്വാഴ്‌ചയാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഇത് ഏപ്രിൽ 12 ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് ബേസിൽ നിന്നുള്ള സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദേവ സാറ്റ്-2 വിക്ഷേപണം നടത്തുക....

12/04/2023

ശാസ്ത്രീയവും സാഹിത്യപരവുമായ സംഭാവനകൾക്ക് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഫ്രാൻസിന്റെ ഉന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ നൽകി ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവൽ മാക്രോൺ ആദരിച്ചു. അൽ ബദീ പാലസിൽ നടന്ന ചടങ്ങിൽ യുഎഇയിലെ ഫ്രാൻസ് അംബാസഡർ നിക്കോളാസ് നീംച്ചിനോവ് ഷാർജ ഭരണാധികാരിക്ക് ദേശീയ ഉത്തരവ് സമ്മാനിച്ചു. ഷാർജ ഭരണാധികാരിയുടെ ശാസ്ത്ര-സാംസ്‌കാരിക-സാഹിത്യ സംഭാവനകൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരവുമായാണ് ബഹുമതി നൽകിയത്....

12/04/2023

ഈദ് അൽ ഫിത്തർ അവധിയ്ക്ക് ശേഷം ഏപ്രിൽ 25 ചൊവ്വാഴ്ച റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു. അന്നേദിവസം ഏകദേശം യുഎഇ സമയം വൈകുന്നേരം 7.40ന് ലാൻഡർ 100 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കും. ലാൻഡർ അതിന്റെ പ്രധാന പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് ബ്രേക്കിംഗ് ബേൺ നടത്തും. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കമാൻഡുകൾ ഉപയോഗിച്ച്, ലാൻഡർ ചന്ദ്രോപരിതലത്തിൽ സാവധാനം ലാൻഡിംഗ് നടത്തുന്നതിന് വേഗത കുറയ്ക്കും. ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു മണിക്കൂർ എടുക്കും. മൂന്ന് ബദൽ ലാൻഡിംഗ് സൈറ്റുകളുണ്ട്. അവയെ ആശ്രയിച്ച് ലാൻഡിംഗ് തീയതി മാറിയേക്കാം. ഇതര ലാൻഡിംഗ് തീയതികൾ, പ്രവർത്തന നില അനുസരിച്ച്, ഏപ്രിൽ 26, മെയ് 1, മെയ് 3 എന്നിവയാണ്...

11/04/2023

സാ​യി​ദ്​ ജീവ​കാ​രു​ണ്യ ദിനചരണത്തിന്റെ ഭാഗമായി 'സായിദ്, ദ ബെനവലന്റ്' ( 'Zayed, the benevolent' ) എന്ന പുതിയ സംരംഭത്തിലൂടെ യുഎഇ നിവാസികൾക്കും പൗരന്മാർക്കും അധികൃതർ സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നു. 'Don't let the worry എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഈ സംരംഭം ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയും യുഎഇ ഡോക്ടർമാരുടെ വിപുലമായ പങ്കാളിത്തത്തോടെയുമാണ് ആരംഭിച്ചിരിക്കുന്നത്....

10/04/2023

യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള മുൻകൂർ ശമ്പളം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഈദ് അവധിക്ക് കുടുംബങ്ങൾക്ക് ഷോപ്പിംഗ് നടത്താനും തയ്യാറെടുപ്പുകൾ നടത്താനുമാണ് മുൻകാലങ്ങളിൽ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നത്...

Want your business to be the top-listed Media Company in Dubai?
Click here to claim your Sponsored Listing.

Address


Dubai