PLinku Media

PLinku Media

Share

Here we Plinku Media, we bring innovate ideas from creative people and encourage them. Advertising and Media Agency

21/12/2023

എങ്ങനെ ഒരു സംവിധായകന് ഇത്ര മികച്ച രീതിയിൽ പടങ്ങൾ എടുക്കുവാൻ കഴിയും❤️ രാജ്കുമാർ ഹിരാനി.. ഒരായിരം നന്ദി. ഞങ്ങളുടെ SRK യെ തിരിച്ച് തന്നതിന്. ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച പടങ്ങളിൽ ഒന്ന്.

ക്രിസ്മസ് റിലീസുകളിൽ ഇറങ്ങിയതും ഇനി ഇറങ്ങാൻ ഉള്ളതും വച്ച് നോക്കിയാലും ഡങ്കി ക്ക് മുകളിൽ ഇനി ഒരു പടവും ഈ വർഷം വരുവാൻ കഴിയില്ല. ഡങ്കി ക്ക് ഒപ്പം മാത്രമേ എത്തുവാൻ സാധിക്കുള്ളു. അത്രയും മികച്ച പടം. ഇത്രയേറെ ചിരിച്ചു കണ്ട ഒരു പടം ഈ അടുത്ത് വന്നിട്ടില്ല. ആദ്യ പകുതിയിലെ കോമഡി എല്ലാം തന്നെ വർക്ക് ഔട്ട് ആയി. രണ്ടാം പകുതി അൽപ്പം കണ്ണ് നനയിക്കുകയും ചെയ്തു.

SRK യും തപ്‌സി യും എല്ലാവരും തന്നെ ഗംഭീരമായി അവരുടെ കഥാപാത്രങ്ങൾ ചെയ്തു. സ്വദേിസിലും ചക്ദേ ഇന്ത്യയിലും എല്ലാം കണ്ട ആക്ടർ SRK തിരിച്ച് വന്നു. ഇതുപോലെയുള്ള ഒരു നടന് പത്താനിലെ പോലെ ഒരു ജോക്കർ വേഷം എന്തിന് കൊടുത്തു എന്ന് ഇപ്പോഴും അദ്ഭുതം.

ഗംഭീര സിനിമ അനുഭവം. തീയേറ്ററിൽ തന്നെ എല്ലാവരും കാണുക.

Dunki❤️💎

Want your business to be the top-listed Advertising & Marketing Company in Dubai?
Click here to claim your Sponsored Listing.

Website

Address


Kannur
Dubai