St.Stephen Syriac Orthodox Church Kitchener
Jacobite Syrian Christian congregation located in Kitchener, Ontario, Canada.
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ കാനഡ കിച്ചണറിലെ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വി. ബി. എസ് 2026 വികാരി റവ. ഫാ. എബി മാത്യു, സഹ വികാരി റവ. ഫാ. ചെറിയാൻ പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ സമുചിതമായി നടത്തി.
"നീതിമാന്മാർ ബാലസിംഹം പോലെ നിർഭയമായിരിക്കുന്നു - സദൃശ്യവാക്യങ്ങൾ 28:1" എന്ന ചിന്തയിലൂന്നി സംഘടിപ്പിച്ച ഈ വർഷത്തെ വി. ബി. എസിൽ ആക്ഷൻ സോങ്ങ്, ലേണിംഗ് ആക്ടിവിറ്റിസ്, സെമിനാർ, സ്നേഹവിരുന്ന്, വി. ബി. എസ് റാലി തുടങ്ങിയ വിനോദവും വിജ്ഞാനപ്രദവുമായ ഒട്ടനവധി പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു
VC: Amal Roy
06/12/2026
📢 സെന്റ് സ്റ്റീഫൻ കാർണിവൽ 2026 – ഒരുക്കങ്ങൾ പൂർത്തിയായി! 🎡🎉
കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നാളെ (ജൂൺ 13) നടക്കാനിരിക്കുന്ന സെന്റ് സ്റ്റീഫൻ കാർണിവൽ 2026-ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി ഇത്രയും വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഈ കാർണിവൽ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടവകാംഗങ്ങൾ. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ആത്മീയ സംഘടനകളുടെയും സൺഡേ സ്കൂളിന്റെയും അംഗങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
രാവിലെ 9:00 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന കാർണിവലിൽ സൺഡേ സ്കൂൾ കലോത്സവം, മെൻസ് ഫെലോഷിപ്പ് ക്യാരംസ് ടൂർണമെന്റ്, ആത്മീയ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും, വിമൻസ് ലീഗിന്റെ ഹോംമെയ്ഡ് ഫുഡ് ഫെസ്റ്റ്, ലക്കി ഡ്രോ, വിവിധ വിനോദ പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
“Faith • Fellowship • Fun” എന്ന സന്ദേശത്തിലൂന്നി നടത്തുന്ന ഈ മഹോത്സവം വിശ്വാസികളെയും സുഹൃത്തുക്കളെയും സമൂഹാംഗങ്ങളെയും ഒരുമിച്ച് കൂട്ടുന്ന സന്തോഷവേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് സ്റ്റീഫൻ സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
കുടുംബസമേതം എത്തി ഈ ചരിത്രമുഹൂർത്തത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും സെന്റ് സ്റ്റീഫൻ കുടുംബം സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
“ഒരുമയിൽ ശക്തി, വിശ്വാസത്തിൽ പ്രത്യാശ, കൂട്ടായ്മയിൽ സന്തോഷം.” ✨⛪🎡
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Address
388 Ottawa Street South
Kitchener, ON
N2M3P4
Opening Hours
| 9am - 1pm | |
| 1:30pm - 5pm |