K.V. Surdas
~ കെ. വി. സൂർദാസ് ~ ❤🙏🙏
Vegan Singer ! Optimal Nutrition Practitioner, Bio-hacking ,
Critic, Social commentator ,
NutritionHouseParkRoyal ,Vancouver
Canada 🇨🇦
03/22/2026
03/03/2026
~ഗാനന്ധവൻ യേശുദാസിന് കൊച്ചിയിൽ സംഗീത മ്യൂസിയം ~
❤️🙏🙏
യേശുദാസ് ജനിച്ചു വളർന്ന ഫോർട്ട് കൊച്ചിയിലെ വീട് ഏറ്റെടുത്തു സംഗീത മ്യൂസിയമാക്കുമെന്ന് കൊച്ചി കോർപറേഷൻ. സർക്കാരിന്റെയും നാഷണൽ കൾച്ചറൽ ട്രസ്റ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹായത്തോടെ വീട് ഏറ്റെടുത്ത് യേശുദാസിന്റെ സംഗീത ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയമായി പുനർരൂപകല്പന ചെയ്യുമെന്ന് കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചു.
ഗാനഗന്ധർവന്റെ ജന്മനഗരത്തിൽ അദ്ദേഹത്തിന് ഉചിതമായ ആദരമൊരുക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു.
6 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികളുടെ വിശദമായ പദ്ധതി രേഖ കോർപറേഷനു കീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് (സി ഹെഡ്) തയ്യാറാക്കും. യേശുദാസിന്റെ ഗാനങ്ങൾ മുഴങ്ങുന്ന ‘ഗന്ധർവ സംഗീത വീഥി’യും ഒരുക്കും.
നഗരത്തിലെ ഒരു പ്രധാന വീഥി ആധുനിക സംഗീത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് സംഗീത വീഥിയാക്കുക.
യേശുദാസിന്റെ പേരിൽ അടുത്ത വർഷം മുതൽ ദേശീയ സംഗീതോത്സവവും ആരംഭിക്കും.
*ts
❤️🙏🙏🙏
Click here to claim your Sponsored Listing.
Category
Telephone
Website
Address
Vancouver, BC