WMC CORK
WMC was formed to network Malayalees around the world. Ireland Province is the 48th province of thi Local units are called Provincial Councils.
14/06/2024
ആദരാഞ്ജലികൾ
വേൾഡ് മലയാളീ കൗൺസിൽ കോർക്ക് ഘടകത്തിലെ അംഗവും ആദ്യകാല കുടിയേറ്റ മലയാളികളിൽ ഒരാളുമായ ഷൈൻ യോഹന്നാൻ പണിക്കരുടെ(46) ദേഹ വിയോഗത്തിൽ കോർക്ക് WMC കുടുംബം ഒന്നാകെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കറ്റാനം വാത്തള്ളൂർ പീടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ഭാര്യയും,
ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കളും ആണ്.
കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മ യോഹന്നാൻ്റെയും മൂന്ന് മക്കളിൽ മൂത്ത മകനായ ഷൈനിൻ്റ സഹോദങ്ങൾ ഷൈജു, ഷീനാ എന്നിവരാണ്.
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ബുധനാഴ്ച്ച രാവിലെ (12/06/24) മേരിമൗണ്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്.
മധുരെ അൾട്രാ കോളേജിൽ നിന്നും നേഴ്സിങ്ങിൽ ബിരുദ ധാരിയായ ഷൈൻ മോൺട്ടിനോട്ടി കെയർ ചോയിസിൽ ജോലി ചെയ്തു വരികയായിരുന്നു.
കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന ശവസംസ്കാര ശ്രുശ്രൂഷയുടെ പ്രാരംഭ ഘട്ടം എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്തിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11.00 മണിക്ക് പരേതൻ്റെ വസതിയിൽ നടത്തപ്പെടുന്നു.
തുടർന്ന് ഉച്ചകഴിഞ്ഞ് 2.00 മുതൽ 4.30 വരെ ഭൗതിക ശരീരം Jerh. O'Connor Funeral Home (Mayfield, Cork, T23XD90) ൽ പൊതു ദർശനത്തിനായി വയ്ക്കും.
പിന്നീട് ശനിയാഴ്ച (15/06/2024) രാവിലെ 9.30 ന് St. Brendan’s Church, The Glen, Cork T23R297 ൽ ശവസംസ്കാര ശുശ്രൂഷകളുടെ അടുത്ത ഘട്ടം നടത്തപ്പെടുകയും തുടർന്ന് St Catherine's Cemetery, Kilcully. ൽ ശവസംസ്കാരം നടത്തുകയും ചെയ്യുന്നതാണ്.
പ്രിയ ഷൈൻ്റെ അകാല ദേഹ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന സന്തപ്ത കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാതികളുടേയും ദുഃഖത്തിൽ മുഴുവൻ കോർക്ക് മലയാളീ സമൂഹത്തോടൊപ്പം വേൾഡ് മലയാളീ കൗൺസിൽ കോർക്കും പങ്കുചേരുകയും പരേതൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Executive committee WMC Cork
Honoring the Memory of Shine Yohannan Panicker | Live Prayer Meeting & Funeral Service Join us for a deeply moving and heartfelt live stream as we come together to remember and celebrate the life of Shine Yohannan Panicker, taken from us far to...
Click here to claim your Sponsored Listing.
Category
Contact the organisation
Website
Address
Cork