SuS CreatioN HunT

SuS CreatioN HunT

Share

Official Page

Photos 10/02/2016

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള് മലയാളിക്കു സമ്മാനിച്ച ഗാനരചയിതാവിന്റെ സ്മരണക്ക് നാളെ 6 വയസ്സ്. അസാധാരണമായ കാവ്യസിദ്ധി കൊണ്ട് അനുഗ്രഹീതനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില് നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.
കഥാ സന്ദര്ഭങ്ങള്ക്ക് അനുയോജ്യമായ രീതിയില് എഴുതാനുള്ള സാമര്ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്ക്കുള്ളിലും ഈ പുത്തഞ്ചേരിക്കാരന്റെ വാക്കുകള്ക്ക് വല്ലാത്തൊരു കാവ്യഭംഗി ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തുകാരനായി അദ്ദേഹം വിജയ സോപാനങ്ങള് പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില് ആവര്ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം വിഷാദത്തിന്റെ കണ്ണീര്നനവ് ആര്ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില് നിന്നും കടലാസിലേയ്ക്ക് പകര്ന്നു. ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടന്) , അമ്മ മഴക്കാറിനു കണ്നിറഞ്ഞു (മാടമ്പി). ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള് എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്ഥഗര്ഭമായ വരികള് കാല്പ്പനികതയുട
െ ഭാവുകത്വത്തിന്റെയും ആസ്വാദകര്ക്ക് ഈ ഗാനങ്ങളോടുള്ള ആകര്ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ട
േ (കന്മദം) ഒരു കിളി പാട്ടു മൂളവേ- (വടക്കുംനാഥന്), തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള് .കാല്പ്പനിക ലോകത്ത് തീര്ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന് സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്ക
െ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള് ഇന്നും മലയാളികളില് അസ്തമിക്കാതെ നിലകൊള്ളുന്നു. എന്നും ഓര്ക്കാവുന്ന ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി കൈക്കുടന്ന നിറയെ മലയാളികള്ക്ക് സമ്മാനിച്ചത് ഇനിയും പടികടന്നുവരുമെന്ന പ്രതീക്ഷയോടെ ആസ്വാദക ലോകം.......

Photos 18/12/2015

EditinG & PhotographY :SuS CreatioN HunT
In Mobile

Want your business to be the top-listed Media Company in Adoor?
Click here to claim your Sponsored Listing.

Website

Address


Sus Creation Hunt
Adoor
691554