Uncle Dave

Uncle Dave

Share

To explain orthodox faith

07/03/2021

Q77 ദൈവ സൃഷ്ടിയെ അവരുടെ മരണത്തില്‍ നിന്നുള്ള വീണ്ടെടുപ്പു ദൈവത്തിനു ഒരു വാക്കാല്‍ കഴിയുമായി രുന്നില്ലേ ? അങ്ങനെ ദൈവപുത്രന്റെ കുരിശു മരണം ഒഴിവാക്കാമായിരുന്നില്ലേ ?

സൃഷ്ടിക്കാനുള്ള അധികാരം ദൈവം മറ്റാര്ക്കും കൊടുത്തിരുന്നില്ല. അത് ദൈവത്തിന്റെ അവകാ ശമാണ്. അല്ലെങ്കില്‍ സാത്താന്‍ ( വീണുപോയ സ്വര്ഗീ്യ ശക്തികളുടെ പിന്തുടര്ച്ച ക്കാര്‍ ) പുതു ജീവനുകളെ അവന്റെ വിഹാര രംഗമായ ഭൂമിയില്‍ സൃഷ്ടിക്കു മായിരുന്നില്ലേ ? സാത്താന്‍ ഒന്നിനെയും പുതുതായി സൃഷ്ടിക്കുന്നില്ല. പക്ഷെ ദൈവ സൃഷ്ടിയെ വികൃതക്കുക മാത്രമാണ് ചെയ്യുന്നത്.

ഉദാഹരണമായി ഒരു ചെടിയുടെ കാര്യം എടുക്കാം. അത് വളരുന്നതും പുഷ്പിക്കുന്നതും കായ കനികളില്‍ നിന്നും പുതിയ ചെടികള്‍ ഉണ്ടാകുന്നത് ദൈവ ഹിതമാണ് . വയലി ലെയും വനങ്ങളിലെയും പുഷ്പങ്ങള്‍ അവരുടെ സൌന്ദര്യം വ്യത്യാസമില്ലാതെ തലമുറകള്‍ക്കു പകരുന്നതും ദൈവഹിത പ്രകാരമാണ്. എന്നാല്‍ കൃത്രിമ മാര്ഗ ത്താല്‍ അവയെ വികൃതമാക്കി പുത്തന്‍ ചെടികളായി മാറ്റിയെടുക്കുന്ന രീതി സാത്തന്യമാണ്. അവ മനുഷ്യന്റെ വിജ്ഞാന പ്രഖ്യാപനമാണ്. അറിവിന്റെ വൃക്ഷഫലം ആദമിനെ ക്കൊണ്ട് ഭക്ഷിപ്പിച്ചതും ഇത്തരത്തിലുള്ള വൈകൃതം ദൈവസൃഷ്ടിയില്‍ വരുത്തി എടുക്കുവാനാ യിരുന്നു. ക്ലോണിഗും ടെസ്റ്റ്‌ ട്യുബ് ബേബികളും ഇതിനുദാഹരണ ങ്ങള്‍ ആണ്. ദൈവത്തെപ്പോലെ ആകുവാന്‍ സാത്താന്‍ ഇവിടെ ശ്രമിക്കുകയാണ് ചെയ്യുന്നത്. സാത്താന്‍ വിലക്കുള്ള ഫലം തിന്നുവാന്‍ ഹവ്വയോടു ആദിയില്‍ പ്രേരണാവാഗ്ദാനം നല്കിയതും ഇതിനു തന്നെയാണ്. സൃഷ്ടികളില്‍ എല്ലാം സാത്താന്‍ ഈ വികൃതികള്‍ ചെയ്തു ദൈവ സൃഷ്ടിയെ വിരൂപമാക്കി, മരണം ഉറപ്പാക്കി സാത്താന്ന്യ സന്താനങ്ങളുടെ എണ്ണം കൂട്ടി.

ആ പഴയ പാമ്പ്. മലകളും നദികളും വിരൂര്പമാക്കി പട്ടണങ്ങള്‍ പണിതു. ആദാമ്യ സന്താനങ്ങള്‍ ദൈവ സങ്കല്പ്പംത്തില്‍, കൃഷിചെയ്തും മൃഗപരിപാലനം നടത്തിയും ഗ്രാമങ്ങളില്‍ (വയലില്‍) ജീവിച്ചു. കായേല്‍ ദൈവത്തില്നിനന്നു അകന്നപ്പോള്‍ പട്ടണത്തില്‍ പോയി വിവാഹിതനായി, സാത്തന്യ വഴി തേടി. അബ്രഹാം ദൈവഹിത പ്രകാരം കൂടാരങ്ങളില്‍ ജീവിച്ചപ്പോള്‍ അവന്റെ സഹോദര പുത്രന്‍ ലോത്ത് സോദോമിലും ഗോമോറായിലും നാഗരികത തേടി. സാത്താന്യ വൈകൃതങ്ങളാണ് നാം ഈ കാണുന്നതെല്ലാം. നഗരങ്ങളും പട്ടണങ്ങളും സാത്താന്‍ അധിവസിക്കുന്ന അവന്റെ സൃഷ്ടികളാണ് എന്നര്ഥം.. സാത്താന്‍ യേശുവിനെ പരീക്ഷിച്ച നാളില്‍ അവന്‍ വിവിധ നഗരങ്ങളെയും അതിന്റെ അധികാരങ്ങളെയും അവന്റെതായി അവ കാശപ്പെടുന്നുണ്ട്. കര്‍ത്താവ് ആ അവകാശ വാദത്തെ എതിര്ത്തിനല്ല. ദൈവസൃഷ്ടിയെ (കല്ലിനെ) രൂപ ഭേദം വരുത്തി അപ്പമാക്കാന്‍ പറഞ്ഞപ്പോള്‍ കര്ത്താവ് അവന്റെ ഉപദേശത്തെ നിരാകരിക്കുന്നു എതിര്ക്കു ന്നു. കര്ത്താവിന്റെ കുരിശു ചുമപ്പാന്‍ ഏല്പിക്കുന്നതും ഒരു ഗ്രാമ വാസിയെ (കുറേനക്കാരനായ ശീമോനെ) ആയിരുന്നു. നഗരമായ നസ്സറെത്തു വിട്ടു ഗ്രാമ പ്രദേശമായ ബെതലഹേം അവന്റെ ജനനത്തിനായി യേശു സ്വയം തെരഞ്ഞെടു ത്തതും അതുകൊണ്ട് തന്നെ ആയിരുന്നു. ഈശായി യുടെ മക്കളില്‍ ഇളയവനും ഗ്രമവാസിയും ആട്ടിടയനും ആയിരുന്ന ദാവീദിന്റെ വംശാവലിയില്‍ യേശു ജനിച്ചതും അതുകൊണ്ട് തന്നെ ആയിരുന്നിരിക്കണം.

സാത്താന്‍ വികൃതമാക്കിയെങ്കിലും അവയെല്ലാം ദൈവ സൃഷ്ടി ( ഊര്‍ജ്ജം ) തന്നെയാണ്. അത് വീണ്ടെടുക്കാനുള്ള മാര്ഗകമായി നമ്മുടെ കര്ത്താ വ് നമുക്ക് തന്ന ഉപദേശം “വീണ്ടും ജനന”മാണ്‌. ഇപ്പോള്‍ നമ്മുടെ ജനനം സാത്തന്യമാണ്. ദൈവപദ്ധതി പ്രകാരമുള്ള സൃഷ്ടിയായി രൂപന്തരപ്പെടുവാന്‍ നമുക്ക് വീണ്ടും ജനനം ആവശ്യമാണ്‌. അതെങ്ങനെ സാധ്യമാകും എന്ന് കര്ത്താ വ്‌ തന്നെ നിക്കൊദീമോസ്സി നോട് പറയുന്നുണ്ട്. സത്താന്ന്യ ജീവിത മാര്ഗം ഉപേക്ഷിക്കുക, ജീവന്റെ അപ്പം ( വി. കുര്ബാാന ) സ്വീകരിച്ചു അവന്‍ നമ്മിലും നാം അവനിലും ആയിത്തീരുക. അപ്പോഴാണ്‌ വീണ്ടും ജനനം സംഭവിച്ചു നാം മരണമില്ലാത്ത ദൈവ സൃഷ്ടി ആയിത്തീരുന്നത്.

വിശുദ്ധ കുര്ബാന സ്വീകരിച്ച ശേഷം നാം വീണ്ടും ജനിച്ചിരിക്കുന്നു എന്ന ബോധം നമുക്കുണ്ടാകണം. യേശുവിനെപ്പോലെ പരസ്പരം സ്നേഹിക്കേണം. സഹോദരന്മാരോട് കരുണയും ദയയും ഉണ്ടാകേണം. സ്വാര്ത്ഥ്ത വെടിയണം. എങ്കില്‍ നമുക്ക് സ്വര്ഗീയാ നുഭവം ( മരണമില്ലാത്ത അവസ്ഥ) നമുക്ക് ഉണ്ടാകും. മരണം എന്നാല്‍ ആത്മീയ മരണം ആണെന്നും മറ്റും സഭാ നേതൃത്വം നമ്മെ പഠിപ്പിക്കുന്നത് അവരുടെ വാദങ്ങള്‍ ന്യയീകരിക്കുവാനാണ്. എന്നാല്‍ ഒരൊറ്റ മരണമെയുള്ളൂ. അത് ഭൌതീകമരണം തന്നെ. ആദ്മീയ മരണം ആദാമ്യകാലത്തേ സംഭവിച്ചുകഴിഞ്ഞു.

ആയതിലാണ് ജീവദായകന്‍ ഭൂമിയില്‍ ജനിക്കാന്‍ കാരണവും. ആദത്തിന്റെ മൂക്കില്‍ ഊതിനല്കിയ ആത്മ ദാനം ജീവപ്രദമായ ശരീരം നമുക്ക് നല്കി‍ പൂര്ത്തീ കരിച്ചു. വീണ്ടും ജനനത്തിനു ആവശ്യമായ സ്വര്ഗീയ അപ്പം ഭൂമിയില്‍ നമ്മുടെ ഇടയില്‍ ദാനമായി അങ്ങനെ യേശു എത്തിച്ചു നല്കി്. അതിനായി സ്വര്ഗീയനായവന്‍ ഭൌമീകനായി ജനിക്കേണ്ടിവന്നു. നമുക്കായി അവന്റെ ശരീരം വീതിച്ചു നല്കിയതും അവന്റെ മരണമായ മഹാ ബലിയില്‍ തന്നെ സ്വയം ഹോമിക്കേണ്ടി വന്നതും ആയതിനാലാണ്.

Q- Was it not possible by God to retrieve human by just a word? What was the necessity of his reincarnation as a human being and subsequent death on cross?

The sole authority of creation was with God always. He never passed this authority to any- one else. God created everything in the universe in its perfectness without a physical death. Therefore God’s creations never die or perish. The Satan never tried to create anything new because he cannot do it. But he perverted God’s creations which were already present in the universe or on earth.
We can take an example of a flowering plant. It grows , flowers and yields seeds and propagate its generation as designed by its creator. This flow of occurrences will not change as generations pass without any change in its design, shape, smell and colour of the flower or seed. This happens in the green fields, forest or in flower pots in our house gardens. Now a days we discovered methods to alter the plant as per our wish to yield better flowers and leaves using our intellectual techniques. This is what Satan started in Eden to pervert Gods creation. He taught Adam the technique to create new generation of his own against the will of God. Adam and Eve disobeyed their creator and acquired death on them knowingly. This was against the plan of God to allow Adam to live forever.
Even though perverted, all the creations we see on earth are different forms of God’s energy. Therefore God wanted to retrieve them by offering them ever lasting life without a death. Even though all births on earth are planned by Satan for his convenience, God wanted us to have a rebirth in God’s abode to return to the original image that he has given us earlier. Jesus explains this to Nichodemos how it is possible. Leave everything which belongs to Satan and take a Rebirth in Christ by accepting his life-giving body which He offered us free. Grow in him further by rejecting Satan’s wealth, power, position and selfishness. When we are reborn, we will be like Christ; selfless, no aptitude for wealth extending love for all fellow creatures on the earth.
God send his only Son on earth as an ordinary human being under his plan for retrieval of his lost creations from Devil. He took his incarnation as an ordinary man, suffered for our sins. But since he is God himself, he resurrected from death. Jesus gave us a method for eradication of death from us. This is considered as ‘victory over death’. He set an example for us to make us understand how we should live as ideal Adam forever. When we are re-born we will receive an everlasting life similar to that of Jesus. No death can engulf us. But we never get rebirth in Jesus by just claiming to have received it. We receive holy qurbana, the life giving manna, in vein if we sin again and again. God gives us prolonged life and gives chance for rebirth in Him. We sinned against god and kept ourselves away from him always till he offered himself to us. Now it is our need to have everlasting life. God gave us a way for acquiring the original image by coming down on earth as a man.

28/12/2020

ഖ-ദൈവം സാത്തനെയും അവന്റെ സേനകളെയും എന്ത്കൊണ്ട് നശിപ്പിക്കുന്നില്ല.?

ദൈവം സര്വവ്യാപിയാണ് . അവന്‍ അവന്റെ സൃഷ്ടികളില്‍ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനായി പിതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്. ആകാശവും (പ്രപഞ്ചവും) അതില്‍ സൃഷ്ടിക്കപ്പെട്ട സകലത്തിലും അവന്‍ നിറഞ്ഞിരിക്കുന്നു. അവന്റെ ഊര്ജ്ജ്പ്രവാഹമാണ് നാം സൂര്യന്മാരായും, നക്ഷത്രസമൂഹങ്ങളായും അതിലുള്ള സകല ജീവജാലങ്ങളായും കാണുന്നത്. സൃഷ്ടിയില്‍ അവന്‍ അവയ്ക്ക് നല്കിജയ ഊര്ജംാ കൊണ്ടാണ് അവ ഇപ്പോഴും ചലിക്കുന്നതും ജീവിച്ചിരിക്കുന്നതും. കോടാനുകോടി വര്ഷ്ങ്ങളായി അണുവിട മാറാതെ എല്ലാ ദൈവ നിര്ദേ ശങ്ങളും പാലിച്ചു കൊണ്ട് അവയെല്ലാം ഇപ്പോഴും ചലിക്കുന്നു. അവയിലൊന്നു പോലും മരിച്ചു പോകുന്നില്ല. അവയിലൊന്നു ആരെങ്കിലും വികൃതമാക്കിയാല്‍ ദൈവം അതിനെ വീണ്ടെടുക്കുന്നു.. ‘ആരെങ്കിലും’ എന്നുദ്ദേശിച്ചത് സാത്താനെ തന്നെയാണ്.
ഭൂമിക്കു ആവശ്യമെന്ന് അവനു തോന്നിയ സകലത്തെയും അവന്റെ സര്ഗാ.ത്മ ശക്തിയാല്‍ അതിന്റെ പൂര്ണവതയില്‍ സൃഷ്ടിച്ചു. എല്ലാം ഭംഗിയായും പൂര്ണ്മായും അവന്‍ സൃഷ്ടിക്കുകയും അവയെ അവന്റെ പരിശുധാത്മാവ്‌ പരിപാലിക്കയും ചെയ്തു പോരുന്നു. ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നും നശ്വരം ആയിരുന്നില്ല. എന്നെന്നും ജീവിക്കുന്നവ ആയിരുന്നു. നശിച്ചു പോകുന്നതൊന്നും ദൈവം സൃഷ്ടിക്കയില്ല. ദൈവം ജീവന്റെ ഉറവിടം ആകുന്നു. ഒന്നിന്റെ ആഹാരമായി മറ്റൊന്നിനെ അവന്‍ സൃഷ്ടിച്ചിരുന്നില്ല. സൃഷ്ടിച്ഛവയെല്ലാം പൂര്ണമതയില്‍ ആണ് അവന്‍ സൃഷ്ടിച്ചത്. പക്ഷികളെ അവന്‍ അവയുടെ മുട്ടകളില്‍ നിന്നുമോ മരങ്ങളെ അവയുടെ വിത്തുകളില്‍ നിന്നുമോ അല്ല അവന്‍ സൃഷ്ടിച്ചത്. മാലാഖമാരുടേയും മനുഷ്യരുടെയും കുഞ്ഞുങ്ങളില്‍ നിന്നല്ല അവന്‍ അവയെ സൃഷ്ടിച്ചത്. അവയെ അവയുടെ പൂര്ണംതയിലാണ് ദൈവം സൃഷ്ടിച്ചത്. അവക്കു അവന്‍ മരണം നിശ്ചയിച്ചിരുന്നില്ല. ആയതിനാല്‍ ആഹാരവും നീഹാരവും അവയ്ക്ക് ആവശ്യമായിരുന്നില്ല. എന്നാളും ജീവിക്കാനുള്ള സൃഷ്ടികളായിരുന്നു അവയെല്ലാം.
സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ രൂപത്തിലും അവന്റെക ദിവ്യരൂപം പ്രതിഫലിപ്പി ക്കുന്നതും ആയിരുന്നു. അവകളില്‍ അവന്റെ “സ്തുതികള്‍” ( മഹത്വം ) എന്നും നിറഞ്ഞിരുന്നു. സൃഷ്ടാവിന്റെ “പ്രതിരൂപ”ത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെങ്കില്‍ മനുഷ്യന്‍ പൂര്ണനും ദൈവമഹത്വം പ്രകടിപ്പിക്കുന്നവനും ആയിരുന്നിരിക്കണം. “പ്രതിരൂപം” എന്നത് തര്ജ്ജുമയില്‍ അല്ലെങ്കില്‍ മനസ്സിലാക്കിയതില്‍ വന്ന പിശകാണ്. ദൈവം അരൂപി ആയിരിക്കുന്നതിനാല്‍ അവനെങ്ങനെ അവന്റെ പ്രതിരൂപത്തില്‍ അവന്റെ സൃഷ്ടിയെ മെനയും ? അവന്റെ രൂപം അവന്റെ സ്വഭാവങ്ങളാണ്. സ്നേഹം, കരുണ, ദയ , സഹിഷ്ണുത , സഹോദരത്വം തുടങ്ങിയവ എല്ലാം ദൈവ രൂപമാണ്. അവന്റെ സൃഷ്ടികളില്‍ അവന്‍ പ്രതിഷ്ടിച്ചത് ഈ സ്വഭാവങ്ങളാണ്. അഭൌമികരായ മാലഖമാരില്‍ ഇപ്പൊഴും ഈ സ്വഭാവങ്ങള്‍ തുടരുന്നു താനും. മനുഷ്യരെന്നല്ല, ഭൂമിയിലെ സകല സൃഷ്ടികളും തുടക്കത്തില്‍ അങ്ങനെ തന്നെ ആയിരുന്നിരിക്കണം. അതുകൊണ്ടു തന്നെയാണ് സൃഷ്ടിക്കു ശേഷം “എല്ലാം നല്ലത്” എന്ന് അവന്‍ ആസ്വദിച്ചതും.
ദൈവ സൈന്യങ്ങളില്‍ ഒമ്പത് ഗണങ്ങളുള്ള മാലാഖമാരേ കൂടാതെ പത്താമത്തെ ഗണമായി മനുഷ്യരെ സൃഷ്ടിച്ചതില്‍ മാലാഖമാരില്‍ ഒരു “വലിയ” വിഭാഗം ദൈവത്തോട് മറുതലിക്കയും മുകളില്‍ പറഞ്ഞ ദൈവ സ്വരൂപത്തില്‍ നിന്നും വ്യതിചലിക്കയും ചെയ്തു, അങ്ങനെ കോപം, അഹന്ത, അധികാരം, പ്രതാപം , കൃതഗ്നത തുടങ്ങിയ സാത്താന്യ സ്വഭാവം പ്രകടിപ്പിക്കയും ചെയ്തതിനാല്‍ അവരുടെ പദവിയില്‍ നിന്നും വീണുപോകയും മരണത്തിനു സ്വയം വിധിക്കപെടുകയും ചെയ്തു. അസംഖ്യങ്ങളായ വീണുപോയ മാലാഖ മാര്ക്ക്ി ഒരേ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടുകളെയെല്ലാം മരണമുള്ളവരാക്കുകയും വീണു പോയ തങ്ങളോടു കൂടെ ചേര്ത്ത് ദൈവത്തിനു ശത്രുക്കളാക്കി തീര്ക്കരയും ചെയ്യുക എന്നത്.
ഭൂമിയിലെ മനുഷ്യര്‍ ഉള്പ്പെീടെയുള്ള ജീവജാലങ്ങള്‍ എല്ലാം പെരുകി ഭൂമി നിറയാന്‍ ദൈവം അവര്ക്ക് അനുവാദം കൊടുത്തിരുന്നു. അവര്‍ ദൈവ പദ്ധതി പ്രകാരം സൃഷ്ടിക്കുന്ന പുതു തലമുറയും മരണമില്ലാത്തവ ആയിരുന്നു. കാരണം, വിത്തും ഫലവും ഓരോന്നിനും നല്കിമ അവകള്‍ മറ്റുള്ള ജീവജാലങ്ങള്ക്വ ആഹാരമായും പ്രത്യുല്പാദന മാര്ഗ്മായിരുന്നതും ദൈവ പദ്ധതി ആയിരുന്നു. ഇത് പണ്ടേയുള്ള ദൈവ പദ്ധതി ആയതിനാലാണ് സൃഷ്ടിയില്‍ അവയെ ആണും പെണ്ണുമായി സൃഷ്ടിച്ചത്. മനുഷ്യന്റെ കാര്യവും വിഭിന്നമായിരുന്നില്ല.
മരണം വരിച്ച മാലാഖമാര്‍ ഭൂമിയിലെ സകല ജീവജാലങ്ങളിലും അവരുടെ മക്കളെ ജനിപ്പിച്ചു അവരെപ്പോലെതന്നെ മരണമുള്ള ഒരു സമൂഹമായി ഭൂമിയിലുള്ള സകലത്തെയും പരിവര്ത്ത നം ചെയ്തു. ഭൂമിയില്‍ ജനിക്കുന്നത് എല്ലാം മരണുള്ളതാക്കി ദൈവ സങ്കല്പ്പിങ്ങളെ ശിഥിലീകരിച്ചു. അങ്ങനെ ഭൂമി ദൈവതേജസ്സില്‍ നിന്നു അകന്നുപോയി. വീണുപോയ മാലാഖമാരേയും അവരുടെ മക്കളായ ഭൌമീക മക്കളെയും നശിപ്പിച്ചു കളയാന്‍ ദൈവത്തിനു സാധ്യമായിരുന്നു കാരണം അവന്‍ അജയ്യനും, സര്വക ശക്തനും ആയിരുന്നു. എന്നാല്‍ ഇവയെല്ലാം അവന്റെ മക്കള്‍ ( ഊര്ജംി ) ആയിരുന്ന തിനാലും അവയെ വീണ്ടെടുക്കാന്‍ അവനു കഴിയുമായിരുന്നതിനാലും സര്വ്നാശം ഉടന്‍ അവര്ക് നല്കിെയില്ല.
ഇവരുടെ വീണ്ടെടുപ്പിനുള്ള പദ്ധതിപ്രകാരമാണ് ആദമിനെ സൃഷ്ടിച്ചതും പുത്രന്‍ തമ്പുരാന്‍ അവന്റെ ഒരു സൃഷ്ടിയുടെ വംശാവലിയില്‍ കാലത്തികവില്‍ മനുഷ്യാവതാരം ചെയ്തതും. അവന്‍ ഒരു സാധാരണ മരണമുള്ള മനുഷ്യനായി ഭൂമിയില്‍ ജനിക്കയും മരണം അനുഭവിക്കയും ചെയ്തു. എന്നാല്‍ അവന്‍ ഉയിര്ത്തെ ഴുന്നെറ്റു ദൈവപുത്രന്‍ എന്ന് പ്രഘോഷിക്കയും ചെയ്തു. അവന്‍ അവന്റെ മനുഷ്യാവതാരത്താല്‍ നമുക്ക് രക്ഷയുടെ മാര്ഗംക നല്കി. മരണത്തെ ജയിക്കാനുള്ള മാര്ഗംഷ പ്രാവര്ത്തിതകമാക്കി തന്നു.

Why God does not destroy devil and his army?
God is Omnipresent. He displays his presence in all his creations. That is why we are taught that he is Omnipresent in all objects of heaven and earth. All heavenly bodies like sun(s) and stars are made out of the flow energy from him. All the celestial bodies move in their appointed orbits in the universe. They cannot be destroyed or distorted by any destructive power like that of devil.
God created everything required for the everlasting existence of the universe when he created them. His Holy Spirit protects these creations so that they remain everlasting. God cannot create anything which is perishable. He created them with complete perfectness. He did not create birds from their eggs. Neither He created plants from their seeds nor did He create Man from his offspring. He created everything in its perfectness and fulness. He never wanted his creations to die but wanted them to live for forever.
He created all the creations in his image. As we imagine it is not alone in the case the Man on earth. But it is true for all creations living or nonliving. Everything was created in his image. We assume that God has his shape similar to that of Man and vice versa. The word “image” as referred in Holy Bible, is not representing the shape. His “image” is referred as quality factors like love, sympathy, empathy, tolerance, brotherhood etc. God gave us his image just because we are raised to a status next to that of angels in his heavenly hosts. When God completed his creations on earth he found it “best and perfect”.
When God created Man and admitted him in his heavenly hosts as 10th group, a large number of angels of different category rebelled against God because of jealousy. They wanted to create their own group to fight against God and his supremacy. This was a sin against their creator and caused death for them. Therefore they automatically acquired mortality. Any- thing mortal cannot remain in heaven and therefore got “out casted” from it. The fallen angels were later known as devils. They were allowed to occupy the earth. They started corrupting the inhabitants of earth to increase their might in number. The result is that the ever living earthly beings acquired death similar to that of fallen angels. To overcome immediate death, devil planed generation-propagation by creation of their offspring. This was extended over every organism including human being in a new method other than that in god’s plan. That is how Devil captured the earth. Never think that God lost the earth forever and lost the fight against devil. God is Omnipotent and no power in the universe can win over him. God has other plans to retrieve the earth from devil.

24/08/2019

Q75 വിശുദ്ധ കുര്‍ബാനയുടെ തൂയോബോ എപ്പോഴാണ് എന്തിനാണ് നടത്തുന്നത് ? Pulivelil Koshy, Vadasserikkara.

തൂയോബോ, വി.കുര്ബാനയുടെ തയ്യാറെടുപ്പ് ശുശ്രൂഷയാണ്. അത് കുര്‍ബാന പരസ്യമായി തുടങ്ങുന്നതിനു മുമ്പേ നടത്തപ്പെടുന്ന ഒരുക്ക ശുശ്രൂഷയാണ്. മറയിട്ടു രഹസ്യമായി പുരോഹി തനും പ്രധാന ശ്രുശ്രൂഷകനും കൂടിയാണ് അത് നടത്തുന്നത്. നീണ്ട പ്രാര്ത്ഥനകള്ക്ക് ശേഷം അള്ത്താരയില്‍ അപ്പവും വീഞ്ഞും തയ്യാറാക്കി വെക്കുന്നതും, പുരോഹിതന്‍ സ്വയം അംശവസ്ത്ര ങ്ങള്‍ അണിയുന്നതും ഈ ശുശ്രൂഷയില്‍ തന്നെ യാണ്.

വി. കുര്ബാന നമ്മുടെ കര്ത്താ വിന്‍റെ ജീവചരിത്രം കൂടിയാണ്. അവന്റെ ജനനം മുതല്‍ രണ്ടാം വരവ് വരെയുള്ള കാര്യങ്ങള്‍ വിശദമായി ജനത്തെ വരച്ചു കാട്ടുകയാണ് പരസ്യ ശുശ്രൂഷയില്‍. കൂടാതെ ക്രിസ്തുവിനോടോത്തു നമ്മുടെ പാപപരിഹാര ബലി നടത്തുകയുമാണ് ഇവിടെ പുരോഹിതന്‍ ചെയ്യുന്നത്. മനുഷ്യ കുലത്തിന്‍റെ രക്ഷണൃ പ്രവര്ത്തനം കര്ത്താവ്‌ ആരംഭിച്ചത് ബെതലഹേമ്മിലെ തന്‍റെ ജനനത്തോട് കൂടി യല്ലായിരുന്നു. ആദാമ്യപാപം മൂലം ജീവന്‍ നഷ്ടപ്പെട്ട ജനത്തിനു അത് തിരികെ നല്കുവാന്‍ പുത്രന്‍ തമ്പുരാന്‍ അന്ന് മുതല്‍ നടത്തിയ ശുശ്രൂഷയാണ് വി.കുര്ബാൂന. അതില്‍ പരസ്യ ശുശ്രൂഷ യേശുവിന്റെ‍ ജനനത്തിനു ശേഷമുള്ള ചരിത്ര സംഭവങ്ങളില്‍ നമ്മെ പങ്കെടുപ്പിക്കുവാനും ഓര്മി പ്പിക്കുവാനും‍ മാത്രമാണ്.

അതിനു മുമ്പേ മനുഷ്യാവതാരത്തെ കുറിച്ച് സ്വര്‍ഗത്തില്‍ നടന്ന ആലോചനകളും തയ്യാറെടുപ്പുകളും ആണ് തൂയോബോയില്‍ പട്ടക്കാരന്‍ ഓര്ക്കുന്നത്. തന്റെ മനുഷ്യാവ താരത്തിന്നായി “സ്വന്തം ജനത്തി”ന്റെ് തെരഞ്ഞെടുപ്പും, അവരുടെ മേല്‍ ദൈവത്തിന്റെ കാവലും, പരിരക്ഷയും, പ്രവാചകന്മാരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം ഇവിടെ പുരോഹിതന്‍ ഓര്ത്തു പ്രാര്ഥിക്കുന്നു. ദൈവത്തിനു പ്രീതികരമായ ബലിവസ്തുക്കള്‍ ബലിപീഠത്തില്‍ ഉചിതമായി വെക്കുന്നത് ഈ ശ്രുശ്രൂഷയിലാണ്. ബലി വസ്തുക്കളായി ഉപയോഗിക്കുന്ന ഗോതമ്പ് മണികളെയും, വീഞ്ഞ് ഉണ്ടാക്കിയ മുന്തിരി കുലകളെയും, എണ്ണ നല്കിയ ഒലിവു വിത്തുകളെയും, നമ്മുടെ പൂര്‍വ (പഴയ നിയമ ) പിതാക്കളെയും ഈ ശുശ്രൂഷയില്‍ ഓര്ക്കു്ന്നു.

പരസ്യ ശുശ്രൂഷയ്ക്ക് ശേഷം, കര്ത്താ വിന്റെ രണ്ടാം വരവില്‍ ഉണ്ടാകാനിരിക്കുന്ന ജനത്തിന്റെ ന്യായവിധിയില്‍ അവര്ക്കാ യി മധ്യസ്ഥ പ്രാര്ഥന കൂടി പുരോഹിതന്‍ നടത്തുന്നുണ്ട്.

21/07/2019

Q-74 വി. അള്‍ത്താരയില്‍‍ ധൂപം അര്പ്പി ക്കുന്നത് ദൈവത്തിനു ആണ് എന്ന് സമ്മതിക്കുമ്പോള്‍‍, നാം എന്തിനാണ് വിവിധ ദിക്കുകളിലേക്കും സകല ജനത്തിനും ധൂപം വീശുന്നത് ?

ദൈവം അള്ത്താരയില്‍ ഒതുങ്ങിയിരിക്കുന്നവനല്ല. ദൈവം സര്‍വ വ്യാപിയാണ്. സകലതും അവന്‍റെ ശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടു. അവയി ലെല്ലാം അവന്‍ വ്യാപരിക്കുന്നു. തൂണിലും തുരുമ്പിലും അവനുണ്ട്. ആകാശവും ഭൂമിയും അവന്‍ നിറഞ്ഞി രിക്കുന്നു.

മനുഷ്യന് വ്യക്തിത്വം ഉണ്ടെങ്കിലും അത് ദൈവ ത്തിന്‍റെ വ്യക്തിത്വത്തിന് തുല്യമല്ല. അവന്റെ വ്യക്തിപ്രഭാവം നമുക്ക് വിഭാവനം ചെയ്യാന്‍ പോലും സാധ്യമല്ല. എന്നാല്‍ നമുക്ക് ദൈവസ്വഭാവത്തിന്റെ ഒരു നുള്ള് അംശം ഉള്‍ക്കൊ ള്ളാന്‍ ‍ കഴിയും. അപ്പോഴാണ്‌ നാം അവനി ലും അവന്‍ നമ്മിലും വസിക്കുന്ന അവസ്ഥ ഉണ്ടാകു ന്നത്. ആദി സൃഷ്ടിയില്‍ ദൈവം നമ്മില്‍ വസിച്ചിരു ന്നുവെങ്കിലും സാത്താന്ന്യ ഇടപെടല്‍ കാരണം അവന്റെ സൃഷ്ടികളെല്ലാം അവനില്‍ നിന്നു അകലുകയും മരണത്തെ അവകാശമാക്കുകയും ചെയ്തു. അങ്ങനെ മരിക്കുന്നവര്‍ എന്നേക്കും ഇല്ലാതായി തീരുന്നു. എന്നാല്‍ ദൈവിക സ്വഭാങ്ങള്‍ അല്പമെങ്കിലും ഉള്ള ഒരുത്തനും ഇല്ലാതായി തീരുന്നില്ല.

കരുണ ദൈവ സ്വഭാവാത്തില്‍ ഒന്നാണ് എന്ന് ഈയിടെ വി. മാര്‍ പാപ്പാ പ്രസ്താവിക്കയുണ്ടായി. നമുക്ക് കരുണ നമ്മോടു തന്നെ ഉണ്ടാകണം. സ്വന്തം ആത്മാവിനെ ധ്വംസിക്കുന്ന ഒന്നും നാം ചെയ്യരുത്. നമുക്ക് കരുണ സഹോദരമാരോടും സഹജീവിക ളോടും ഉണ്ടാകണം. എന്നാലെ അവകള്ക്കു നമ്മോടൊത്ത് ജീവിക്കാനാവൂ.

അങ്ങനെ ജീവിക്കുന്നവരുടെ സമൂഹമാണ് വി. സഭ. വി. കുര്ബാനയില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ ജീവിച്ചിരിക്കുന്നവരുടെ സമൂഹമാണ്. അതില്‍ വാങ്ങിപോയവരും, ജീവനോടിരിക്കുന്നവരും, വരുവാനിരിക്കുന്നവരും ഉള്‍പ്പെടും. അവരിലെല്ലാം ദൈവാംശം ഉണ്ട്. അവരിലെ ദൈവാമ്ശത്തിനാണ് വിശുദ്ധ ശുശ്രൂഷയില്‍ ധൂപം അര്പ്പി ക്കുന്നത്. ജനങ്ങളില്‍ വലതു വശത്ത് നില്ക്കു ന്നവര്‍ (പുരുഷന്മാര്‍) ഇന്നിന്റെ പ്രതിനിധികളും ഇടതുവശത്ത് നില്ക്കു ന്നവര്‍ (സ്ത്രീകള്‍) നാളെയുടെ പ്രതിനിധികളും അവരുടെ ഇടയിലുള്ള ഇടനാഴി വാങ്ങിപ്പോയവരേയും പ്രതിനിധാനം ചെയ്യുന്നു. ആ ദിക്കുകളിലെക്കെല്ലാം പുരോഹിതന്‍ ധൂപം അര്പ്പിക്കുന്നു. ധൂപം നമ്മുടെ നേരെ വീശുമ്പോള്‍ നാം കുരിശു വരയ്ക്കുന്നു. എന്നില്‍ ദൈവാശമുണ്ട് എന്നുള്ള സ്വയം സമ്മതമാണ് അത്.

Want your school to be the top-listed School/college in Adoor?
Click here to claim your Sponsored Listing.

Category

Address


Adoor
691523