Kidshow
കൃഷ്ണാ പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റ് ആണ് കിഡ് ഷോയുടെ സംഘാടകർ.
13/05/2026
കുറെ വർഷങ്ങളായി നാട്യകലയ്ക്ക്, ഗണേശൻ മാഷിന് ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇത് സ്വന്തം കുടുംബത്തിൽ നിന്നും ലഭിക്കുന്ന അംഗീകാരമായി കാണാനാണ് ഇഷ്ടം.
ഇതൊന്നും എനിക്കുള്ളതല്ല കുട്ടികൾക്കും വിശ്വസിച്ച് ഒപ്പം കൂടിയവർക്കും ഉള്ളതാണ്.
നന്ദി എല്ലാത്തിനും❤️
Thank you, KEN – Kerala Entrepreneurs Network, for this recognition at the prestigious KEN Business Excellence Award Night 2026 held on 26th April at Coircraft Convention Center, Alappuzha
Thank you, Sri. Saji Paul, for introducing me at such a great function
20/03/2026
എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
പ്രിയ സുഹൃത്ത് ലൗലി ഷാജിയുടെ അറിഞ്ഞതും പറഞ്ഞതും എന്ന ഇന്റർവ്യൂവിലൂടെ
നന്ദി ഷാജി❤️
https://youtu.be/s4OzQd5O3qk
എലൈവ്. അത് എന്റെ കുടുബമാണ്. 2003 ലാണ് എലൈവ് ആരംഭിക്കുന്നത്. ആലപ്പുഴയിലെ സംഗീത കലാകാരൻമാരുടേയും ആസ്വാദകരുടേയും കൂട്ടായ്മയാണ് എലൈവ്. എലൈവിന്റെ ഫൗണ്ടർ സെക്രട്ടറി ആയിരുന്ന ആലപ്പുഴയുടെ അഭിമാന ഗായകൻ ഐസക് ചേട്ടൻ ബാംഗ്ലൂരിലേക്ക് സ്ഥലം മാറിയപ്പോഴാണ് പാട്ടുകാരൻ അല്ലാത്ത വെറും ഒരു ആസ്വാദകനായ ഞാൻ ആ സ്ഥാനത്തേക്ക് വരുന്നത്. വലിയ അത്ഭുതത്തോടെ ആലോചിച്ചിട്ടുണ്ട് ഞാൻ എങ്ങനെ ഇത്തരമൊരു സംഘടനയുടെ സോറി കൂട്ടായ്മയുടെ നേതൃനിരയിലേക്ക് വന്നു എന്ന്. പ്രിയ ജേഷ്ഠ സുഹൃത്ത് സുബൈറിക്കയാണ് എന്നെ എലൈവിലേക്ക് എത്തിച്ചത്. ആ ചുമതലയിലെ ഏറ്റവും വലിയ സന്തോഷം സജി പോൾ എന്ന എലൈവിന്റെ എല്ലാമെല്ലാമായ സജി ചേട്ടന്റെ കൂടെ പ്രവർത്തിക്കാനായി എന്നതാണ്, അല്ല പലതും പഠിക്കാനായി എന്നതാണ്. എലൈവ് ആലപ്പുഴയിലെ - കേരളത്തിലെ സംഗീത കലാകാരന്മാരെ ആദരിക്കുന്ന പതിവ് തുടക്കകാലം മുതൽ ഉണ്ട്. പല ലെജൻഡ്സുകളെയും ഈ കാലയളവിൽ എലൈവ് ആദരിച്ചിട്ടുണ്ട്. ഇത്തവണ നാല് പേരെയാണ് എലൈവ് ആദരിച്ചത്. 50 വർഷത്തിനു മുകളിൽ സംഗീതസപര്യ തുടരുന്ന കിഷോർ ഡിസൂസ മാഷിനെയും ആലപ്പുഴയുടെ സ്വന്തം ജിജി ചേട്ടനെയും. ഏതാണ്ട് 17 വർഷത്തോളം യേശുദാസിന്റെ കീബോർഡിസ്റ്റ് ആയിരുന്നു ജിജി ചേട്ടൻ. ആദ്യമായാണ് സംഗീതകാരന്മാരല്ലാത്ത രണ്ടുപേരെ എലൈവ് ആദരിക്കുന്നത്. ഡോക്ടർ രാജീവ് ആലപ്പുഴക്കാർക്ക് പരിചയപ്പെടുത്തേണ്ട ആളല്ല. ആർക്കും എപ്പോഴും ആശ്രയിക്കാവുന്ന സൗമ്യനായ ഡോക്ടർ. പിന്നെ ആ ഭാഗ്യം എനിക്കും. ഈ ലെജൻഡ്സിനൊക്കെ ഒപ്പം നിൽക്കാൻ എനിക്ക് അർഹതയുണ്ടോ എന്ന് സ്വയം ചോദിച്ചു ഇല്ല എന്നാണ് തോന്നിയത്. കഴിഞ്ഞ ഇരുപത്താറ് വർഷങ്ങളായി തുടരുന്ന കുട്ടിക്കളിയുടെ ഭാഗമാണ് ഈ അംഗീകാരം. ഇത് കിഡ്ഷോയ്ക്ക് കിട്ടിയ അംഗീകാരമാണ് എന്റെ ഒപ്പമുള്ളവർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ വെറും വട്ടപ്പൂജ്യമാണ്. URF - യൂണിവേഴ്സൽ റെക്കോർഡ് ഫോറം നൽകിയ നാഷണൽ റെക്കോർഡ് ആണ് ഇപ്പോൾ ഇത്തരം സ്വീകരണങ്ങൾക്കും അംഗീകാരത്തിനും കാരണം.
ഈ ആദരവ് എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം എന്റെ കുടുംബത്തിനും, കുഞ്ഞുങ്ങൾക്കും, കിഡ്ഷോയുടെ സ്പോൺസർമാർക്കും, ആലപ്പുഴയിലെ സ്കൂൾ അധികാരികൾക്കും പിന്നെ എന്റെ ഇടവും വലവും നിൽക്കുന്ന പ്രിയപ്പെട്ടവർക്കും സമർപ്പിക്കുന്നു.
Click here to claim your Sponsored Listing.
Category
Contact the establishment
Telephone
Address
Rohini, No 7, Mahathma Nagar Thondankulangara Ward
Alappuzha