Saji Alappuzha
Cini actor
06/08/2024
ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമുള്ള
ഒരുപാട് പേരുണ്ട്..
അതാരോടും ദേഷ്യമുണ്ടായിട്ടല്ല
മറിച്ചു എല്ലാവരോടും ഇഷ്ടമുണ്ടായത് കൊണ്ടാണ്..
തനിക്കു വേണ്ടപ്പെട്ടവരുടെ മുന്നിൽ വിഷമിച്ചിരിക്കുന്നത് കണ്ടു.. അതവർക്കൊരു സങ്കടമുണ്ടാക്കുമെന്നു കരുതി.. അവരുടെ മുന്നിൽ നിന്നും ഓടിയൊളിച്ചു ഒറ്റയ്ക്കിരിക്കുന്നവർ..
ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നറിയിച്ചു.. മറ്റുള്ളവർ ചെയ്തതെല്ലാം ശരിയാണെന്നു സ്വയം സമ്മതിച്ചു തന്റേതായ ലോകത്തേക്ക് ഒതുങ്ങി കൂടാൻ ശ്രമിക്കുന്നവർ..
പലരുടെയും സ്നേഹം കൊതിച്ചു..
കിട്ടാതെ വരുമ്പോൾ വിധിച്ചിട്ടില്ലെന്നു
സ്വയം സമാധാനിച്ചു..
ആരോടും ഒന്നും പറയാതെ
പിന്നോക്കം വലിയുന്നവർ..
സ്വന്തമാണെന്ന് ധരിച്ചതെല്ലാം മറ്റുള്ളവർ സ്വന്തമാക്കി കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാൻ വിധിച്ച.. എന്നും ഒറ്റയ്ക്കായവർ..
ഒരുപാട് പേരുണ്ടായിട്ടും ഒറ്റയ്ക്കാണെന്നു തോന്നുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ.. കൂട്ടുകൂടിയവരും സ്വന്തമായ് മാറിയവരുമെല്ലാം അവരവരുടെ ലോകത്തിലേക്ക് ഒതുങ്ങി കൂടുമ്പോൾ.. ഏകനായ് നിശബ്ദനായ് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർ..
ഒരു മുറിയിലോ ഒരു പ്രത്യേക സ്ഥലത്തോ..
താൻ മാത്രം തനിക്കു സ്വന്തമായ
ഓർമ്മകളെ താലോലിച്ചു
ചിലവഴിക്കുന്ന നിമിഷങ്ങൾ..
സ്വയം ഓർത്തെടുക്കുന്ന ഒരുപാട്
മറക്കാനാവാത്ത ഓർമ്മകൾ..
നഷ്ടപ്പെട്ടതിനെ കുറിച്ചും..
സ്വന്തമായതിനെ കുറിച്ചും..
മനസ്സിന്റെ അടിത്തട്ടിലെ തുലാസിൽ
വച്ചൊരു കണക്കെടുപ്പ്..
നഷ്ടമായതിനെ കുറിച്ചോർത്ത്
ഒരു പുഞ്ചിരി..
പുറത്ത് നിന്നാർക്കും മനസ്സിലാവാത്ത ഒരായിരം അർത്ഥങ്ങളുള്ള പുഞ്ചിരി..
നഷ്ടങ്ങളെല്ലാം പലരുടെയും ഇഷ്ടങ്ങളാണെന്നു മനസ്സിലായപ്പോൾ..
അനിഷ്ടം ചൊല്ലാതെ പിൻവാങ്ങിയതോർത്തു
ഒരു നെടുവീർപ്പിടൽ..
മൗനത്താൽ ചാലിച്ചെഴുതിയ തന്റേതു മാത്രമായ ഒരുപിടി നല്ല നിമിഷങ്ങളിൽ സംതൃപ്തരാവുന്ന..
ആർക്കുമൊരു ഭാരമാവാതെ മാറി നിൽക്കാൻ ആഗ്രഹിക്കുന്ന ചില൪....
ഒറ്റയ്ക്കായവ൪.....!
ആ കൂട്ടത്തിൽ ഞാനും .....?
06/08/2023
ഞാൻ രാവിലെ പത്രം വായിക്കാൻ ഇരുന്നതാണെ ....കൂടെ എന്റെ പികസിയും . അവളു പൊളിയാ...' ഇവളുടെ അമ്മ എന്റെ "അബു " വിൽ അഭിനയിച്ചിട്ടുണ്ട്.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Alappuzha
688001