Mallu Introverse
To join in introverts whatsapp community in Kerala send a "Hi" to https://wa.me/+918714315830
12/08/2024
കേൾക്കുമ്പോൾ കുറച്ചു അതിശയോക്തി തോന്നുമെങ്കിലും ഇപ്പോ ഏറെക്കുറെ ഇങ്ങനെ ആണ് കാര്യങ്ങൾ..
12/07/2024
**Eleanor Roosevelt: An Introvert’s Journey to Influence**
1884 ഒക്ടോബർ 11 ന് ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച Eleanor Roosevel, ലോകം കണ്ട ശക്തയായ സഹജീവികളോട് അനുകമ്പയുള്ള ഏത് പ്രതിസന്ധികളോടും പോരാടി,കഷ്ടപ്പാട് അനുഭവിച്ചവരുടെ ശബ്ദമായ വ്യക്തിയാണ്.അമേരിക്കയിലെ പ്രഥമ വനിത എന്ന നിലയിലും ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെട്ട , എലാനോരുടെ ആദ്യകാല ജീവിതം, നമ്മളിൽ പലരെ പോലെ അഗാധമായ ലജ്ജ, അന്തര്മുഖത്വം, സ്വയം സംശയം എന്നിവ കൊണ്ട് നിറഞ്ഞതായിരുന്നു.
എലാനോറിന് പത്താം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു, അവളെ അവളുടെ കർക്കശക്കാരിയും വിമർശനാത്മകവുമായ മുത്തശ്ശിയാണ് പിന്നെ വളർത്തിയത്. ആ ചുറ്റുപാട് അവളുടെ insecurities വർധിപ്പിച്ചു , പലപ്പോഴും അവൾക്ക് self-doubts, ആത്മവിശാസ കുറവ് എന്നിവ അനുഭവപ്പെട്ടു . അവളുടെ അന്തർമുഖ സ്വഭാവം അവളെ പുസ്തകങ്ങളിലേക്കും ഏകാന്ത പ്രവർത്തനങ്ങളിലേക്കും ഉൾവലിയിപ്പിച്ചു, അവൾ സാഹിത്യത്തിൻ്റെയും ആത്മപരിശോധനയുടെയും ലോകത്ത് ആശ്വാസം കണ്ടെത്തി.
15-ാം വയസ്സിൽ, എലനോർ ലണ്ടനിലെ Allenswood Academy യിൽ ചേർന്നു, അവിടത്തെ ഹെഡ്മിസ്ട്രസ് Marie Souvestre അവളുടെ വ്യക്തത്വ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും അവളുടെ കഴിവുകളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും സൗവെസ്റ്റർ എലനോറിനെ പ്രോത്സാഹിപ്പിച്ചു. ഈ സാഹചര്യത്തിലും , എലനോർ ഒരു അന്തർമുഖയായി തുടർന്നു, സാമൂഹിക ഇടപെടലുകളേക്കാൾ ഏകാന്തതയ്ക്കും self reflections ഇനും മുൻഗണന നൽകി.
1905-ൽ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റുമായുള്ള (32nd president of the United States) അവളുടെ വിവാഹം അവളെ പൊതുജനശ്രദ്ധയിലേക്ക് തള്ളിവിട്ടു, സ്വകാര്യതയും നിശബ്ദതയും വിലമതിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ സ്ഥാനം ആയിരുന്നു അത് . എന്നിരുന്നാലും, എലനോറിൻ്റെ അന്തർമുഖത്വം അവൾക്ക് ഒരു തടസ്സമായിരുന്നില്ല; പകരം, അത് ശക്തിയുടെ ഉറവിടമായി മാറി. മറ്റുള്ളവരുമായി ആഴത്തിൽ സഹാനുഭൂതി കാണിക്കാനും അവരുടെ പോരാട്ടങ്ങൾ മനസ്സിലാക്കാനും അവരുടെ അവകാശങ്ങൾക്കായി ആവേശത്തോടെ വാദിക്കാനും അവൾ അവളുടെ introvert character ഉപയോഗിച്ചു.
1921-ൽ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിന് പോളിയോ ബാധിച്ചത് എലീനറുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. അവൾ കൂടുതൽ പ്രാധാന്യത്തോടെ പൊതു സമൂഹത്തിലേക്ക് ചുവടുവച്ചു, തനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളിൽ വിജയിക്കുകയും ഭർത്താവിൻ്റെ രാഷ്ട്രീയ ജീവിതത്തെ പിന്തുണക്കുകയും ചെയ്തു. പൊതുജീവിതത്തിൻ്റെ അതിശക്തമായ ഇടപെടേണ്ടി വന്നിട്ടും , energy recharge ചെയ്യാനുള്ള സമയം കണ്ടെത്താൻ എലനോറിന് കഴിഞ്ഞു. പൊതു പ്രവർത്തനം അധികമാവുമ്പോൾ അവൾ പലപ്പോഴും Val-Kill ലെ തൻ്റെ കോട്ടേജിലേക്ക് മടങ്ങും, അവിടെ അവൾ സമാധാനവും ജോലി തുടരാനുള്ള ഊർജ്ജവും കണ്ടെത്തി.
1933 മുതൽ 1945 വരെ പ്രഥമവനിതയായുള്ള എലാനോറുടെ കാലഘട്ടം ഈ റോളിനെ പുനർനിർവചിച്ചു. അവർ പത്രസമ്മേളനങ്ങൾ നടത്തി, ദിനപത്ര കോളങ്ങൾ എഴുതി, മനുഷ്യാവകാശങ്ങൾ, കുട്ടികളുടെ ബുദ്ധിമുട്ടുകൾ , സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. അവളുടെ അന്തർമുഖ സ്വഭാവം, ഈ കാര്യങ്ങളിൽ നിന്ന് അവളെ പിന്തിരിപ്പിച്ചില്ല; പകരം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവര്ക്ക് വേണ്ടി ശബ്ദം ഉയർത്താനുമുള്ള സഹാനുഭൂതിയുടെയും ചിന്തയുടെയും ശക്തിയായി മാറി
തന്റെ അന്തർമുഖത്വത്തെ മറികടക്കാനുള്ള എലനോറിൻ്റെ കഴിവ് പലർക്കും പ്രചോദനമാണ്. അന്തർമുഖനായിരിക്കുക എന്നത് weak, soft അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവർ അല്ലെന്ന് അവൾ തെളിയിച്ചു. നേരെമറിച്ച്, അവളുടെ ആത്മപരിശോധനയും സഹാനുഭൂതിയും ചിന്തനീയമായ സമീപനവും ആഴത്തിലുള്ള തലത്തിലുള്ള ആളുകളുമായി ബന്ധപ്പെടാനും സുപ്രധാനമായ സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി വാദിക്കാനും അവളെ അനുവദിച്ചു.
പിന്നീട് ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയായും യുഎൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചത് അവളുടെ അതിഹാസിക പദവി കൂടുതൽ ഉറപ്പിച്ചു. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (Universal Declaration of Human Rights) തയ്യാറാക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു, ഇത് നീതിയോടും സമത്വത്തോടുമുള്ള അവളുടെ ശാശ്വതമായ പ്രതിബദ്ധതയുടെ തെളിവാണ്.
എലീനർ റൂസ്‌വെൽറ്റിൻ്റെ ജീവിതം ലോകമെമ്പാടുമുള്ള അന്തർമുഖർക്ക് ശക്തമായ ഉദാഹരണമാണ്. അന്തർമുഖത്വം leadership, infulence ചെയ്യുക എന്നിവക്ക് തടസ്സമല്ലെന്ന് അവർ കാണിച്ചു. അവളുടെ യഥാർത്ഥ സ്വത്വത്തെ ആശ്ലേഷിക്കുന്നതിലൂടെ, ലോകത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ അവൾ അവളുടെ അതുല്യമായ ഗുണങ്ങൾ ഉപയോഗിച്ചു. എലാനോരുടെ കഥ അന്തർമുഖരെ അവരുടെ ആത്മപരിശോധനയിൽ (introspection) ശക്തി കണ്ടെത്താനും സഹാനുഭൂതി (empathy), മറ്റുള്ളവര മനസ്സിലാക്കൽ, അർത്ഥവത്തായ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അടിത്തറയായി ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
10/07/2024
ആത്മഹത്യ
ഞാനും ഇടയ്ക്ക് ചിന്തിക്കും,
ഈ സഫർ ചെയ്തു ജീവിക്കുന്നതിലും ഭേദം അതല്ലേ എന്ന്
പക്ഷേ അത് ചെയ്യാനുള്ള പേടി കൊണ്ട് വേണ്ടെന്ന് വയ്ക്കും
അങ്ങനെ ഒരിക്കൽ എനിക്ക് ഡെങ്കിപ്പനി വന്നു, സ്വന്തം ആരോഗ്യത്തിലും പ്രതിരോധ ശേഷിയിലും അമിതമായ കോണ്ഫിഡൻസ് മൂലം ഞാൻ അത് വല്യ കാര്യമായി എടുത്തില്ല
സാധാരണ പനി വരുമ്പോൾ ചെയ്യുന്ന പോലെ പാരസെറ്റമോൾ കഴിച്ചു അത്ര തന്നെ
പക്ഷേ ഈ വട്ടം ശരിക്കും പണി പാളി
പാതി രാത്രി നേരത്തു പനി മൂർച്ഛിച്ചു
ബോധം മറഞ്ഞു തുടങ്ങി ആ ഒരു നിമിഷം കണ്ണടച്ചാൽ ഇനി തുറക്കേണ്ടി വരില്ല എന്നൊരു ഉൾവിളി ഉണ്ടായി
ആ ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണ് എന്നൊരു ഫീൽ,
സാധാരണ ദുഃഖമാണ് ഉണ്ടാവേണ്ടത് എന്നാൽ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ കുടുംബം അവരുടെ ഭാവി ഇതൊക്കെ ഞാൻ ചിന്തിച്ചു,
എന്നാൽ മരണത്തിന് മുൻപ് നിസ്സഹായതയോടെ നിൽക്കുന്ന എനിക്ക് ഞാൻ എത്ര ശ്രമിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു ബോധോദയം ഉണ്ടായി
അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ പിന്നെ ദുഃഖിച്ചിട്ട് എന്ത് കാര്യം അവസാന നിമിഷങ്ങളിൽ എങ്കിലും സന്തോഷിച്ചാൽ എന്താ പുളിക്കോ ???
അങ്ങനെ പൂർണമായും മരണത്തിന് മുൻപിൽ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ കീഴടങ്ങി,
ബെഡിൽ ആണെന്ന് കരുതി ടൈൽസ് ഇട്ട തറയിൽ വീണ് ഉറങ്ങാൻ നോക്കിയതും തല തറയിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു,
ആ ഒരു വേദന കാരണം മറഞ്ഞു പോയ ബോധം പോയ വേഗത്തിൽ തിരിച്ചു വന്നു,
ഞാൻ ഉണർന്നു, വേഗം പോയി ഗുളിക ഒരെണ്ണം കൂടി കഴിച്ചു , കുറെ വെള്ളം കുടിച്ചു
അപ്പോൾ അങ്ങനെ തല തറയിൽ ഇടിച്ചില്ലയിരുന്നു എങ്കിൽ ചിലപ്പോൾ അവിടെ കിടന്ന് തീർന്നു പോയേനെ
മരണത്തിന് മുൻപിൽ ഏതാനും സെക്കന്റുകൾ നിസ്സഹായനായ നിന്ന ആ അനുഭവത്തിന് ശേഷം എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായി
Self realisation , enlightnment എന്നൊക്കെ വേണമെങ്കിൽ വിളിക്കാം ,
അതോടെ ഞാൻ ഒരു സത്യം മനസിലാക്കി ,
ഇങ്ങനെ സുന്ദരമായ ഒരു ഭൂമിയിൽ ചിന്തിക്കാനും എഴുതാനും, വായിക്കാനും,
കാണാനും കേൾക്കാനും, രുചിക്കാനും ,ഉറങ്ങാനും, സന്തോഷിക്കാനും, വിഷമിക്കാനും ഒക്കെ ഇങ്ങനെ ഒരു ജന്മം കിട്ടിയത് തന്നെ കൊള്ള ലാഭം അല്ലേ???
അപ്പോൾ പിന്നെ, ജീവിതത്തിൽ കിട്ടുന്ന എല്ലാം enjoy ചെയ്യണം including ദുഃഖം, വിരഹം,
നമ്മുടെ ദുഃഖങ്ങൾ ഇല്ലാതെ ആക്കണം എന്നല്ല, മറക്കണം, എന്നല്ല, ആസ്വദിക്കുക, അതിന്റെ hormone ഒക്കെ ഒരു ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ പോവും
അങ്ങനെയാണ് നമ്മൾ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടത്
അതിന് ശേഷം ഞാൻ സാഹചര്യങ്ങളുടെ ഒരു ഇരയാണ് എന്ന മനോഭാവം മാറി, എന്നോട് തന്നെ എനിക്ക് ഉണ്ടായിരുന്ന ഒരു തരം പാവം തോന്നൽ മാറി ,
സാഹചര്യങ്ങളെ 100% നിയന്ത്രിക്കാൻ കഴിയില്ല എങ്കിൽ അതിനൊപ്പം പോവുകയല്ലാതെ നമുക്ക് വേറെ വഴിയില്ല, സാഹചര്യം ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ തയ്യാറാവുക, ശേഷം സാഹചര്യം നമ്മുടെ ഇഷ്ടത്തിന് കുറച്ചൊക്കെ സൃഷ്ടിക്കാനും നമുക്ക് പറ്റും
മുപ്പത് വയസ്സ് ഒക്കെ അടുത്ത് തുടങ്ങിയപ്പോൾ അങ്ങനെ സ്വയം വിഷാദ രോഗത്തിൽ നിന്ന് മുക്തി കിട്ടി തുടങ്ങി , അങ്ങനെ ഒരു സാധനം എനിക്ക് ഉണ്ടായിരുന്നു എന്ന് പോലും വളരെ കഴിഞ്ഞാണ് മനസിലായത്
ജീവിതം ഒരു ബോണസ് മാത്രമാണ് ബ്രോ, നമുക്ക് സ്വന്തമായി ഉള്ള ഈ ബുദ്ധി, ബോധം, ഇന്ധ്രിയങ്ങൾ, ഇതൊക്കെയാണ് ഏറ്റവും വലിയ സമ്മാനം, ദുഃഖത്തെ അഭിമുകീകരിക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചു നോക്കൂ
Dear friends, നിങ്ങൾ ഇങ്ങനെ ആയത് നിങ്ങളുടെ കഴിവ് കേട് കൊണ്ടല്ല മറിച്ചു നിങ്ങളെയും എന്നെയും ഒക്കെ വാർത്തെടുത്തത് ഈ സമൂഹമാണ്, അതുമായി നമ്മൾ ക്രയവിക്രയം നടത്തി അതിന്റെ പ്രോഗ്രാമിങ് വഴിയാണ് നമ്മൾ എന്ന വ്യക്തി പോലും രൂപപ്പെട്ടത്,
നിങ്ങളുടെ DNA മുതൽ നിങ്ങളുടെ ജീവിത സാഹചര്യം നിങ്ങളെ സ്വാധീനിച്ച വ്യക്തികൾ എഴുത്തുകൾ കലകൾ എന്നിവ ഒക്കെ ചേർന്ന് കൊണ്ടാണ് നിങ്ങളുടെ വ്യക്തിത്വം ഉണ്ടായിരിക്കുന്നത്
അതായത് നിങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള ബാഹ്യ ശക്തികളാണ് നിങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം, അതിനെതിരെയുള്ള യുദ്ധത്തിൽ നിങ്ങൾ തോറ്റു പോയെങ്കിൽ ഒട്ടും നിരാശ വേണ്ട, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ വിജയിക്കും അത് വരെ പോരാട്ടം നിർത്തരുത്
ജീവിതം ഒരു വീഡിയോ ഗെയിം പോലെയാണ് വല്ലാതെ എളുപ്പമായാൽ കളിക്കാൻ രസം പോകും, വല്ലാതെ ബുദ്ധിമുട്ട് ആയാലും കളിക്കാൻ ഉള്ള രസം പോകും ഇതിന്റെ ഇടയിൽ ഒരു മീഡിയം ലെവലിൽ കളിക്കുക എന്നതാണ് പരിഹാരം
അത് പോലെ ആത്മഹത്യയെ പറ്റി ചിന്തിക്കുമ്പോൾ , ഈ കാണുന്ന എന്റർടൈന്മെന്റ് എന്ന മേഖല തന്നെ യാഥാസ്ഥിതികതയും ജീവിതത്തിന്റെ അന്വർത്ഥവും ചോദ്യം ചെയ്യാതെ ശ്രദ്ധ തിരിച്ചു വിടാൻ ഉള്ള ഉപാധികൾ ആണെന്ന് ഓർക്കുക,
നിങ്ങൾ ഒറ്റയ്ക്കല്ല നിങ്ങളെപ്പോലെ ഇഷ്ടംപോലെ ആളുകൾ ഈ ഭൂമിയിൽ ഉണ്ട്, അതിൽ എന്നെപ്പോലെ ചിലർ ഏകാന്തതയെ പോസിറ്റീവ് ആയി എടുക്കുന്നു, ഒരു സമയം കഴിഞ്ഞാൽ അത് ആസ്വദിച്ചു പോലും തുടങ്ങുന്നു,
Socialisation ന് കഴിയുന്നില്ല എന്നുണ്ടെങ്കിൽ ഏകാന്തതയെ ആസ്വദിക്കാൻ പഠിക്കുകയാണ് വേണ്ടത് എന്നതാണ് ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ച ഏറ്റവും വലിയ പാഠം
കടപ്പാട് രാഹുൽ രവി
Click here to claim your Sponsored Listing.
Category
Website
Address
Alappuzha Kerala
Alappuzha
688013