Samrambhakan

Samrambhakan

Share

സംരഭക വിശേഷങ്ങൾക്ക് മാത്രമായി ഒരിടം

Follow On
Instagram - https://www.instagram.com/samrambhakan.in
Telegram Group - https://t.me/+8suHv5Vwr8tjMjdh

10/03/2026

കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം. വേണ്ടത്ര പഠനം നടത്താതെയാണ് നിര്‍മാണം തുടങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

05/02/2026

സുജിത് ഭക്തൻ ഒരു ചോദ്യം ചോദിക്കുന്നു..
പണിമുടക്കുകൾ, ട്രേഡ് യൂണിയനുകൾ നടക്കുന്നത് കേരളത്തിൽ മാത്രമല്ലെ..❓
അതും നിങ്ങളുടെ ആളുകളല്ലേ അത് ചെയ്യുന്നത്❓
അത് കൊണ്ടല്ലേ വ്യവസായങ്ങൾ വരാത്തത് എന്ന മട്ടിൽ..

ഇനി പി.രാജീവിൻ്റെ മറുപടി.
''വാളയാർ ചുരം കഴിഞ്ഞാൽ പണിമുടക്കും സമരവും ഇല്ലെന്നാണ് ചിലരുടെ ധാരണ.
എന്നാൽ കേന്ദ്ര ലേബർ മിനിസ്ട്രിയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ പണിമുടക്കുകളുടെ ശതമാനം എടുത്ത് നോക്കിയാൽ
ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്.(നിലവിൽ 31 ശതമാനം)
രണ്ടാം സ്ഥാനത്ത് ഗുജറാത്ത്‌,
മൂന്നാം സ്ഥാനത് മഹാരാഷ്ട്രയാണ്.,
സംശയം ഉണ്ടെങ്കിൽ ഇപ്പോൾ എടുത്ത് നോക്കിക്കോളൂ..'''
(വളരെ വ്യക്തമായി ഡാറ്റാ സഹിതം മറുപടി കൊടുക്കുന്നുണ്ട്.)

രാജീവ്‌ തുടരുന്നു..
''ഞാൻ പറഞ്ഞു വരുന്നത്‌ പണിമുടക്കിനെ പറ്റിയും അതിവിടെ മാത്രമേ ഉള്ളൂവെന്ന നിങ്ങളുടെ ധാരണയും തെറ്റാണ് എന്നാണ്.
ലിസ്റ്റിൽ മുന്നിലുള്ള മൂന്നു സംസ്ഥാനങ്ങളിലെയും വ്യവസായങ്ങൾ തകർന്ന് പോയിട്ടുമില്ല.
ഇനി കേരളത്തിൽ വ്യവസായങ്ങൾ വരുന്നുണ്ടോ എന്നത്..''
അതിനുള്ള ഡീറ്റെയിൽസും രാജീവ് നൽകുന്നുണ്ട്.
കേരളത്തിന്റെ ഭൂമി ലഭ്യത, ജീവിത നിലവാരം, കൂലി എന്നിവയ്ക്ക് യോജിച്ച ധാരാളം പ്രൊജക്ടുകൾ ഇവിടെ വരുന്നുണ്ട്. അതിൽ ചിലത് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.''

ഇങ്ങിനെയുള്ള മറുപടികൾ പലർക്കും പുതിയ അറിവായിരിക്കും.

ജോർജ്. കെ.പി.

✍️ തീക്കുട്ടി

30/01/2026

രാജ്യത്തെ വ്യാവസായിക സ്തംഭനാവസ്ഥയ്ക്ക് കാരണമാകുന്ന മുഖ്യഘടകങ്ങളിലൊന്ന് തൊഴിലാളി സംഘടനകളുടെ പ്രവർത്തനങ്ങളാണെന്ന് സുപ്രീം കോടതി. തൊഴിലാളി സംഘടനകളുടെ പ്രവർത്തനം രാജ്യത്തുടനീളം നിരവധി വ്യാവസായിക യൂണിറ്റുകൾ അടച്ചുപൂട്ടുന്നതിന് കാരണമായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സാമ്പത്തിക വളർച്ചയിൽ തൊഴിലാളി സംഘടനകളുടെ സ്വാധീനത്തെക്കുറിച്ച് ചോദ്യമുന്നയിച്ചുകൊണ്ട്, കൊടി പിടിക്കുന്ന യൂണിയനുകളുടെ പ്രവർത്തനങ്ങൾ കാരണം നിരവധി പരമ്പരാഗത വ്യവസായങ്ങൾ അടച്ചുപൂട്ടിയതായി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു

Want your business to be the top-listed Media Company in Alappuzha?
Click here to claim your Sponsored Listing.

Telephone

Address


Alappuzha
688012