The shutter space
an ameture photographer's gallery
30/08/2020
എന്റെ കാഞ്ഞിപ്പാടം,
എന്നും പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യവും നൽകി അനുഗ്രഹിച്ച എന്റെ നാട്..
ഇവിടുത്തെ പ്രഭാതങ്ങളും സായാഹ്നങ്ങളും പച്ചപ്പും തുഷാരങ്ങളും എന്നും മോഹിപ്പിക്കുന്ന എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്,
ഇൗ ഓണക്കാലത്ത് നെല്ലോളകളിലെ പച്ചപ്പിന്റെ തലപ്പുകളിൽ പൂക്കൾ പോലെ വീഴുന്ന തുഷാരങ്ങൾ സായാഹ്നങ്ങളെ എങ്ങിനെ കുളിര് പിടിപ്പിക്കുന്നു എന്ന് കാണാൻ വരിക കഞ്ഞിപ്പടാത്തെ പാടവരമ്പുകളിലേക്ക്..!!!
28/08/2020
The sparrows jumped before they knew how to fly, and they learned to fly only because they had jumped.
- Lauren Oliver
Instagram:-
https://www.instagram.com/p/CEb2hyXHBIl/?igshid=q4gl23350aq1
26/07/2020
Birds decided to free herself, dance into the wind, create a new language and they are the first and the greatest performers.🕊️
08/07/2020
ഇൗ നാടൊരു സംഭവം തന്നെ ആണ്.!!
തെക്ക് - വടക്ക് അമേരിക്കൻ വൻകരയിൽ കാണപ്പെടുന്ന ഒരു ഇനം ദേശാടന പക്ഷി ആണ് Wilson's snipe, സാധാരണ ഇൗ ഇനത്തിൽ പെട്ടവ ഏഷ്യൻ വൻകരകളിൽ കാണപ്പെടുന്നവയല്ല, അമേരിക്കൻ വൻകരകളുടെ പസഫിക് തീരങ്ങൾ ആണ് ഇവയുടെ സാധാരണ ആവാസ പ്രദേശങ്ങൾ, സഞ്ചാരികളാണ് ഇവർ എന്നുകൊണ്ട് തന്നെ ഒരു നീണ്ട കാലയളവ് ഏഷ്യൻ രാജ്യങ്ങളിൽ തീരെയും തങ്ങാറില്ല, എന്നാൽ കഴിഞ്ഞ ചില മാസങ്ങളിൽ ഇവയുടെ ഒറ്റപ്പെട്ട എണ്ണങ്ങൾ നമ്മുടെ കഞ്ഞിപ്പാടത്ത് എത്തിയിരുന്നു, ഇവയ്ക്ക് ജീവിക്കാൻ അനുയോജ്യമായ കാലാവസ്ഥ ആയിരിക്കാം ഇവ നമ്മുടെ കഞ്ഞിപ്പടത്ത് നിലനിൽക്കാൻ കാരണം എന്ന് കരുതുന്നു.
ഏതായാലും കുറച്ച് നാൾ ഇവ ഇൗ നാട്ടിൽ ഉണ്ടായിരുന്നു എന്നുള്ളത് ഒരു കഞ്ഞിപ്പാടത്തുകാരൻ എന്ന നിലയിൽ സന്തോഷം തോന്നാൻ വകയുള്ള കാര്യമാണ്, ഇനിയുള്ള വർഷങ്ങളിലും കൂട്ടത്തോടെ ഇവയും ഇത്തരം വ്യത്യസ്തമായ ദേശാടന പക്ഷികളും ഇവിടം തേടി എത്തുമെന്നും അങ്ങനെ ലോകത്തിന്റെ ജൈവ-സഞ്ചാര ഭൂപടത്തിൽ ഇൗ നാടിനും ഒരു സ്ഥാനം ഉണ്ടാകുന്ന കാലം വിദൂരമല്ല എന്നും നമുക്ക് പ്രതീക്ഷിക്കാം.!
Kanjippadom. കഞ്ഞിപ്പാടം
Click here to claim your Sponsored Listing.
Category
Website
Address
Alappuzha
688001