Wisdom Alappuzha
Official page of Wisdom Islamic Organisation, Alappuzha District
02/05/2026
നാളെ വൈകിട്ട് 7 മണിക്കാണ് ഇൻഷാ അല്ലാഹ് #സ്രാമ്പിക്കൽ #മസ്ജിദിന് സമീപം പ്രോഗ്രാം നടക്കുന്നത് നിങ്ങളേവരുടെയും സാന്നിധ്യമുണ്ടാകണമെന്ന് പ്രത്യേകം ഉണർത്തുന്നു
05/04/2026
വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കുക: - വിസ്‌ഡം ജില്ലാ പ്രതിനിധി സമ്മേളനം
ആലപ്പുഴ : കേരളത്തെ അപമാനിക്കുകയും മലയാള സംസ്‌കൃതിയെ നുണ പ്രചാരണങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആലപ്പുഴ നടന്ന വിസ്‌ഡം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം വളരെ പിന്നിലാണെന്നും അതിനുള്ള പരിഹാരത്തിന് പദ്ധതികളാവിഷ്‌കരിക്കാൻ അധികൃതർ തയ്യാറാകണം.
കേരളത്തിൻ്റ സാഹോദര്യവും സഹവർത്വിത്തവും നിലനിർത്താൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻഗണന നൽകണം.
വിദ്വേഷ പ്രചാരണങ്ങൾക്കും വിഭാഗീയതകൾക്കും മലയാള മണ്ണിൽ ഇടം നൽകരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു
വിസ്‌ഡം സംസ്ഥാന യൂത്ത് ഭാരവാഹി സുഹൈർ സലാം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീർ കുത്തിയതോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഖാലിദ് വളഞ്ഞവഴി സ്വഗതം പറഞ്ഞു വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് നസീബ് വടുതല ആശംസ അറിയിച്ചു വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സുൽഫിക്കർ ഇസ്‌ലാഹി രൂപരേഖ അവതരിപ്പിച്ചു.വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡൻറ് അബ്ദുറഹീം വടുതല ആശംസകൾ അറിയിച്ച്
സംസാരിച്ചു.
വിസ്‌ഡംയൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി Dr V P ബഷീർ സമാപന സംസാരം നടത്തി.
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി
ഹഫ്സൽ പൂച്ചാക്കൽ നന്ദി പറഞ്ഞു
ഫോട്ടോ :
ആലപ്പുഴ ജില്ലാ വിസ്ഡം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സമാപന സംസാരം നടത്തുന്നു
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
Avalookunnu Ward, Thathampally P. O
Alappuzha
688013