Radio Naranga

Radio Naranga

Share

Radio Naranga its an Online Radio Mainly in Malayalam, Tamil

04/10/2018

“സംഭാവന ചെയ്യാത്തവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു”: ?

സാലറി ചലഞ്ചില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി !

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ കരകയറ്റാന്‍ വേണ്ടി മുഖ്യമന്ത്രി തുടങ്ങിയ സാലറി ചാലഞ്ചില്‍ സംഭാവന നല്‍കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതിയുടെ ചോദ്യം. ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടിക തയാറാക്കിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്നും അത് പിടിച്ച് വാങ്ങുന്നത് ശരിയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി സാലറി നല്‍കുന്നത് സ്വമേധയാ മതിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പല വകുപ്പുകളിലും നല്‍കാത്തവരുടെ പട്ടിക ഉണ്ട്. അതു പ്രതികാരം നടപടിക്ക് വേണ്ടിയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.എന്നാല്‍ പട്ടിക, വകുപ്പുകള്‍ക്ക് ഉള്ളിലെ അഭ്യന്തര കാര്യമാണെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. പക്ഷെ അഭ്യന്തര കാര്യം ആണെങ്കിലും അതിനൊരു ലക്ഷ്യം ഉണ്ടാകുമെല്ലോ എന്നു കോടതി പറഞ്ഞുസര്‍ക്കാര്‍ ഉണ്ടാക്കിയ പട്ടിക അഡ്വക്കറ്റ് ജനറലിന്റെ ഉറപ്പിനു വിരുദ്ധമായുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നിലെ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് കൂടാതെ ദുരിതബാധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

Want your business to be the top-listed Media Company in Alappuzha?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Sarayu Enclave
Alappuzha
689580