Jobs Kerala

Jobs Kerala

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jobs Kerala, Nonprofit Organization, Alappuzha.

17/05/2025

അസ്വർടൈസിംഗ് / കൺസൾട്ടിംഗ് കമ്പനിയിലേയ്ക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. Whatsapp 9946401814. No calles only whatsapp .

12/09/2023

ആലപ്പുഴ ജില്ല ഭരണകേന്ദ്രവും ഐ.ടി.മിഷനും ഐ.ബി.എമ്മുമായി ചേർന്ന് പരിശീലന സൗകര്യം ഒരുക്കുന്നു

ജില്ലാ ഭരണ കേന്ദ്രവും സംസ്ഥാന ഐ ടി മിഷനും ഐ.ബി.എമ്മുമായി ചേർന്ന് നവ ബിരുദധാരികൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കമ്മ്യൂണിറ്റി അഡ്വാൻസ്‌മെന്റ് നെറ്റ് വർക്ക് (ക്യാൻ) പദ്ധതി പ്രകാരം ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഭാഗമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയുള്ള മേഖലകളിലാണ് പരിശീലനം നൽകുന്നത്. ബി.ടെക്, ബി.എസ്.സി (സി.എസ്., ഐ.ടി.) തുടങ്ങിയവ പാസായവർക്ക് ഡിജിറ്റൽ മേഖലകളിൽ തൊഴിൽ നേടാൻ പ്രാപ്തിയുള്ളവരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

പരിശീലന പരിപാടിയിൽ ഭാഗമാകാൻ താല്പര്യമുള്ളവർ https://bit.ly/canalpy എന്ന ലിങ്ക് മുഖാന്തിരം ഓൺലൈൻനിൽ അപേക്ഷിക്കണം. സെപ്റ്റംബർ 17 (ഞായറാഴ്ച) വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്പ്രാഥമിക പരീക്ഷ നടത്തും. പ്രാഥമിക പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്കായിരിക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം.

വിജയകരമായി പരീശീലനം പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്ഐബിഎമ്മിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും.

Want your organization to be the top-listed Non Profit Organization in Alappuzha?
Click here to claim your Sponsored Listing.

Culinary Team

Attire

Address


Alappuzha
688001