This is BSOLS
This is a unofficial page created for the purpose of better network among the students of the colleg
25/03/2019
ഗംഭീരം ...അതി ഗംഭീരം ...
ഈ ഐക്യത്തെയും നിശ്ചയദാർഢ്യത്തെയും വിശേഷിപ്പിക്കാൻ വാക്കുകകളില്ല ...
നമ്മൾ ബന്ധനസ്ഥരായ അടിമകളല്ലെന്ന് ചിലരെ ബോധ്യപ്പെടുത്തിയിരിക്കുന്നു ...
എല്ലാവർക്കും അഭിവാദനങ്ങൾ ...
ഇത് ഒന്നിന്റെയും ഒടുക്കമല്ല ..നമ്മളിപ്പോൾ ഒരു അനീതിയെ ചെറുത്തു തോൽപ്പിച്ചു .. പക്ഷെ ഇതിലേറെ അന്യായങ്ങൾ നമുക്കായി ചില 'കൃമി'കൾ ഭാവിയിലേക്കായി ഇപ്പോൾ തന്നെ കരുതിയിട്ടുണ്ടാകും ..അതിലേക്ക് അതിലേറെ ചെറുത്തു നിൽപ്പുകൾക്കായി
നാം എല്ലായ്പ്പോഴും സജ്ജമാവേണ്ടതുമുണ്ട് ...ഇന്നത്തെ രണ്ട് മണിക്കൂറിലേറെയെടുത്ത കതകടച്ച "ഗൂഡാലോചന” വിദ്യാർത്ഥികൾക്കെതിരായി കുനിഷ്ട്ടുകൾ തട്ടി കൂട്ടുന്നതിനുള്ള സന്ദർഭങ്ങളായി മാത്രമേ പരിഗണിക്കാൻ കഴിയൂ ..പക്ഷെ മുകളിൽ പറഞ്ഞ 'കൃമി'യുടെ ഉടായിപ്പ് വേലത്തരങ്ങൾക്ക് അതിബൃഹത്തായ വിദ്യാർത്ഥി ശകതിയോടാണ് ഏറ്റുമുട്ടേണ്ടി വരുന്നതെന്ന് ആ ജന്മം
മറന്നു പോകുന്നു ...എത്ര വട്ടം തോറ്റു പിന്മാറിയാലും പിന്നേയും നാണമില്ലാതെ ഇളിച്ചോണ്ട് നിൽക്കുന്ന ഈ വിചിത്ര ജനുസ്സിനെ ആരും തിരിച്ചറിയുന്നില്ലെന്ന ബോധത്തിലാണ് കാര്യങ്ങളെങ്കിൽ അബ്ബാസ് അണ്ണന്റെ കീടാണു നശീകരണ ഉപാധിക്ക് സമാനമായ ഒന്ന് നമുക്കും കണ്ടെത്തേണ്ടതായി വരും ...
അതിനെ കുറിച്ച് ഭാവിയിൽ ചിന്തിക്കാം ...
ഇപ്പോഴുള്ളത് ആനന്ദത്തിനായുള്ള അവസരമാണ് ...
നമ്മുടെ സൗമ്യവും ഗാഢവും ഉറച്ചതുമായ ശബ്ദങ്ങൾക്ക് മുഴക്കം ഏറി വരുന്നു എന്നത് അഭിനന്ദനാർഹവും ശുഭ സൂചനയുമാണ് ...ആരുടേയും ശബ്ദം ഒറ്റപ്പെട്ടതാകില്ലെന്നും എല്ലാത്തരം അഹങ്കാരങ്ങൾക്കും അനീതികൾക്കും അന്യായങ്ങൾക്കും തെറ്റായ വ്യവസ്ഥിതികൾക്കുമെതിരെ ശബ്ദിക്കാൻ നൂറ് കണക്കിന് കണ്ഠങ്ങൾ സദാ ഒരുക്കമാണെന്നും പ്രഖ്യാപിക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു ...
ഭാവി ശോഭനം തന്നെ ...
N.B; നമുക്കൊപ്പം കൂടാതെ അധഃപതനത്തിന്റെ പാഴ്ക്കുണ്ടിലേക്ക് പതിച്ചുപോയ ചില വിവരക്കേടുകളെ തൽക്കാലം നമുക്ക് മറക്കാം കാരണം ഇവരൊന്നും നമ്മെ ദ്രവിപ്പിക്കുന്നവരല്ല പകരം നാളെയിൽ നമ്മോടൊപ്പം ചേരേണ്ടവരെന്ന പ്രത്യാശ നൽകുന്നവരാണ് ...
09/06/2018
ഒരു കോളേജ് ക്യാംപസ് ആവുമ്പോൾ അവിടത്തെ വിദ്യാർത്ഥികൾക്കിടയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും ..അത്തരം പ്രശ്നങ്ങൾക്ക് ക്യാപസിന് അകത്തു വെച്ച് തന്നെ പരിഹാരം ഉണ്ടാവുമ്പോഴാണ് വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാകാതെ അവസാനിക്കുന്നത് ..
വിട്ടു വീഴ്ചകൾക്ക് തയ്യാറാവാതെ താൻ പോരിമയും സ്വാർത്ഥതയും രാഷ്ട്രീയ ദുഷ്ടലാക്കും പ്രശസ്തിയും ഇഴചേർത്തു
ക്യാംപസിൽ ഉണ്ടായ ഒരു ദൗർഭാഗ്യകരമായ സംഭവത്തെ സമീപിക്കുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറ്റവും വില കുറഞ്ഞ പരിപാടിയാണ് ..അത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടി വരുന്നത് ഇരയോട് അനുഭാവം പുലർത്താത്ത മാനസീക നിലകൾ ഉള്ളത് കൊണ്ടല്ല , മറിച്ചു തന്റെ അനുഭവത്തെ സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ചീപ്പ് പബ്ലിസിറ്റി ക്രിമിനൽ ബുദ്ധിയോട് അടുത്ത് ചേർന്ന് നിൽക്കുവാൻ കഴിയാത്തതിനാലാണ് ..
ഈ പേജിന് യാതൊരു തരത്തിലുള്ള രാഷ്ട്രീയവുമില്ല .ഇതിൽ മൂന്നു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിലെ അംഗങ്ങൾ അഡ്മിനുകളായിട്ടുണ്ട് .അത് കൊണ്ട് തന്നെയാണ് രാഷ്ട്രീയ ചായ്‌വുകളുള്ള പോസ്റ്റുകളൊന്നും തന്നെ ഇവിടെ നിന്നുണ്ടാകാത്തതും ..
ഒരു രാഷ്ട്രീയത്തിനും നമ്മളെതിരല്ല ..പകരം, രാഷ്ട്രീയംഓരോ ക്യാംപസുകളിലും നിശ്ചയമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ..പക്ഷെ , ആസൂത്രിതമല്ലാതെ ,യാതൊരു വിധ രാഷ്ട്രീയ മാനങ്ങളുമില്ലാതെ സംഭവിച്ച ഒരു സംഘട്ടനത്തിന്റെ പേരിൽ കുറെയേറെ വിദ്യാർത്ഥികൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ..അത് രാഷ്ട്രീയ വിദ്വേഷമായി രൂപാന്തരപ്പെട്ട് ക്യാമ്പസിന്റെ പുറത്തും അകത്തും അലോസരങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കുവാൻ പാകത്തിലുള്ള ഒരു വലിയ വിഷയമായി മാറുവാതിരിക്കാൻ ഏവർക്കും കരുതലുണ്ടാവണമെന്ന് അറിയിക്കുവാനും , ഒരു വലിയ കള്ളം നാളത്തെ നല്ല സമയങ്ങൾക്കും സന്തോഷത്തിനും യാതൊരു വിധ പരിമിതികളും സൃഷ്ടിക്കരുതെന്ന് നിർബന്ധമുള്ളതിനാലുമാണ് ഇത്രയും ഇവിടെ കുറിക്കുന്നത് ..
നമ്മുടെ വാക്കുകൾ ക്യാംപസിലെ
മറ്റ് ഹൃദയങ്ങളിലേക്ക്
സന്ദർശനം നടത്തട്ടെ ,മധുര വൈകാരികതയുടെ വിരലുകളിലൂടെ സൗഹാർദം ഉദ്ബോധനങ്ങൾ പണിതുയർത്തട്ടെ ,സ്നേഹത്തിലൂടെ മാത്രം മരണപ്പെടുന്ന ഇടമില്ലാത്തവരുടെ ഇടങ്ങളുണ്ടാവട്ടെ ,ഉടലുകൾക്കിടയിലേക്ക് പെയ്യുന്ന ഉപ്പു കലർന്ന ഓർമ്മകളുടെ പ്രണയോത്സവങ്ങൾ ഉണ്ടാവട്ടെ ...
വേണ്ട ,നമുക്കിടയിൽ മതിലുകൾ ..
വേണ്ട ,നമ്മുടെ സംവേദന നാളികൾക്കിടയിൽ നിവർന്നു നിൽക്കുവാൻ കെൽപ്പുള്ള രാഷ്ട്രീയ വിഷപ്പരത്തികൾ ...
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Choondy, Aluva-
Aluva
683112