Ward Member Kunjunnikkara

Ward Member Kunjunnikkara

Share

കടുങ്ങല്ലൂർ പഞ്ചായത്ത്‌ വാർഡ് 7 കുഞ്ഞുണ്ണിക്കര

12/12/2025

പ്രിയമുള്ളവരെ,

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ വരും.
വാർഡിന്റെ പുതിയ ജനപ്രതിനിധിയും.

2020-25 കാലത്തെ ജനപ്രതിനിധിയായി
നിങ്ങൾ എന്നിൽ ഏൽപ്പിച്ച ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്.
കൊറോണയെന്ന മഹാമാരിയുടെ അനിശ്ചിതത്വത്തിലാണ് നിങ്ങൾ എന്നിൽ എൽപ്പിച്ച കടമ ഞാൻ ഏറ്റെടുക്കുന്നത്.
അവിടെ നിന്നും പരിമിതമായ സൗകര്യത്തിൽ നിന്നുകൊണ്ട് വാർഡിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും ജനങ്ങളുടെ വ്യക്തിപരവും
സാമൂഹികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം
കണ്ടെത്താനും ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്.
മനപൂർവം ആരോടും നീതിരഹിതമായി പ്രവർത്തിച്ചിട്ടില്ല.

എങ്കിലും ഒരു ജനപ്രതിനിധിയെന്ന നിലയിൽ വാക്കാലോ, പ്രവർത്തിയാലോ പെരുമാറ്റം കൊണ്ടോ
ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമെന്നും
പ്രാർഥനയിൽ ഉൾപെടുത്തണമെന്നും
അഭ്യർഥിക്കുന്നു.

തുടർന്ന് വരുന്ന ജനപ്രതിനിധിക്കും
നാടിന്റെ നന്മാക്കായി രാഷ്ട്രീയ ഭേദമന്യേ
സഹകരണവും സഹായവും ഉണ്ടാകണമെന്നും
അഭ്യർഥിച്ചുകൊണ്ട് നിർത്തുന്നു.

എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട് 🙏

റമീന അബ്ദുൾ ജബ്ബാർ.

09/11/2025

കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ്
കുഞ്ഞുണ്ണിക്കര,
ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്
പുനർ നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം ഇന്ന്(9/11/25 ) ഞായർ
വൈകിട്ട് 4 മണിക്ക് കുഞ്ഞുണ്ണിക്കര
കോടോപ്പിള്ളി റോഡ് പരിസരത്ത്
വാർഡ് മെമ്പർ റമീന അബ്ദുൾ ജബ്ബാറിന്റെ
അധ്യക്ഷതയിൽ
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ബഹു:സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നു.

ഈ ധന്യമുഹൂർത്തത്തിലേക്ക്
വാർഡിലെ മുഴുവൻ ജനങ്ങളേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു,ക്ഷണിക്കുന്നു.

Photos from Ward Member Kunjunnikkara's post 04/11/2025

പ്രിയരെ,

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്ന
Special Intensive Revision (SIR) ഭാഗമായി
വാർഡ് മെമ്പറുടെ സാനിദ്ധ്യത്തിൽ
BLO യുടെ നേതൃത്വത്തിൽ വാർഡിലെ
വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ
യോഗം ഇന്ന് 04/11/25 ചൊവ്വ വൈകിട്ട് 4 മണിക്ക്
കുഞ്ഞുണ്ണിക്കര സാംസ്കാരിക നിലയത്തിൽ കൂടുകയും വിഷയത്തിൽ സഹയാകരമായ പിന്തുണ
ജനങ്ങൾക്ക് നൽകാനും തീരുമാനിച്ചു.

BLO ( Booth Level Officers) യുടെ നേത്രത്വത്തിൽ
വാർഡിൽ നാളെ (05/11/25 ) ബുധനാഴ്ച
മുതൽ ഇന്യൂമെറേഷൻ ഫോം
(Enumeration Form) വിതരണം തുടങ്ങും.
ഒരോ വോട്ടർക്കും രണ്ട് ഫോമുകൾ വീതമാണ് നൽകുന്നത്.

ഫോമിൽ അവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ ക്യത്യമായി
പൂരിപ്പിച്ച് BLO ആവശ്യപ്പെടുന്ന ദിവസം തിരിച്ചേൽപ്പിക്കേണ്ടതാണ്.
തിരിച്ച് നൽകുന്ന ഫോമുകളിൽ ഒരെണ്ണം BLOയുടെ ഒപ്പ് സഹിതം (സാക്ഷ്യപ്പെടുത്തിയ) തിരികെ ലഭിക്കാൻ
അപേക്ഷകന് അർഹതയുള്ളതാണ്.

അപേക്ഷകർ തിരിച്ച് ലഭിക്കുന്ന ഫോം കൃത്യമായി
സൂക്ഷിക്കേണ്ടതുമാണ്. ഏതെങ്കിലും കാരണവശാൽ വേട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കപ്പെടാത്ത സാഹചര്യം ഉണ്ടായാൽ ഉത്തരവാദിത്വപ്പെട്ട അധികാരികൾക്ക് മുൻപിൽ അപ്പീൽ സമർപ്പിക്കേണ്ടതിന്
നമുക്ക് (അപേക്ഷകർക്ക്) തിരിച്ച് ലഭിക്കുന്ന ഫോം അത്യാവശ്യമാണ്.

പൂരിപ്പിച്ച് നൽകുന്ന അപേക്ഷയോടൊപ്പം
പുതിയ ഫോട്ടോയും നൽകാൻ സൗകര്യമുണ്ട്.
തികച്ചും(optional) ഇഷ്ടാനുസൃതം മാത്രമാണ്.

നമുക്ക് ലഭിക്കുന്ന ഫോം വീഴ്ച വരുത്താതെ, നഷ്ട്ടപെടുത്താതെ, വിഷയത്തിന്റെ ഗൗരവം മനസിലാക്കി അവസരം പൂർണമായും
ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു, അറിയിക്കുന്നു.

ശ്രദ്ധിക്കുക:-

നമുക്ക് ലഭിക്കുന്ന ഇന്യൂമെറേഷൻ ഫോമിന്റെ
(Enumeration Form) ഫോട്ടോകോപ്പികൾ എടുക്കുകയും ഫോം പൂരിപ്പിക്കുന്നതിന് മുൻപ് കോപ്പിയിൽ പൂരിപ്പിച്ച് കൃത്യത വരുത്തിയതിന് ശേഷം മാത്രം ഒറിജിനൽ ഫോമിൽ പൂരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക.

BLOമാർ സാക്ഷ്യപ്പെടുത്തി തിരിച്ചു നൽകുന്ന ഫോം
പ്രത്യേകം ഫയലുകളിൽ സൂക്ഷിച്ച് നഷ്ടപ്പടാതെയും
സംരക്ഷിക്കുക.

എല്ലാവർക്കും നന്മകൾ നേരുന്നു.

എന്ന്
റമീന അബ്ദുൾ ജബ്ബാർ
വാർഡ് മെമ്പർ.

03/11/2025

പ്രിയരെ,

കണ്ണംകുളം - കരിമ്പയിൽ റോഡിലെ സെക്കന്റ് റീച്ച്
ടാറിംഗും വാർഡിലെ ജൽജീവൻ ജലമിഷൻ പദ്ധതിയുടെ റീസ്റ്റോറേഷനും
ഇന്ന് (03/11/2025) തിങ്കളാഴ്ച തുടങ്ങുകയാണ്.

എല്ലാ പ്രിയപ്പട്ട നാട്ടുകാരും
സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

Photos from Ward Member Kunjunnikkara's post 25/10/2025

വയോജന സംഗമവും
വനിത കലാകായിക മേളയും നടത്തി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
2025--26 വാർഷിക പദ്ധതിയിൽ
എഴാം വാർഡ് കുഞ്ഞുണ്ണിക്കരയിൽ
മുതിർന്ന പൗരന്മാരുടെ സംഗമവും
വനിതാ കലാകായിക മേളയും നടത്തി.
11/10/25 (ശനി) രാവിലെ 10 മണി മുതൽ
6 മണി വരെ HM സ്കൂൾ ഓഡിറ്റോറിയത്തിൽ
നടന്ന പരിപാടി വയോ,വനിത പ്രാതിനിധ്യം കൊണ്ട് ശ്രദ്ധയമായി.

വാർഡ് മെമ്പർ റമീന അബ്ദുൽ ജബ്ബാർ അധ്യക്ഷതവഹിച്ച പരിപാടിയിൽ
ആലങ്ങാട് ബ്ലോക്ക്‌ മെമ്പർ
അനിൽകുമാർ പരിപാടി ഉൽഘാടനം നിർവഹിച്ചു.
പല കാരണങ്ങളാലും സമൂഹത്തിൽ ഒറ്റപ്പെട്ട് പോകുന്ന മുതിർന്ന പൗരന്മാർക്ക് മാനസിക, ശാരീരിക സന്തോഷവും സാന്ത്വനവുമാണ് ഇത്തരം കൂടിചേരലുകളെന്ന് അധ്യക്ഷ പ്രസംഗത്തിൽ
വാർഡ് റമീന ജബ്ബാർ അഭിപ്രായപ്പെട്ടു.
ഇത്തരം സംഗമങ്ങൾ മുതിർന്നവരെ സമൂഹം
പരിഗണിക്കുന്നുവെന്ന യാഥാർത്യം അവർക്ക്
ബോധ്യപ്പെടാനുള്ള അവസരങ്ങളാണെന്ന്
ഉദ്ഘാടനം നിർവഹിച്ച് ശ്രീ അനിൽ കുമാർ
പറഞ്ഞു.

സംഗമത്തിൽ മുതിർന്ന പൗരന്മാരായ
അലി മരങ്ങാട്ടിനെയും, Dr മേരി ഡേവിഡിനെയും അങ്കണവാടി ടീച്ചർമാരായ ശോഭ,രമ്യ എന്നിവരെയും അംഗനവാടി സഹായികളായ ജമീല,ഫാത്തിമ എന്നിവരെയും ആദരിച്ചു.
ഗ്രാമ പഞ്ചയത്ത് കേരളോത്സവത്തിന്റെ
ഭാഗമായി നടന്ന സാഹിത്യ മത്സരങ്ങളിൽ
നമ്മുടെ വാർഡിനെ പ്രിതിനിധീകരിച്ച്
പങ്കെടുത്ത് ക്വിസ്, കഥാരചന മത്സരങ്ങൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഫാത്തിമ സാദിക്കിനെയും ആദരിച്ചു.

തുടർന്ന് വനിതകളുടെ വൈവിധ്യമാർന്ന
കലാകായിക മത്സരങ്ങൾ
മേളക്ക് പുത്തനുണർവായി.
പരിപാടിയിൽ പങ്കെടുത്ത എല്ലാവരും സമ്മാനത്തിനർഹരായി.
സിഡിഎസ് മെമ്പർ ഫാത്തിമ സലാം നന്ദിയോടെ
ഈ വർഷത്തെ സംഗമത്തിനും മേളക്കും
പരിസമാപ്തി കുറിച്ചു.

Want your public figure to be the top-listed Public Figure in Alwaye?
Click here to claim your Sponsored Listing.

Category

Telephone

Address


Ward Member Kunjunnikkara
Alwaye
683108