THEO TALKS
An Academic oriented platform for Talks, Discussions, Interviews, and Presentations on Christian Faith, History, Traditions and Teachings.
28/07/2023
അലൻ കുര്യൻ സാബു കോറൂയോ സ്ഥാനത്തേക്ക്
തിരുവനന്തപുരം ● യാക്കോബായ സുറിയാനി സഭയുടെ സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അലൻ കുര്യൻ സാബുവിനെ കോറൂയോ സ്ഥാനത്തേക്ക് ഉയർത്തുന്നു. തിരുവനന്തപുരം സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ പള്ളിയിൽ വച്ച് ജൂലൈ മാസം 29 ശനിയാഴ്ച പട്ടംകൊട ശുശ്രൂഷകൾ നടക്കും. രാവിലെ 7:00 ന് വിശുദ്ധ കുർബ്ബാന ആരംഭിക്കും.
തിരുവനന്തപുരം കല്ലുപാലത്തിങ്കൽ കുടുംബത്തിലെ ശ്രീ. സാബു കുര്യന്റെയും ശ്രീമതി ആലീസ് സാബുവിന്റെയും മകനാണ് അലൻ. കർണ്ണാടക കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദവും, ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ അലൻ നിലവിൽ പരിശുദ്ധ സഭയുടെ വൈദീക സെമിനാരിയിൽ നാലാം വർഷ വിദ്യാർഥിയാണ്.
11/06/2023
ജുവൽ രാജു
ആൽബിൻ സാബു
ലിജോ ബേസിൽ
അരുൺ ബേസിൽ റോയ്
കടക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രൽ പള്ളിയിൽ വച്ച്, തിങ്കളാഴ്ച (12-01-2023) രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ അഭി.ഡോ.മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ, കോറൂയോ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.
തെയോ ടോക്സിന്റെ ആശംസകൾ
02/06/2023
റോണി രാജൻ
ജൂൺ 3, വെള്ളിയാഴ്ച തിരുവാങ്കുളം ക്യാംതാ സെമിനാരി സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് തിരുമേനിയുടെ കരങ്ങളാൽ യഫ്ദിയാക്ക്നോ പട്ടം സ്വീകരിക്കുന്ന റോണി രാജൻ.
തെയോ ടോക്സിന്റെ ആശംസകൾ
19/05/2023
ലിബിൻ ജോയ്
സിബിൻ എം. സണ്ണി
മുംബൈ - അയർലൻഡ് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്താ മുംബൈ ഭദ്രാസനത്തിന് വേണ്ടി തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് മെയ് മാസം 20 ശനിയാഴ്ച യൗഫദിയോക്കോനോ സ്ഥാനത്തേക്ക് ഉയർത്തുന്നു.
തെയോ ടോക്‌സ് ചാനലിന്റെ ആശംസകൾ
Click here to claim your Sponsored Listing.
Category
Contact the place of worship
Address
Alwaye