Sfi Edathala East Local Committee
SFI എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി
10/07/2022
SFI ചുണങ്ങംവേലി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ +2, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. SFI ജില്ലാ സെക്രട്ടറിയേറ്റംഗം സ. ജിഷ്ണു ടി.ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. SFI എടത്തല ലോക്കൽ പ്രസിഡന്റ് സ.അഖിൽ പൗലോസ്, CPIM ലോക്കൽ കമ്മിറ്റിയംഗം സ. ഷൈൻ, DYFI യൂണിറ്റ് സെക്രട്ടറി റസാഖ്, പ്രസിഡന്റ് അശ്വിൻ എന്നിവർ പങ്കെടുത്തു
06/07/2022
ബി എഡ് വിദ്യാർത്ഥികളുടെ ഫീസ് അനിയന്ത്രിതമായി വർധിപ്പിക്കുന്ന നടപടി പിൻവലിക്കുക
സംസ്ഥാനത്ത് സ്വാശ്രയ ബി എഡ് കോഴ്സിന്റെ ഫീസ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് WP(C) No 23209/2021, WP (C)No 23432/2021 എന്നീ ഹർജിയിൻമേലുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരം 50% മെറിറ്റ് വിദ്യാർത്ഥികൾക്ക് 45000 രൂപയും 50% മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് 60000 രൂപയും ആയി സ്വാശ്രയ ബിഎഡ് കോഴ്സിന്റെ വാർഷിക ട്യൂഷൻ ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.ഇത്രയും ഭീമമായ തുക വിദ്യാർത്ഥികളിൽ നിന്ന് അനിയന്ത്രിതമായി ഇടാക്കുന്നത് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വലിയ വിഭാഗം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ആണ്. ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ നിരവധി വിദ്യാർത്ഥികൾ ബിഎഡ് പഠനം ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുകയാണ്. ആയതിനാൽ ബി എഡ് മേഖലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിര ഗൗരവപ്രാധാന്യത്തോടെ ഇടപെട്ട് നിലവിലെ ആശങ്കകൾ പരിഹരിക്കണം എന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവിശ്യപ്പെടുന്നു
തിരുവനന്തപുരം
6/07/2022
അമരൻ അഭിമന്യു ✊🏻
വർഗീയത തുലയട്ടെ
*എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി*
03/07/2022
"Save Education, Save Constitution, Save India."
'The March for Education' will be organised from five corners of the country from 1st August to 15th September.
Join us. Support us.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Edathala
Alwaye