CPIM Aluva Area Committee.
Official Page of the CPIM Aluva Area Committee. This is the official page of the Aluva Area Committee. of the Communist Party of India (Marxist).
07/05/2026
സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ കടന്നാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലമാറ്റങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ടായിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുൻപേ, ഭരണപക്ഷ സംഘടന നേതാവിന്റെ കത്ത് എന്ന് പറഞ്ഞ് ട്രാൻസ്ഫർ ഓർഡർ ഇറക്കിയിരിക്കുകയാണ്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
06/05/2026
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (മെയ് 06 ബുധൻ) വൈകുന്നേരം 4:00 മണിയ്ക്ക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.
06/05/2026
മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി 61 വീട് താമസത്തിന് കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾകൂടി കൈമാറി. ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്. നിലമൊരുക്കുന്നതുമുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ് കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന മൂന്ന് പരിശോധന നടത്തുന്നത്.
05/05/2026
ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട് വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. "സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സാമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ചൂഷക വർഗ ഭരണത്തിൽ മണ്ണോടിഴയുന്ന മനുഷ്യരുടെ നിലപാടിന്റെ മുഴക്കമായി മാറിയ, പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യയശാസ്ത്രമായി തീർന്ന മഹാദാർശനികനാണ് മാർക്സ്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സാർവദേശീയ സഹോദര്യത്തിന്‍റെയും മാനവികതയുടെയും മഹത്തായ സന്ദേശാമുഖമായിരുന്നു സഖാവ്.
കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു. സംഘടിത തൊഴിലാളി വർഗം നയിക്കുന്ന വർഗസമരം മാനവ വിമോചന പോരാട്ടങ്ങളുടെ പടപ്പാട്ടാകുമെന്നും, അവ എല്ലാ ചൂഷണ സമ്പ്രദായങ്ങളെയും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും മാർക്സ് അടയാളപ്പെടുത്തുന്നു. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുന്നതിനെ കുറിച്ചും സമ്പത്തിന്റെ കേന്ദ്രീകരണത്തെ കുറിച്ചും അസമത്വങ്ങളുടെ വർധനയും വിശദമാക്കിക്കൊണ്ട് മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തെ മാർക്സ് അസന്നിഗ്ധമായി പ്രവചിച്ചു. മനുഷ്യന് അന്യമല്ലാത്തതൊന്നും തനിക്കും അന്യമല്ലെന്ന് പ്രഖ്യാപിച്ച സർവതലസ്പർശിയായ സമഗ്രത മാർക്സിൽ ദർശിക്കാം. മുതലാളിത്തത്തിന്റെ കഷ്ടനഷ്ടങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള ബദലന്വേഷിച്ച് മാർക്സിലേക്ക് തിരിയുകയാണ് ലോകം. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും.
05/05/2026
തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ കിട്ടിയത് ആകെ 21 ദിവസം മാത്രമാണ്.ആലുവയിലെ ജനങ്ങളുമായി 21 ദിവസത്തിനുള്ളിൽ തന്നെ വലിയ ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗം അഥവാ കുത്തൊഴുക്ക് നടന്ന പശ്ചാത്തലത്തിലും ഇവിടെ എൽ.ഡി.എഫിന് വോട്ട് രേഖപ്പെടുത്തിയ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും, രാവോ പകലോ എന്ന വ്യത്യാസമില്ലാതെ കഷ്ടപ്പെട്ട് പ്രവർത്തിച്ച എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർക്കും അനുഭാവികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഒരു കൂട്ടർ ജയിക്കും, മറ്റൊരു കൂട്ടർ പരാജയപ്പെടും അത് സ്വാഭാവികമാണ്. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ നല്ല നിലയിൽ പ്രവർത്തിച്ച് വിജയം നേടുന്നതിനുള്ള പരിശ്രമങ്ങളുണ്ടാവും.
ആത്യന്തികമായി ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെയും സി.പി.ഐ.(എം) ന്റെയും പ്രവർത്തന ശൈലി. ഇന്ത്യയിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിൽ ഇടതുപക്ഷത്തിന് ഭരണ സംവിധാനങ്ങൾ ഇല്ല. എന്നാൽ അവിടുത്തെ എല്ലാ പോരാട്ടങ്ങളിലും ഇടതുപക്ഷമുണ്ട്. ആ പോരാട്ടങ്ങളുടെ ഭാഗമായി ലഭിക്കുന്ന അംഗീകാരങ്ങളാണ് സ്ഥാനമാനങ്ങൾ.ഞങ്ങൾ ഇടതുപക്ഷം തോറ്റാലും ജയിച്ചാലും പാവപ്പെട്ടവരുടെയും സാധാരണക്കാരായ ജനങ്ങളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കാണുന്നതിനായുള്ള പരിശ്രമങ്ങളിൽ അവരോടൊപ്പം ഹൃദയപക്ഷം ചേർന്ന് പ്രവർത്തിക്കുന്നത് ഇനിയും തുടരും.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
Click here to claim your Sponsored Listing.
Category
Telephone
Website
Address
എം. ജെ. ജോണി സ്മാരകം , എ. കെ. ജി. മന്ദിരം, എം. ഒ. റോഡ്
Alwaye
683101