Oruma Rescue Team Vallithode

Oruma Rescue Team Vallithode

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Oruma Rescue Team Vallithode, Charitable organisation, vallithode, Kannur Road, Calicut.

02/01/2025

പ്രിയമുള്ളവരെ ഒരുമ റസ്ക്യൂടീം അഴുക്കിൽ നിന്ന് അഴകിലേക്ക് എന്ന സന്ദേശം ഉയർത്തി കൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിനോടൊപ്പം ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ ഒരുമ റെസ്ക്യൂടീം വള്ളിത്തോട് പ്രദേശത്ത് അഞ്ചോളം പാർക്കുകൾ നിർമ്മിക്കുകയുണ്ടായി.
അതിന്റെ ഭാഗമായി വള്ളിത്തോട്ഫെഡറൽ ബാങ്കിന് സമീപം നിർമ്മിച്ച പാർക്ക്‌ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുവാൻ ശ്രമിക്കുകയുണ്ടായി പാർക്കിന്റെ ചുറ്റുമതിൽ പൊളിക്കുകയും മാലിന്യമുക്ത സന്ദേശങ്ങൾ എഴുതിയ ബോർഡുകൾ നശിപ്പിക്കുകയും അവിടെ ഇട്ടിരിക്കുന്ന ഊഞ്ഞാൽ ഊരിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തുകയും ചെയ്തിരിക്കുകയാണ് ഒപ്പം ആ പ്രദേശത്ത് ഇരുന്ന് മദ്യപിക്കുകയും ബിയർ ബോട്ടിലും ഭക്ഷണ വേസ്റ്റും ഉൾപ്പെടെ ഇവിടെ നിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്. യാതൊരു പ്രതിഫലേച്ചയും കൂടാതെ ഒരുപറ്റം ആളുകളുടെ നിസ്വാർത്ഥ സേവനത്തിന്റെ ഫലമായിട്ടാണ് ഇത്തരം കൊച്ചുപാർക്കുകൾ രൂപപ്പെട്ടിട്ടുള്ളത് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നവർക്ക് വലിയ മാനസിക വിഷമമുണ്ടാക്കുന്ന പ്രവർത്തനമാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഈ പ്രവർത്തി നടത്തിയ സാമൂഹ്യവിരുദ്ധരെ കണ്ടുപിടിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി രജനി
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഹമീദ് കണിയാട്ടയിൽ ഒരുമ റസ്ക്യൂ ടീം രക്ഷാധികാരി ടോം മാത്യു
മെമ്പർ അനിൽ എം കൃഷ്ണൻ
ഒരുമ റസ്ക്യൂ ടീം ഭാരവാഹികളും ആവശ്യപെട്ടു

Want your organization to be the top-listed Non Profit Organization in Calicut?
Click here to claim your Sponsored Listing.

Culinary Team

Attire

Telephone

Address


Vallithode, Kannur Road
Calicut
670706