Lekha R Nair

Lekha R Nair

Share

This page is to share more skill training information and videos of my interest.

30/05/2025

കാശ്മീർ ഓർമ്മകൾ - Gulmarg

ഒരുപാടുനാളത്തെ ഒരു സ്വപ്ന സാക്ഷാത്ക്കരമായിരുന്നു April 2nd week ഞങ്ങൾ നടത്തിയ കാശ്മീർ യാത്ര ...
പറഞ്ഞു കേട്ടിട്ടുള്ള പ്രകൃതി ഭംഗി കൺകുളിർക്കെ കാണുക ,മഞ്ഞു നിറഞ്ഞ മലനിരകളിലൂടെ യഥേഷ്ടം ഓടി നടക്കുക,
മഞ്ഞു വാരി കളിക്കുക, ഏറെ പ്രിയപ്പെട്ടവരോടൊപ്പം മഞ്ഞുമഴ നനയുക , അങ്ങിനെ ചിരകാലമായി കൊണ്ടു നടന്നിരുന്ന ഒരു സ്വപ്നം
അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുക. ഇതായിരുന്നു യാത്രയൂടെ ഉദ്ദേശം .

ഏപ്രിൽ മാസത്തോടുകൂടെ കശ്മീർ മലനിരകളിൽ മഞ്ഞുരുകുന്ന സമയം ആയതിനാൽ , പേരിനെങ്കിലും ഒരല്പം മഞ്ഞു കാണാൻ ആകുമോ
എന്നൊരു ആധിയും ആശങ്കയും എല്ലാം ഉണ്ടായിരുന്നു യാത്ര വേളയിൽ.
ആദ്യ ദിവസത്തെ Dal Lake സായാഹ്നം തന്ന മറക്കാനാവാത്ത ആ ശാന്തിയും സൗന്ദര്യവും നെഞ്ചിലേറ്റി ആണ് പിറ്റേന്ന് Gulmarg സന്ദർശനത്തിനായി പോയത്.

എൻ്റെ ഒപ്പം ഉണ്ടായിരുന്നവർ എല്ലാവരും എൻ്റെ പോലെ തന്നെ അതി തീവ്രമായി ആദ്യ മഞ്ഞു അനുഭവത്തിനായി,
അതിൻ്റെ അടങ്ങാത്ത ആഗ്രഹവും ആയി വന്നതുകൊണ്ടാകണം,
ഞങ്ങളെ കാശ്മീർ വരവേറ്റത് നിറയെ മഞ്ഞും തണുപ്പും മഞ്ഞുമഴയും എല്ലാം ചേർന്നാണ്.

അവിടേക്കുള്ള യാത്രയിൽ ദൂരെനിന്നു തന്നെ മഞ്ഞുമലകൾ കണ്ടു അടക്കാനാവാത്ത ആഹ്ളാദത്തിലാണ്‌ ഞങ്ങൾ അവിടേക്കു ചെന്നത്.
Snow Bikeഇൽ ഞങ്ങളെ മഞ്ഞുമലയുടെ ഇടയിലൂടെ ദൂരത്തു കൊണ്ടുപോയി ഈ ഒരു അനുഭവം ഏറെ ആസ്വാദ്യമാക്കി തന്നത് അവിടുള്ള snow bike riders ആണ് .
യാതൊരു രീതിയിലുള്ള മുഷിവും കാണിക്കാതെ, പറഞ്ഞുറപ്പിച്ചതിലും കൂടുതൽ സമയം നമ്മളെ അവിടെല്ലാം കറക്കി, ഞങ്ങൾ പറയുന്ന പോലെ ഫോട്ടോസ് & വീഡിയോസ്
എല്ലാം എടുത്തു തന്ന ആ സഹോദരങ്ങൾക്ക് ഒരായിരം നന്ദി. അവിടെ വെറുതേ ഒരു ജോലി ചെയ്തു തീർക്കുന്ന ലാഘവത്തിൽ അല്ലാ അവർ ഞങ്ങളോട് പെരുമാറിയത്.
ഈ തണുപ്പും, മഞ്ഞും അവരുടെ ദൈന്യദിനത്തിൻ്റെ ഭാഗമായിട്ടും , നമ്മുടെ ആദ്യ അനുഭവം ആണെന്ന് പറഞ്ഞപ്പോൾ,
അത് ഏറ്റവും നല്ല രീതിയിൽ ഉള്ള ഓർമ്മകൾ ആയിരിക്കണം എന്ന ആത്മാർത്ഥതയോടെ നമ്മളോട് സഹകരിച്ച കുറച്ചു നല്ല മനുഷ്യരെ അവിടെ കണ്ടു.
മുഖം ഓർമയില്ല, പേര് ചോദിച്ചില്ല, ഒരു ഫോട്ടോ പോലും ഒരുമിച്ചു എടുത്തില്ല , ഇനി കണ്ടാലും തിരിച്ചു അറിയില്ല.
ഞങ്ങളെ തിരിച്ചുകൊണ്ടാക്കി അവർ അടുത്ത ഒരു കൂട്ടം ആളുകളുമായി വീണ്ടും മഞ്ഞു മലകളിലൂടെ അടുത്ത യാത്ര തുടങ്ങിയപ്പോൾ,
എന്നും ഓർമയിൽ കുളിരായി സൂക്ഷിക്കാൻ ജീവിതത്തിലെ ആ ആദ്യ അനുഭവത്തിൻ്റെ, ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ ,
ഒരുപാട് നല്ല ഓർമ്മകളുമായി ഞങ്ങളും അവിടെനിന്നും തിരിച്ചു ഇറങ്ങി .

Want your school to be the top-listed School/college in Bangalore?
Click here to claim your Sponsored Listing.

Category

Address


Bangalore