Alchemy Books
Publishers.
04/10/2023
കേരള നവോത്ഥാനപ്രസ്ഥാനത്തിൽ വടക്കിന്റെ ഗർജനമെന്ന് വിശേഷിപ്പിക്കപ്പെട്ട വാഗ്ഭടാനന്ദന്റെ ജീവിതവും ഇടപെടലുകളും. ഇ.എം.എസിന്റെയും പി. ഗോവിന്ദപ്പിള്ളയുടെയും സുകുമാർ അഴീക്കോടിന്റെയും നിരീക്ഷണങ്ങൾ കൂട്ടിചേർത്ത ഏറ്റവും പുതിയ പുസ്തകം.
perur
കൂടുതൽ വിവരങ്ങൾക്കും മറ്റും വെബ്സൈറ്റ് സന്ദർശിക്കുക (Link in bio)
Whatsapp : 7012723533
28/09/2023
മല്ലികയുടെ കവിതയിൽ കാണുന്ന ലോകം കവി കണ്ണുകൊണ്ടു കാണുന്ന ലോകമല്ല. മറിച്ചു അടിമുടി തൊട്ടറിയുന്ന, അനുഭവിക്കുന്ന ആഴമുള്ള വേദനകളാണ്. ജീവിക്കുകയല്ല, ജീവിതം അനുഭവിക്കുകയാണ്. ആർക്കും തിരുത്താൻ കഴിയാത്ത, തിരുത്തേണ്ടതില്ലാത്ത ഒരു സ്ഫുടത, കടുപ്പം അതിനുണ്ട്. അതുകൊണ്ടുതന്നെ ഓരോ കവിതയും അത്രമേൽ സൂക്ഷ്മവും സ്ഫുടവും. വാക്കുകൾകൊണ്ടല്ല, വേദനകൊണ്ടാണ്, തീവ്രവേദനയുടെ പാരമ്യത്തിൽ മാത്രം ഉരുവംകൊള്ളുന്ന നിസ്സംഗതകൊണ്ടാണ് കവിതയെന്ന ഓരോ പദശില്പവും ചിട്ടപ്പെടുത്തുന്നത്. അതിനാൽ ഈ കവിതകൾ പുതിയൊരു ഭാഷതന്നെ ജനിപ്പിക്കുന്നു.
in
കൂടുതൽ വിഭരങ്ങൾക്കും മറ്റും വെബ്സൈറ്റ് സന്ദർശിക്കുക (Link in bio)
Whatsapp : 7012723533
12/09/2023
ചിഹ്ന വ്യവസ്ഥയുടെ നിയമങ്ങൾ അനുസരിച്ച് ഉണ്ടാവുന്നതല്ല ഭാഷ. രചയിതാക്കൾ തങ്ങളുടെ സംരംഭങ്ങൾക്കനുസരിച്ച്, അതിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കുന്നതാണ്. സ്വീകരിക്കപ്പെടുകയാണെങ്കിൽ ആ ഭാഷ മുന്നോട്ടു പോവും. ഇങ്ങനെ മുന്നേറാനും മുന്നോട്ടു കുതിക്കാനും ശ്രമിക്കുമ്പോൾ നിലനിൽക്കുന്ന ചട്ടങ്ങളെയും ചട്ടക്കൂടുകളെയും ഉടച്ചു വാർക്കേണ്ടതായി വരും. സമൂഹത്തെ ഭരിക്കാനും നിയന്ത്രിക്കാനും പ്രായോഗികമായി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന വ്യാവഹാരിക ഭാഷയുടെ തോട് പൊട്ടിച്ചു കൊണ്ട് മാത്രമേ സർഗ്ഗാത്മകമായി പുതിയ ഭാഷ നിർമ്മിക്കാൻ കഴിയുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്കും മറ്റും വെബ്സൈറ്റ് സന്ദർശിക്കുക (Link in bio)
Whatsapp : 7012723533
Click here to claim your Sponsored Listing.
Category
Website
Address
Calicut
673303