M K Raghavan
Member of Parliament, Kozhikode, Kerala
Secretary, Congress Parliamentary Party
19/06/2026
ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം തേടി കർണാടക മുഖ്യമന്ത്രി ശ്രീ. ഡി.കെ ശിവകുമാറുമായി ചർച്ച നടത്തി.
മധ്യപ്രദേശിലെ പെഞ്ച്-കൻഹ നാഷണൽ പാർക്ക് മേഖലയിലെ മാതൃകയിൽ വനത്തിലൂടെ എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോറോ ഇക്കോ സെൻസിറ്റിവ് എലെവേറ്റഡ് ഹൈവേയോ നിർമ്മിച്ച് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്.
വന്യജീവികളുടെ ജീവനും ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൾപ്പെടുത്തി.
കേരളത്തിന്റെ ആവശ്യത്തോട് ഏറെ അനുഭാവപൂർവം പ്രതികരിച്ച കർണാടകയുടെ പുതിയ മുഖ്യമന്ത്രി, വിഷയത്തിൽ ഇടപെടുമെന്നും സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യുമെന്നും ഉറപ്പ് നൽകി.
ഐ.ടി, വ്യവസായം, ടൂറിസം, ചരക്ക് നീക്കം, ചികിത്സ തുടങ്ങി ഇരു സംസ്ഥാനങ്ങളിലെയും ജനങളുടെ യാത്രയെ സാരമായി ബാധിക്കുന്ന വിഷയത്തിൽ ശുഭകരമായ പരിഹാരം ഉണ്ടാകും.
15/06/2026
ആവേശം വാനോളം...
യു.ഡി.എഫ് സർക്കാരിന്റെ ജനപ്രിയ പദ്ധതി ‘പ്രിയദർശിനി’ വനിതാ സൗജന്യ യാത്രയുടെ കോഴിക്കോട് ജില്ലാ തല ഫ്ലാഗ് ഓഫ് നിർവഹിച്ചു
പ്രിയങ്കരനായ ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ ജയന്ത്, പ്രവീൺ കുമാർ, വിദ്യാ ബാലകൃഷ്‌ണൻ, വി.കെ ഫൈസൽ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൗൺസിലർ സിപി സലീം എന്നിവർക്കൊപ്പം സഹോദരിമാരുടെ ഉത്സവാന്തരീക്ഷത്തിലുള്ള ആഘോഷത്തിൽ പങ്കാളിയായി
03/06/2026
കന്നഡ മണ്ണിന്റെ പുതിയ നായകൻ ശ്രീ. ഡി.കെ ശിവകുമാറിന് ഹൃദയാഭിവാദ്യങ്ങൾ
മൂന്നര പതിറ്റാണ്ടിന്റെ വ്യക്തി ബന്ധമുണ്ട് ഡി.കെയുമായി. എക്കാലത്തും കോൺഗ്രസ് പാർട്ടിയുടെ കരുത്താണ് ഡി.കെ
കന്നഡ ജനത ആഗ്രഹിക്കുന്ന ഭരണം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഉറപ്പാണ്.
അഭിവാദ്യങ്ങൾ...
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Ashoka, Madhuravanam Road, Civil Station
Calicut
673020