NATA Coaching
The National Aptitude Test in Architecture (NATA)
NATA COACHING
+91 9567162251 Architecture.
*മെഡിക്കല്‍ പ്രവേശനം: വിദ്യാര്‍ഥികള്‍ നീറ്റിനും കീമിനും അപേക്ഷിക്കണം*
ഇത്തവണ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നീറ്റിനും സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും വെവ്വേറെ അപേക്ഷ നല്‍കണം.
ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) യുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥി പ്രവേശനം. അതിനാല്‍ത്തന്നെ മെഡിക്കല്‍ പ്രേവശനം തേടുന്ന വിദ്യാര്‍ഥികള്‍ നീറ്റ് പ്രവേശന പരീക്ഷമാത്രം എഴുതിയാല്‍ മതി.
നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലേക്കും കല്പിത സര്‍വകലാശാലയിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ ആയിരിക്കും.
അലോട്ട്‌മെന്റിന് വേണ്ടിയാണ്
ഇപ്പോള്‍ത്തന്നെ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് നിശ്ചിതഫീസ് അടച്ച് അപേക്ഷ നല്‍കേണ്ടത്.
മെഡിക്കല്‍ പ്രവേശനത്തിന് പരീക്ഷ നടത്തുന്നില്ലെങ്കിലും ഫീസില്‍ ഇളവൊന്നും അനുവദിച്ചിട്ടില്ല. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ് ഇക്കുറി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ പ്രവേശന പരീക്ഷ (കീം).
*എം.ബി.ബി.എസ്., ബി.ഡി.എസ്., ബി. എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി, നിഷ് നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി. എ.എസ്.എല്‍.പി.) എന്നീ കോഴ്‌സുകള്‍ക്കാണ് നീറ്റ് സ്‌കോര്‍ ബാധകമാക്കിയിട്ടുള്ളത്.*
കഴിഞ്ഞ വര്‍ഷം തന്നെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നീറ്റ് സ്‌കോര്‍ ബാധകമാക്കിയിരുന്നു. ഇതനുസരിച്ച് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും ഭൂരിഭാഗം സ്വാശ്രയ കോളേജുകളിലേക്കും വിദ്യാര്‍ഥികളെ അലോട്ട്‌ചെയ്തത് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ ആയിരുന്നു.
ചില സ്വാശ്രയ കോളേജുകള്‍ കോടതിവിധിനേടി നീറ്റ് സ്‌കോര്‍ പ്രകാരം സ്വന്തം നിലയ്ക്കും പ്രവേശനം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ സ്വാശ്രയ കോളേജുകള്‍ക്കും കല്പിത സര്‍വകലാശാലയ്ക്കും ഈ സ്വാതന്ത്ര്യം ലഭിച്ചേക്കില്ല. നിയമനിര്‍മാണം അടക്കമുള്ള വഴികളിലൂടെ അവയെ തളയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴി അലോട്ട്‌മെന്റ് നടക്കുന്നതിനാല്‍ പ്രവേശനത്തില്‍ കൂടുതല്‍ സുതാര്യത പ്രതീക്ഷിക്കാനുമാവും.
*നീറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഒന്നാണ്.*
*സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഫെബ്രുവരി 27 വരെയും അപേക്ഷിക്കാം.*
14/01/2015
National Aptitude Test in Architecture The National Aptitude Test in Architecture (NATA) measures the aptitude of the applicant for specific field of study, i.e. Architecture. The test measures drawing and observation skills, sense of proportion, aesthetic sensitivity and critical thinking ability, that have been acquired over a long per…
09/08/2014
Click here to claim your Sponsored Listing.
Category
Telephone
Website
Address
GANDHI Road JN , CALICUT 32
Calicut
670032