Prajith Jayapal

Prajith Jayapal

Share

Accident survivor turned disability rights activist, traveller, and motivational speaker, inspiring others to embrace life's journey beyond limitations.

04/04/2025

ഭിന്നശേഷിക്കാർക്കായി ആശുപത്രികളിൽ റിസർവ്ഡ് പാർക്കിംഗ് ഒരുങ്ങുന്നു
ജനാർകൃഷ്ണൻ

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യമൊരുക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി ഭിന്നശേഷിക്കാരുടെ സംഘടനയായ ദിവ്യാംഗ് ഫൗണ്ടേഷൻ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് ഫൗണ്ടർ ട്രസ്റ്റി പ്രജിത്ത് ജയപാൽ പറഞ്ഞു. പദ്ധതിക്കായി ജില്ലാ കളക്ടർമാരുമായി ചർച്ച നടത്താൻ ഫൗണ്ടേഷനോട് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

കോഴിക്കോട് ജില്ലാ കളക്ടറു മായുള്ള ചർച്ചയോടെ ക്യാമ്പയിൻ ആരംഭിക്കും.

ഈ മാസം തന്നെ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി ആശുപത്രിയോട് ചേർന്ന് എത്ര വാഹനങ്ങൾക്ക് പാർക്കിം ഗ് അനുവദിക്കാമെന്ന് ആശുപത്രി മാനേജ്മെന്റുകൾക്ക് തീരുമാനിക്കാം. കുറഞ്ഞത് മൂന്ന് കാറുകൾക്കും അഞ്ച് സ്കൂട്ടറുകൾക്കും സൗകര്യമൊരുക്കണമെ
ന്നാണ് ആവശ്യം. ഇവർക്കായി ഒഴിച്ചിടുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പ്രത്യേകം സൂചനാ ബോർഡുകൾ സ്ഥാപിക്കണം. മറ്റ് വാഹനങ്ങളിവിടെ പാർക്ക് ചെയ്യുന്നില്ലെന്ന് സെക്യൂരിറ്റി ഉറപ്പ് വരുത്തണം.

ഈ മാസം തന്നെ ജില്ലാ കളക്ടർമാരെ കാണും. കാലതാമസമില്ലാതെ പദ്ധതി നടപ്പാകുമെന്നാണ് വിശ്വാസം
ആരംഭിക്കുകയാണ് ലക്ഷ്യം. സുരക്ഷാജീവനക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് അവിടെ നിന്ന് വീൽ ചെയറിൽ എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പല ആശുപത്രികളിലും ഭിന്നശേഷി സൗഹൃദ ടോയിറ്റ് പോലും ഇല്ല.

പ്രജിത് ജയപാൽ,
ഫൗണ്ടർ ട്രസ്റ്റി ദിവ്യാംഗ് ഫൗണ്ടേഷൻ ട്രസ്റ്റ്

Thank you
Janar krishnan ,Kerala Kaumudi for your support.😃😊🤝🙏

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Address


Calicut