OCYM CGNR

OCYM CGNR

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OCYM CGNR, Youth Organization, Chengannur.

28/05/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (OCYM) ചെങ്ങന്നൂർ ഭദ്രാസനവും - ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) പന്തളവും സംയുക്തമായി സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യുസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

150ൽ പരം അർഹരായ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകുവാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.

JCI പന്തളം പ്രസിഡന്റ് ഡോ. ബിനോയ്‌ ജേക്കബ്, OCYM വൈസ് പ്രസിഡന്റ് റവ. ഫാ. എൽവിൻ തോമസ്, ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ, റോബിൻ ജോ വർഗീസ്, ജോഹാൻ ജോസഫ്, ജോബി ജോയ് മറ്റ് ഭദ്രാസന കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

14/04/2026

_അഖില മലങ്കര ക്വിസ് മത്സരം സംഘടിപ്പിച്ചു_
~~~~~~~~~~~~~~~~~~~~~
പുത്തൻകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ അഖില മലങ്കര ക്വിസ് മത്സരം 2026 ഏപ്രിൽ 12 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു .ക്വിസ് മത്സരത്തിൽ കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് പള്ളി ടീം ഒന്നാം സ്ഥാനം നേടി. പുത്തൂർ സെന്റ് ജോർജ് പള്ളി ടീമിനാണ് രണ്ടാം സ്ഥാനം. പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ മൂന്നാം സ്ഥാനം നേടി. ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. സഭ വൈദീക ട്രസ്റ്റിയും ഇടവക വികാരിയുമായ ഫാ.ഡോ. തോമസ് വർഗീസ് , അസിസ്റ്റൻറ് വികാരി ഫാ. ജിജോ കെ ജോയിയും സമ്മാനങ്ങൾ നൽകി.ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എൽവിൻ തോമസ് ക്വിസ് മാസ്റ്റർ ആയിരുന്നു. പുത്തൻകാവ് കത്തീഡ്രൽ ട്രസ്റ്റി ജോസ് കെ ജോർജ്,ഭദ്രാസന യുവജന പ്രസ്ഥാനം ട്രഷറും യൂണിറ്റ് വൈസ് പ്രസിഡൻ്റ് കൂടി ആയിരിക്കുന്ന ജോജോ ജോസഫ്, പുത്തൻകാവ് ഡിസ്ട്രിക്ട് ഓർഗനൈസർ വർഗീസ് എബ്രഹാം, യൂണിറ്റ് സെക്രട്ടറി ജെസ്വിൻ കോശി ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.

22/03/2026

*വെല്ലുവിളികളെ അതിജീവിച്ച് മലങ്കര സഭ നേടിയെടുത്ത സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവു വയ്ക്കില്ല - ബസ്സേലിയോസ് മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ*

ബുധനൂർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനാഘോഷം ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നിർവഹിക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കാലാകാലങ്ങളിൽ നേരിട്ട വിവിധ വെല്ലുവിളികളെ അതിജീവിച്ച് മലങ്കര സഭ നേടിയെടുത്ത സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവു വയ്ക്കുവാൻ മലങ്കര നസ്രാണി സമൂഹം തയ്യാറാവുകയില്ലായെന്ന് ആഹ്വാനം ചെയ്തു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാതാരം ശ്രീ. അജു വർഗീസ് വിശിഷ്ടാതിഥിയായിരുന്നു. ഓ.സി.വൈ.എം. കേന്ദ്ര പ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നല്കി. മാർ അത്താനാസിയോസ് മെഡികെയർ പദ്ധതിയുടെ ഉത്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഇടവക വികാരി ഫാ. സ്റ്റീഫൻ വർഗീസ് കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, ഓ.സി. വൈ.എം. കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ജെയിൻ സി മാത്യു, കേന്ദ്ര ട്രഷറാർ രഞ്ജു എം. ജോയി, ഓ.സി. വൈ.എം. ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. എൽവിൻ തോമസ്, ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ, കേന്ദ്ര കമ്മിറ്റിയംഗം റോബിൻ ജോ വർഗീസ്, റീജണൽ സെക്രട്ടറി അബു ഏബ്രഹാം വീരപ്പള്ളിൽ , ഇടവക ട്രസ്റ്റി ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ചക്കാലേത്ത് ജംഗ്ഷനിൽ നിന്നും സമ്മേളന നഗരിയിലേക്ക് പ്രൗഢഗംഭീരമായ വിളംബര ഘോഷയാത്ര നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും 1000 ഓളം അംഗങ്ങൾ പങ്കെടുത്തു.

21/03/2026

🔥മലങ്കര സഭയുടെ അഭിമാന പുത്രൻ പ്രശസ്ത സിനിമാ താരം അജു വർഗീസിന് ബുധനുരിൻ്റെ മണ്ണിലേക്ക് സ്വാഗതം🔥

🔥 OCYM CHENGANNUR DIOCESE 🔥

Want your organization to be the top-listed Non Profit Organization in Chengannur?
Click here to claim your Sponsored Listing.

Telephone

Website

Address


Chengannur
689532